ഗിരിജാവല്ലഭൻ
അസ്‌തമയത്തിനു മുമ്പെ
ബഹുമാനപ്പെട്ട കോടതിക്ക്, ഒരു പക്ഷെ, ഞാനീ കത്തെഴുതുന്നത് കോർട്ടലക്ഷ്യമായിരിക്കാം. ആണെങ്കിൽ ബഹുമാനപ്പെട്ട കോടതി എനിക്കു മാപ്പു നൽകണം. എന്റെ കേസ് വിധി പറയാൻ വേണ്ടി അടുത്ത തിങ്കളാഴ്‌ചക്കു വച്ചിരിക്കുകയാണല്ലോ. കോടതി എനിയ്‌ക്കനുവദിച്ചു തന്ന വക്കീൽ ഇന്നു രാവിലെ എന്റടുത്ത്, ജയിലിൽ വന്നിരുന്നു. എന്റെ മാനസികാവസ്ഥയും, കുറ്റകൃത്യത്തിന് എന്നെ പ്രേരിപ്പിച്ച സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്ത്, അഞ്ചു കൊല്ലത്തെ കഠിനതടവിന് ശിക്ഷിക്കാനാണ് സാദ്ധ്യത എന്നാണ് അദ്ദേഹം എന്നെ അറിയിച്ചത്. ...