ഡോ. ജോർജ് ഓണക്കൂർ
ജനറ്റിക് കാനോൺസ് – വെളിച്ചത്തിന്റെ കുഞ്ഞുന...
അകലെ ആകാശത്തിന്റെ ഇരുൾപ്പരപ്പിൽ പ്രത്യക്ഷമാകുന്ന പ്രകാശബിന്ദുക്കൾപോലെയാണ് രമേശ് ബാബുവിന്റെ കഥകൾ. അഥവാ രാത്രിയിൽ മിന്നുന്ന ചെറുപ്രാണിയുടെ വെളിച്ചമാകാം. പ്രസാദമധുരമാണ് ഓരോ കഥയും. യാത്രാവഴികളിൽ സംഭവിക്കുന്ന യാദൃച്ഛികതകൾ രമേശ്‌ബാബുവിന്റെ കഥകൾക്ക് വിഷയമാകുന്നു. അതല്ലെങ്കിൽ, കാഴ്‌ചപ്പുറങ്ങളിൽ തെളിയുന്ന ദൃശ്യാന്തരങ്ങളാകാം. ജീവിതത്തിനുനേർക്ക് തലചെരിച്ചു നോക്കുന്ന നിലാപക്ഷിയെപ്പോലെ വേറിട്ടൊരു ദർശനത്തിന് താല്പര്യമെടുക്കുന്ന രമേശ് ബാബുവിന്റെ കഥകൾക്ക് സ്വാതന്ത്രവ്യക്തിത്വമുണ്ട്. ‘ജനിതകവിധി’ എന്നു...