Home Authors Posts by ജോർജ്‌ എ. ആലപ്പാട്ട്‌

ജോർജ്‌ എ. ആലപ്പാട്ട്‌

0 POSTS 0 COMMENTS

ചിറകുളള ചിന്തകൾ – 26

എന്തുമാകാമെന്നഹങ്കരിക്കുന്നവർ അന്ത്യനാളാവുകിൽ നക്ഷത്രമെണ്ണിടും പാറ്റവീണാലുമാഹാരം മുടങ്ങിടാം വീട്ടുവഴക്കിലും ബന്ദൊന്നു വന്നിടാം വന്ദ്യവയോധികരിന്നേതു വീട്ടിലും നാണ്യമൊഴിഞ്ഞ മടിശ്ശീലയല്ലയോ? പ്രവൃത്തിയിൽ വരും സുഗന്ധമല്ലയോ പ്രശസ്‌തിയെന്നു നാം തിരിച്ചറിയണം നാടുനന്നാവുകിൽ പാർട്ടികൾക്കൊന്നിനും ഈടില്ലയെന്നു നേതാവിനറിഞ്ഞിടാം Generated from archived content: poem1_feb25_06.html Author: george_a_aalappat

ചിറകുളള ചിന്തകൾ – 24

പൊതുമുതൽ തച്ചു തകർത്തവരിൽ നിന്നും അതിനുടെ നഷ്‌ടം നികത്തിടേണം കൊതുകിനെ വെല്ലുവാനാവാത്ത മർത്ത്യന്റെ ഗതികേടിതെത്രയെന്നോർത്തു നോക്കൂ വളരുകയെന്നതകലലാണെപ്പൊഴും വഴിമാറിപ്പോകുന്ന ജീവിതത്തിൽ മരണമുണ്ടെന്നുളള സത്യം മറക്കുവാൻ മറവി മനുഷ്യനു തന്നു ദൈവം പ്രതികാരമെപ്പോഴും പ്രശ്‌നത്തിനുളെളാരു പരിഹാരമല്ലെന്നു കാണണം നാം. Generated from archived content: poem1_dec17_05.html Author: george_a_aalappat

ചിറകുളള ചിന്തകൾ – 16

ഐതിഹ്യമെന്നു പറഞ്ഞാലതിലേറെ അതിശയോക്തിക്കാണു മുൻതൂക്കം തീവെച്ചും തച്ചും തകർക്കുന്നതിൻ ലക്ഷ്യം ഭാവി വികസനമായിരിക്കാം! എന്നച്ച്‌ നാലുവരിയാക്കി മാറ്റണം എന്നിട്ടുപോരെയെക്‌സ്‌പ്രസ്സ്‌ ഹൈവേ? ചുമ്മാടിനറിയില്ല ചുമടിൻ ഭാരം ചുമ്മാതിരിപ്പോനും അപ്രകാരം Generated from archived content: poem1_aug6_05.html Author: george_a_aalappat

ചിറകുള്ള ചിന്തകൾ

എല്ലാം വിധിയെന്നു ചൊല്ലുന്ന മാനവൻ തെല്ലും പരിശ്രമിക്കാത്തവനായിടും. ഉന്നതി വന്നു ഭവിക്കുന്നതൊക്കെയും തന്നുടെ സാമർഥ്യമാക്കുന്നു വിഡ്‌ഢികൾ ഊമ നോട്ടീസിന്നുന്നമയായുള്ളവൻ ഊമക്കത്താലെ ചതിക്കും ചങ്ങാതിയെ ഏറ്റുപിടിക്കുവാനാളുണ്ടെങ്കിൽ ആടിനെ പട്ടിയാക്കീടുവാനായിടും ഏതൊരു പൗരനും വ്യാപാരിയായിടാം ഏതുതുറയിലാണുള്ളതീസ്വതന്ത്രം Generated from archived content: poem1_aug31_06.html Author: george_a_aalappat

ചിറകുളള ചിന്തകൾ – 17

ഇല്ലായ്‌മയിൽ നിന്നും നൽകുവാനാകണം നല്ല മനസ്സോടെ ദാനധർമ്മം ഗ്രന്ഥങ്ങളില്ലാ ഗൃഹങ്ങളിൽ സംസ്‌കാര- ബന്ധങ്ങളേറെ കുറഞ്ഞു പോകും ചെയ്യാത്ത തെറ്റിനു ശിക്ഷ വിധിക്കുന്ന വല്ലാത്ത ചട്ടമേ ഭക്ഷ്യമായം ഒന്നുമെഴുതാത്ത വിജ്ഞാനിയെ നമ്മൾ ഉന്നതനായ പിശുക്കനായ്‌ കാണണം. റോട്ടിലിറക്കി വെച്ചൊന്നു ചൂടാക്കിയാൽ കെട്ടതും പെട്ടതും ഫാസ്‌റ്റ്‌ ഫുഡായ്‌ Generated from archived content: poem1_aug16_05.html Author: george_a_aalappat

ചിറകുളള ചിന്തകൾ – 6

മദ്യവും മാംസവും മങ്കയും മർത്ത്യനു ഹൃദ്യമാണെങ്കിലും താപത്രയം തീയിനുവെളളം പ്രതിവിധിയെങ്കിലും തീയും വെളളവും മർത്ത്യനെ കൊല്ലും വീതം ലഭിക്കുവാൻ വാദം നടത്തുവോർ വേദിയാക്കുന്നതു ഗ്രാമസഭ എന്നും സുഭിക്ഷമായ്‌ ജീവിതം പോക്കുവോ- ർക്കെന്തിനൊരോണം, വിഷു, പെരുന്നാൾ? ചെലവാക്കുന്നതു പൊതുമുതലായാൽ ചെലവാക്കുന്നവനെന്തുരസം! Generated from archived content: poem1_apr21.html Author: george_a_aalappat

ചിറകുള്ള ചിന്തകൾ

നിയമം കയ്യിലെടുത്താൽ മാത്രം നീതി നടപ്പാക്കുന്നതു കഷ്ടം! * * * * നേരായ മാർഗ്ഗം നാം സ്വീകരിച്ചാൽ ആരോപണങ്ങൾ വൃഥാവിലാകും * * * * ആമക്കടിവെളുപ്പുള്ള കാര്യം ആമ കമിഴ്‌ന്നാലറിയുകില്ല * * * * മുത്തങ്ങ, മാറാടതിക്രമങ്ങൾ മൊത്തത്തിൽ നാടിന്നതിക്രമങ്ങൾ * * * * കഷ്ടപ്പാടില്ലാത്ത നേരമായാൽ സ്രഷ്ടാവിനില്ല പരിഗണന Generated from archived content: poem1_apr27_07.html Author: george_a_aalappat

ചിറകുള്ള ചിന്തകൾ

തന്നിഷ്‌ടം പൊന്നിഷ്‌ടമാകുന്നവൻ പിന്നെ എന്നും സമൂഹത്തിനർബുദമായിടും തീരുമാനങ്ങളെടുക്കുവാൻ വാദിക്കും തീരെ സഹകരിക്കാതെയൊഴിഞ്ഞിടും കൈക്കൂലി വാങ്ങുവാനായി നിയമങ്ങൾ വ്യാഖ്വാനിക്കുന്നു സർക്കാരുദ്യോഗസ്‌ഥന്മാർ ഈശ്വരചിന്തകൾ ചൂഷണം ചെയ്യുവാൻ ഏറെയാശിപ്പയവരെന്നും മതാധിപർ സ്‌ഥാനമാനങ്ങൾ ലഭിക്കുവാനൽപന്മാർ നാണമില്ലാതെ വിധേയത്വം കാട്ടിടും. Generated from archived content: story3_jan17_09.html Author: george_a_aalappat

ചിറകുള്ള ചിന്തകൾ

കണ്ടേടത്തു കടം കൊള്ളുന്നവർ കൊണ്ടല്ലാതെ പഠിക്കുകയില്ല ഇല്ലത്തുള്ളാനകൾ നമ്മുടേതും എന്നും പറഞ്ഞും സമാധാനിക്കാം മദ്യത്തിനും ഭാഗ്യടിക്കറ്റിനും സാധുക്കൾ കാശു ചിലവഴിക്കും സ്വന്തക്കാരനു പണമുണ്ടെങ്കിൽ സ്വന്തമെന്നപദത്തിനർഥമായി വിത്തബലത്താൽ നശ്വരനേട്ടം ചിത്തബലത്താൽ ശാശ്വതനേട്ടം Generated from archived content: poem8_july26_07.html Author: george_a_aalappat

ചിറകുളള ചിന്തകൾ

അന്ധവിശ്വാസത്തെ ചൂഷണം ചെയ്‌തിടും മന്ത്രവാദത്തിൽ മനുഷ്യർ മയങ്ങിടും ഏതുമതത്തിലായാലുംമനുഷ്‌ഠാനം ഏറെ കൊതിക്കുന്നതെന്നും പുരോഹിതർ അസത്യമോതിയാലാരും ഭയക്കണം അസിതന്യായങ്ങളേറെ ചുമക്കണം ആണവശക്തിയാലാണ്ടവൻ ഞെട്ടുമോ ആണയിട്ടാൽ സത്യംമാറിമറിയുമോ പങ്കുപറ്റുന്നതോടൊപ്പം നമുക്കെല്ലാം പങ്കുവെക്കാനുംകഴിയണം കൂട്ടരെ Generated from archived content: poem6_mar13_08.html Author: george_a_aalappat

തീർച്ചയായും വായിക്കുക