Home Authors Posts by ജോർജ്‌ എ. ആലപ്പാട്ട്‌

ജോർജ്‌ എ. ആലപ്പാട്ട്‌

0 POSTS 0 COMMENTS

ചിറകുളള ചിന്തകൾ – 18

കണ്ടതും കേട്ടതുമായ കാര്യങ്ങളെ കണ്ടില്ലയെന്നും നടിച്ചിടാതായിടും കുന്തിരിക്കം വാങ്ങാൻ കാശില്ലാ പളളികൾ കേസുനടത്തുവാൻ കാശുകണ്ടെത്തും. അടിപൊളി ജീവിതം ലക്ഷ്യമാക്കുന്നോർ അടിപിടി, പാതകം തൊഴിലാക്കിടും നിയമങ്ങളില്ലാത്തതല്ലിന്നു പ്രശ്‌നം നിയമം നടപ്പിലാക്കാത്തതു മാത്രം ഒന്നിനെ മറ്റൊന്നു ചൂഷണം ചെയ്യുന്ന വന്യമാം ന്യായമാണേതു രംഗത്തിലും Generated from archived content: poem2_aug27_05.html Author: george_a_aalappat

ചിറകുളള ചിന്തകൾ – 20

സ്ഥാനമാനങ്ങളെ മുൾക്കിരീടങ്ങളായ്‌ കാണുവോരർപ്പിപ്പതാണു വൻ സേവനം അകൃത വേദികളപമാനിച്ചീടിലും അകൃതവ്രണരായ്‌ മേവിടും മനീഷിമാർ സഹതാപമല്ല, സഹായമാണാവശ്യം സഹജീവികൾ തളർന്നെത്തിടുമ്പോൾ അഴിമതി കാണുകിലമർഷമുയരും അഴിമതി ചെയ്‌വതിനവസരമോരും മിടുക്കനായുളെളാരു വക്കീലൊരിക്കലും തിടുക്കമുണ്ടാക്കില്ല ജഡ്‌ജിയായ്‌ തീരുവാൻ Generated from archived content: poem1_sept30_05.html Author: george_a_aalappat

ചിറകുളള ചിന്തകൾ – 19

ഇടതിലും വലതിലും വൃദ്ധനേതാക്കൾ വിടപറഞ്ഞീടേണ്ട നേരമായി! മരണഭയത്തിൽ നിറുത്തി മനുഷ്യരെ ശരണം കെടുത്തിയടിമയാക്കാം! കാൽവരി തന്നിലെ തത്വങ്ങളോതിടും കാൽവാരി വീഴ്‌ത്താൻ ശ്രമം നടത്തും സീറ്റു കിട്ടാത്തോർ പിണങ്ങി നിൽക്കുന്നവർ തോറ്റവർക്കല്ലയോ കോർപ്പറേഷൻ പൊതുവായ ലക്ഷ്യമവഗണിച്ചും ചിലർ പതിവായി ഗ്രൂപ്പിസം താലോലിക്കും അഭിപ്രായം ചൊല്ലിയാലച്ചടക്കം അഭിവന്ദ്യ നേതാക്കൾക്കെന്തെളുപ്പം! സാമൂഹ്യരംഗത്തെ മൂല്യച്യുതികൾ ആത്മീയരംഗത്തും പ്രത്യക്ഷമാകും പണവും സുഖവും പെരുകീടുമ്പോൾ പിണമായ്‌ മാറും മനസ്സാൽ പലരും എന്നുമേ...

ചിറകുളള ചിന്തകൾ – 23

മദ്യം മരുന്നിലുണ്ടെങ്കിലും മാന്യത മദ്യപാനത്തിനില്ലെന്നു കാണാം നാലാളു കൂടിയാൽ നാലഭിപ്രായമായ്‌ ഇല്ലൊരു രംഗത്തും ഐക്യബോധം കാറ്റിൻ ഗതിയറിഞ്ഞീടാനിരുമ്പല്ല കാറ്റത്തിടേണ്ടതു പഞ്ഞി തന്നെ വാക്കുകളസ്‌ത്രങ്ങളാവുന്നവസ്ഥയിൽ വാക്കുര ചെയ്യുവോർ സൂക്ഷിക്കണം ആശ ചമച്ചു നാം കേസിനു പോവുകിൽ കാശും യശസ്സും നശിച്ചിടും നിശ്ചയം മാനവസേവനമാകണം ഭൂമിയിൽ മാനവസേവ ചെയ്യുന്ന വഴി ഒന്നും ചെയ്യാത്തവനെന്നും പറഞ്ഞിടാം മാന്യനാണെന്നു സ്വയം നടിക്കാം ബക്കറ്റുനീട്ടി പിരിവെടുക്കുന്നതിൽ തട്ടിപ്പിനുളള വഴിയൊരുക്കാം ടി.വിയിൽ കാണ...

ചിറകുള്ള ചിന്തകൾ

മികവു തെളിയിക്കാനാവണം മത്സരം അകമെയെതിരാളിക്കാശംസ നേരണം * * * * മരം കണ്ട്‌ കാടുകാണാതെ തിരിച്ചവൻ മരമണ്ടനാണെന്ന കാര്യം ഗ്രഹിക്കണം * * * * പകലിനു യോജിച്ച പെരുമാറ്റമയാൽ പതറില്ല ധാർമിക മൂല്യങ്ങളൊന്നുമേ * * * * പരസ്‌പര ബന്ധങ്ങളില്ലാത്തവസ്ഥയിൽ വിരസമായ്‌ തീരുന്നു ജീവിതമത്രയും * * * * ഉഴവുന്ന കാളയ്‌ക്കറിയുമോ വിത്തിന്റെ അളവും തൂക്കവും വിലനിലവാരവും Generated from archived content: poem1_may15_07.html Author: george_a_aalappat

ചിറകുള്ള ചിന്തകൾ

മർത്ത്യദുരിതങ്ങൾ ചൂഷണം ചെയ്‌തീടും മൃത്യുഗേഹങ്ങളാണിന്നാശുപത്രികൾ **** പ്രേമിച്ചിടുന്നവർക്കില്ലാ പരസ്പരം യോജിച്ചു നീങ്ങുവാനുള്ള വിശ്വാസ്യത **** ഭാര്യ മരണമടഞ്ഞ ഭർത്താവിന്റെ കാര്യങ്ങളെല്ലാമവതാളത്തിലായിടും **** മതവികാരങ്ങൾ ചൂഷണം ചെയ്യുകിൽ ഗതിപിടിക്കില്ല പാർട്ടികൾക്കൊന്നിനും Generated from archived content: poem1_mar5_07.html Author: george_a_aalappat

ചിറകുളള ചിന്തകൾ – 9

മനുഷ്യമക്കൾ മാടുകളെപ്പോൽ വീടുകളില്ലാതലയുമ്പോൾ പണിഞ്ഞിടുന്നു ലക്ഷങ്ങളുടെ പളളികൾ, മോസ്‌കുകൾ, ക്ഷേത്രങ്ങൾ വളപ്പുനിറയെ മാനംമുട്ടെ വീടുകൾ പണിയും പലരും കഴുത്തുനിറയെ, മെയ്യും നിറയെ സ്വർണാഭരണം അണിയും രാഷ്‌ട്രീയക്കാർ ചെയ്യും ധൂർത്തിന്‌ ജനതതിയെന്നും ബലിയാട്‌ കഷ്‌ടം നമ്മുടെ ജീവിതമാർഗ്ഗം ദുരിതപൂരിതമായല്ലോ. ആറാം തരക്കാരാണിന്നു രാഷ്‌ട്രീയം കയ്യാളുന്നവരേറെയും ‘ആറാം തിരുമുറിവ്‌’ പോലെയതും ദയനീയ പരാജയം ആലുമുളച്ചാലമ്പലം, കവലകണ്ടാൽ കപ്പേള അനുകരിക്കാൻ മിനാരം അതു താൻ മതസൗഹൃദം ...

ചിറകുളള ചിന്തകൾ – 11

രോഗമില്ലാതില്ല ജീവിതം ശോകമില്ലാതില്ല യന്ത്യവും സത്യത്തിനെന്നും ഏകമുഖം മർത്യനുമാത്രം മൂന്നുമുഖം വിവാഹം വ്യാപാരമാവുകിൽ വ്യവഹാരം വഴിയെവരും ലക്ഷ്യമേതും നേടിയെടുക്കാൻ അച്ചടക്കം, അനുസരണം വേണ്ടപോലെ മിന്നിത്തിളങ്ങാൻ നീണ്ടകാലം വേണമെന്നുണ്ടോ? Generated from archived content: poem1_june17_05.html Author: george_a_aalappat

ചിറകുളള ചിന്തകൾ – 25

തളളയെ തല്ലിയാലും രണ്ടഭിപ്രായം കാണും പിളളയാൽ പിഴച്ചാലും ഇല്ലൊരു വകഭേദം നാടിനു നിറവേകും വ്യാപാരി ബൂർഷാസിയും കോടികൾ കവരുന്ന നേതാക്കൾ മഹാൻമാരും. ഞാനനെന്നഭാവം കാട്ടാൻ നേതൃത്വമെടുക്കുന്നോർ ഞാങ്ങനെ പോലെയാടിയൊടുവിൽ നിലം പൊത്തും പാവപ്പെട്ടവൻ പണക്കാരനായ്‌ തീർന്നാൽപിന്നെ പാവങ്ങളോടു പുച്ഛഭാവമായ്‌ പലപ്പോഴും കടം വാങ്ങിയാൽ വീട്ടാതെഴുതിത്തളളാനായി തരംപാർത്തിരിക്കുന്നോർ വിരുതന്മാരല്ലയോ? Generated from archived content: poem1_jan6_06.html Author: george_a_aalappat

ചിറകുളള ചിന്തകൾ

സ്വന്തം കഴിവുകളില്ലാത്ത വ്യക്തികൾ അന്തമില്ലാതെ വിധേയത്വം കാട്ടിടും സംതൃപ്തിയായെന്നൊരുത്തൻ പറയുവാൻ സദ്യയല്ലാതെന്തുമാർഗ്ഗമാണുളളതും സേവനമെന്നാൽ കടമയായ്‌ കാണണം സേവയൗദാര്യങ്ങളല്ലെന്നു കാണണം സമ്പത്തിനാലെന്തും സാധിച്ചിടാമെന്ന വമ്പിനാലമ്പെ പരാജയം പൂകിടാം സ്വന്തം ഗൃഹങ്ങളിലന്യരെപ്പോലവെ തന്തതള്ളാരെ ഗണിക്കുന്ന കാലമായ്‌ Generated from archived content: poem1_jan16_07.html Author: george_a_aalappat

തീർച്ചയായും വായിക്കുക