ജി.കെ.രാംമോഹൻ
സി.ജി.ശാന്തകുമാർ രചിച്ച വീട്ടുമുറ്റത്തെ ശാസ്‌ത്രം
കുട്ടികളെ നാം ഒരു കാര്യം പഠിപ്പിക്കുമ്പോൾ അവരിൽനിന്ന് നാം രണ്ടു പാഠം ഗ്രഹിക്കുന്നു. ഇതാണ് വീട്ടുമുറ്റത്തെ ശാസ്‌ത്രം എന്ന ഗ്രന്ഥത്തിലൂടെ സി.ജി.ശാന്തകുമാർ നമുക്കു നൽകുന്ന സന്ദേശം. സമ്മാനം എന്നും ഒരു പ്രോത്സാഹനമാണ് കുട്ടികൾക്ക്. അതവരിൽ അന്വേഷിക്കുവാനും നിരീക്ഷിക്കുവാനും ഉളള പാടവം വളർത്തും. വിദ്യാഭ്യാസമെന്നത് ഏകപക്ഷീയമായ ഒരേർപ്പാടല്ലെന്നും അതിന് അല്‌പം തുറന്ന മനസ്സുവേണമെന്നും വാദിക്കുന്ന സി.ജി.യുടെ ഈ പുസ്‌തകം മണ്ണിനെയും പ്രകൃതിയെയും സ്‌നേഹിക്കുന്നവർക്കു വേണ്ടിയുളളതാണ്. പ്രസാഃ ഗ്രീൻ വില -...
പി.സുധാകരൻ രചിച്ച കൂവളമരത്തിന്റെ ശിഖരം
പി. സുധാകരന്റെ കൂവളമരത്തിന്റെ ശിഖരം എന്ന പുസ്‌തകം 1981 മുതൽ അദ്ദേഹമെഴുതിയ 14 കഥകളുടെ സമാഹാരമാണ്. നിലാവിനും മഞ്ഞിനും മീതെ, ഒലിവുമരങ്ങളുടെ ഗന്ധവും പതർച്ചയും കൈക്കൊണ്ടവയാണീ സമാഹാരത്തിലെ ഓരോ കഥയും. ജീവിതമെന്ന ചതുരംഗക്കളത്തിലെ കരുക്കളായ നിസ്സഹായരായ മനുഷ്യരാണ് യജമാനന്മാരിലും, സാക്ഷിമൊഴിയിലും, മഴപ്പാറ്റയിലുമൊക്കെയുളളത്. തന്റെ വ്യക്തിപരമായ അനുഭവങ്ങളെ സാമൂഹികാനുഭവങ്ങളുമായി ഇഴചേർക്കുവാൻ സുധാകരനു കഴിഞ്ഞിട്ടുണ്ട്. പ്രസാഃ പാപ്പിയോൺ. വില ഃ 40 രൂ. Generated from arc...
ശാരദ ചൂളൂർ രചിച്ച ശ്രുതിഭംഗം
സ്‌നേഹത്തിന്റെ മന്ത്രച്ചരടിൽ കോർത്തുകെട്ടിയ ജീവിതങ്ങളെയാണ് ശാരദ ചൂളൂർ അനുവാചകന്റെ മുന്നിൽ അവതരിപ്പിക്കുന്നത്. ഒരുപക്ഷേ തൊങ്ങലും കിന്നരിത്തലപ്പാവും വച്ച കാവ്യഭാഷയെ ഈ കഥാപുസ്‌തകത്തിൽ കണ്ടെന്നു വരില്ല! ഇരുട്ടിൽ ഒരു കീറു നിലാവുപോലെ വന്നെത്തുന്ന അച്ഛനെ അവതരിപ്പിക്കുമ്പോഴും ഒരു തുടർക്കഥയിലെ ശേഖരൻകുട്ടി ഉറക്കെച്ചിരിക്കുമ്പോഴും വിശ്വത്തിന്റെ നീട്ടിയ കൈക്കുളളിൽ ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ ഒതുങ്ങിക്കൂടുന്ന ഉമയെ അവതരിപ്പിക്കുമ്പോഴും ഒക്കെ ശാരദയുടെ എഴുത്തിന്റെ സാധന നമുക്കു തിരിച്ചറിയാനാകുന്നു. വിതഃ ഉണ്മ ...
ശ്രീനി ബാലുശ്ശേരി രചിച്ച ‘നിർമ്മല്ലൂർക്കാട്ടിലെ വി...
ശാന്തിയും സമാധാനവും നിറഞ്ഞുനിന്ന നിർമ്മല്ലൂർ കാട്ടിൽ മുളച്ചുപൊന്തിയ അശാന്തിയുടെയും അതില്ലാതാക്കാൻ ഉക്രയും ബുബ്ബനും നടത്തിയ സാഹസികതയുടെയും കഥയാണ് ശ്രീനി ബാലുശ്ശേരി ഈ നോവലിലൂടെ അനാവരണം ചെയ്യുന്നത്. ചിന്നനാടും കൂറ്റനാടുമായി വേഷം മാറിവന്ന രണ്ടു സിംഹങ്ങളായിരുന്നു കാട്ടിലെ കുഴപ്പങ്ങൾക്കെല്ലാം കാരണക്കാർ. അവരുടെ വഞ്ചനയും ചതിപ്രയോഗവുമൊക്കെ അതേ നാണയത്തിൽത്തന്നെ ഉക്രയും ബുബ്ബനും തിരിച്ചടിക്കുന്നു. ഒടുവിൽ ശത്രുക്കൾ തോറ്റു പിൻമാറുന്നിടത്ത് പഴയ ശാന്തിയും സമാധാനവും തിരിച്ചുവരുന്നു. സ്‌നേഹവും പരസ്പര വിശ്വ...
കൃഷ്‌ണദാസ് രചിച്ച ദുബായ്‌പ്പുഴ
ദുബായ്‌പ്പുഴയുടെ ആഴങ്ങളിലൂടെ ഒരു പരുക്കൻകല്ല് വർഷങ്ങളായി നീന്തി നീന്തി ഒരു വെളളാരംകല്ലായി മാറിയപോലെ, മാറിപ്പോയ പരുക്കൻ ശബ്‌ദക്കാരനായ വിജയനിൽ നിന്ന് മന്ദിരത്തിന്റെ ചില്ലു ജാലകത്തിലൂടെ നോക്കുമ്പോൾ മനോഹരമായൊരു ചിത്രക്കാർഡായി ദുബായ്‌പ്പുഴ താൻ നടന്നുതീർത്ത വഴികളിലേൽപ്പിക്കുന്ന ആഘാതങ്ങളും വേദനയും നമ്മുടെ മനസ്സിലേക്ക് ഗ്രന്ഥകാരനായ കൃഷ്‌ണദാസ് പകർന്നേകുന്നു. ഹരിക്കേൻലാമ്പിന്റെ പ്രകാശവുമായി ഇഴഞ്ഞുപോകുന്ന വഞ്ചികളും മാറ്റങ്ങളുടെ നിലയ്‌ക്കാത്ത ഘോഷയാത്രയിൽ അനാഥനായൊരു ഒട്ടകം മുടന്തിവരുന്നതും അതിനു പെപ്‌സി...
യു. കെ. കുമാരൻ രചിച്ച മതിഭ്രമങ്ങളുടെ കാലം
മതിഭ്രമങ്ങളുടെ കാലം എന്ന യു. കെ. കുമാരന്റെ കൃതി ഈ കാലഘട്ടത്തിന്റെ സന്ദേഹങ്ങളുടെ ഉത്തരം കിട്ടാത്ത ഒട്ടനവധി ചോദ്യങ്ങളുടെ ആകെത്തുകയാകുന്നു. ബുൾഡോസറിന്റെ മുരൾച്ച വീടിന്റെ മുകളിലേയ്‌ക്കമർന്ന നിമിഷത്തിൽ മതിഭ്രമത്തിലായ കണ്ണൻകുട്ടിയും പരേതന്റെ വീട്ടിലെ ശവഘോഷയാത്രയും താളിയോലകളിലേയ്‌ക്കു മടങ്ങിപ്പോയ അമ്മാവനും ജോൺഫ്രഡറിക്കിനൊപ്പം മഴയിലേയ്‌ക്കിറങ്ങിപ്പോയ കല്ല്യാണിയും മെഡിക്കൽ കോളേജിൽ പഠിക്കാൻ കിട്ടിയ ശവശരീരം തന്റെ അച്ഛന്റേതാണെന്നു തിരിച്ചറിയുന്ന സരിതാവർമ്മയുടെ മകനുമൊക്കെ അത്തരം സന്ദേഹങ്ങൾ പങ്കുവെയ്‌ക്കുന്ന...
എം.കെ. ഹരികുമാർ രചിച്ച ആത്മായനങ്ങളുടെ ഖസാക്ക്
ഒ.വി. വിജയനെ ഖസാക്കിന്റെ ഇതിഹാസകാരനെ യഥാർത്ഥത്തിൽ കണ്ടെത്തണമെങ്കിൽ പ്രപഞ്ചത്തിന്റെ ആന്തര സത്യ സന്ദർഭങ്ങളിലേക്ക് ചുഴിഞ്ഞാനോക്കാതെ വയ്യെന്നാണ്. “ആത്മായനങ്ങളുടെ ഖസാ”ക്കിലൂടെ ഗ്രന്ഥകാരൻ വ്യക്തമാക്കുന്നത്. തിന്മകളുടെ ലഹരിയിൽ നിന്നകന്നു നിന്നുകൊണ്ട് മുഗ്‌ദ്ധമായ സമാശ്വാസങ്ങളുടെ ആദ്ധ്യാത്മിക ചിഹ്‌നങ്ങൾ തേടുകയാണ് ഒ.വി. വിജയനെന്നും ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. പ്രകൃതിയുടെയും കഥാപാത്രങ്ങളുടെയും കാമനകളുടെയും സമയത്തിന്റെയും സംഗീതത്തിന്റെയും സുരതത്തിന്റെയും മൃതിയുടെയുമൊക്കെ ജാലകങ്ങളിലൂടെ ഖസാക്കിനെ ഹരികു...
കാരൂർ രചിച്ച ഹരി
കഥയുടെ കാരണവരായിട്ടാണ് കാരൂർ എന്ന അനശ്വര കഥാകാരൻ അറിയപ്പെടുന്നത്. പൂവമ്പഴവും മരപ്പാവകളുമടക്കമുള്ള എത്രയോ രചനകൾ അതിനുദാഹരണം. കാരൂർ എഴുതിയ മൂന്നു നോവലുകളിൽ ആദ്യത്തേതാണ് ‘ഹരി’. ഒരു ചെറുകഥയുടെ ശില്പഭംഗിയും ഭവഭദ്രതയും ആ കൃതിക്കുമുണ്ട്. ശങ്കരൻ നായരും ഹരിയും കൊച്ചു പെണ്ണമ്മയും കെ.വി നായരും വേലുവും മീനുവുമൊക്കെ പുലരുന്ന ഒരു ലോകം നമുക്കു മുന്നിൽ കാരൂർ അനാവരണം ചെയ്യുന്നു. ലളിതവും മിതത്വവുമാർന്ന ശൈലിയിലൂടെ മനുഷ്യബന്ധങ്ങളുടെ നിഗൂഢതലങ്ങളെ അനുഭവവേദ്യമാക്കുക എന്ന ധർമ്മമാണ് അദ്ദേഹം ഈ കൃതിയിലൂടെ നിർവ്വഹിക്...