ജിജിമോള്‍ ഇ എസ്
വരൂ, നമുക്ക് ഒളിച്ചോടാം
തികച്ചും ശോകമൂകമായ അന്തരീക്ഷത്തിലേക്കാണ് ഫിലിപ്പ് നൈനാന്‍ വിമാനം ഇറങ്ങിയത്. മകന്‍ നൈനാന്‍ ഫിലിപ്പ് മാത്രം അപ്പനെ കെട്ടിപിടിക്കുകയും തോളിലും കഴുത്തിലും മുഖത്തും മാറി മാറി ചുംബിക്കുകയും ചെയ്‌തു. മകന്‍ അപ്പന്റെ കണ്ണിനോടു കണ്ണ് ചേര്‍ത്തു ചുംബിച്ചപ്പോള്‍ രണ്ടുപേരുടെയും കണ്ണുനീരുകള്‍ കൂടികലര്‍ന്ന് ചാലുകളായി ഒഴുകി. ഈ നീണ്ട നിശബ്ദതയ്‌ക്ക് അര്‍ദ്ധവിരാമമിട്ടുകൊണ്ട് ഫിലിപ്പ് നൈനാന്റെ സഹോദരി ലൂസി കോശി സംസാരിച്ചു തുടങ്ങി. എന്നാലും അവള്‍ ഇത്തരക്കാരിയാണെന്ന് ഞാന്‍ കരുതിയില്ല, എന്റെ എത്ര പട്ടുസാരികള...