ഡോ. ജോർജ് ഓണക്കൂർ
ആത്മാർത്ഥതയുടെ പ്രസരിപ്പ്
സാമൂഹികാവസ്‌ഥകളോട് ഗൗരവപൂർവ്വം പ്രതികരിക്കുന്ന കഥാകാരനാണ് എം.കെ.ചന്ദ്രശേഖരൻ. തനിക്കുചുറ്റും സംഭവിക്കുന്നതെന്തും സൂക്ഷമ നിരീക്ഷണത്തിന് വിധേയമാക്കുന്നു; എപ്പോഴും പുരോഗമനപരമായ കാഴ്‌ചപ്പാട് അവലംബിക്കുന്നു. നീതി നിഷേധങ്ങൾ സംഭവിക്കുമ്പോൾ പുറം തിരിഞ്ഞു നിൽക്കുകയല്ല. ശക്തമായ ഇടപെടലുകൾക്ക് സ്വയം പ്രേരിതനാവുക എന്നതാണ് ചന്ദ്രഖശഖരന്റെ സ്വഭാവവിശേഷം. ആ വ്യക്തിത്വത്തിന്റെ നേർവരകൾ കലാലയ വിദ്യാഭ്യാസകാലത്തുതന്നെ എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഒരു ദേശത്തു പിറന്നവർ, ഒരേ കാലത്തു പഠിച്ചവർ എന്നിങ്ങനെ...