ജോർജ്ജ് ജേക്കബ്
പൂവന്റെ മരണം
വികാരവിക്ഷുബ്‌ധനായ് പൂവൻ പിടയോടു വിതുമ്പി ഃ “യജമാനൻ യാമങ്ങൾ തിട്ടപ്പെടുത്തും മുൻപ്, നിന്നോട് ഹൃദയം കുടഞ്ഞൊന്നു കുമ്പസാരിക്കണം. പ്രിയേ, എന്റെ കൂവൽ കേട്ടൊന്നുമല്ല നേരം ഞെട്ടിയുണരുന്നത്. തെറ്റിദ്ധരിപ്പിച്ചതിന് നീ മാപ്പു തരിക.” പൂവന്റെ കണ്ണീരൊപ്പി പിട പറഞ്ഞുഃ “ഈ പരമസത്യം പണ്ടേ അറിയാം. എങ്കിലും ആ മഹാനുണ നുണയാനെന്തു രസം!” പൂവൻ ഒറ്റവലിക്ക് കഥാവശേഷനായി. Generated from archived content: story5_jan29.html Author: george_jacob
ദാമ്പത്യപുസ്‌തകം
ആദ്യാദ്ധ്യായം പദ്യം അനന്തര,മന്ത്യംവരെ കടുഗദ്യം. Generated from archived content: poem_dambathyasastram.html Author: george_jacob
ദൈവമേ!
വെളിപ്പെടാതെയുളള നിന്റെ വെളിപാടുകളുടെ പൊരുളെന്ത്? നീ വെളിപ്പെട്ടില്ലെങ്കിലും ഞാൻ നിനക്ക് വെളിച്ചപ്പെട്ടുകൊണ്ടേയിരിക്കും. ആവശ്യം എന്റേതാണല്ലോ? Generated from archived content: essay5_jan6_07.html Author: george_jacob