ജോർജ് എ. ആലപ്പാട്ട്
ചിറകുളള ചിന്തകൾ – 8
പെൺവാണിഭവും പീഡനവും വൻപന്മാരുടെ തൊഴിലായി! സ്‌ത്രീകളൊരുങ്ങാതൊരുനാളും സ്‌ത്രീപീഡനകഥതീരില്ല! അരിശം വന്നു ഭവിച്ചീടിൽ അനിശ്ശം മനസ്സുചഞ്ചലം പ്രസംഗത്തിൽ ജീവകാരുണ്യം പ്രവൃത്തിയിൽ നഗ്നചൂഷണം സേവനം പൊതുപ്രവർത്തനം ജീവിതാന്ത്യം വരെയാകണം Generated from archived content: poem4_may17.html Author: george_a_aalappat
ചിറകുള്ള ചിന്തകൾ
സിദ്ധാന്തത്തേക്കാൾ ഫലപ്രദമെപ്പോഴും ദൃഷ്ടാന്തമാണെന്ന കാര്യം ഗ്രഹിക്കണം **** സൂര്യനുദിക്കാനനുമതി വേണമോ? ധീരനെ പിന്തിരിപ്പിക്കാൻ കഴിയുമോ **** സ്ഥാപനമോഹങ്ങൾ സാക്ഷാൽക്കരിക്കുമ്പോൾ സന്യാസികൾക്കും ഗുണശോഷണം വരും **** സാഹിത്യമെപ്പോഴും സംവാദമാകണം സാമൂഹ്യമാറ്റത്തിൽ ശംഖൊലിയാവണം **** വീട്ടുവഴക്കിൽ പരാജയം പറ്റിയാൽ നാട്ടിലെ പീടിക പൂട്ടിച്ചിടും ചിലർ Generated from archived content: poem4_jun19_07.html Author: george_a_aalappat
ചിറകുളള ചിന്തകൾ – 15
ആളും അർഥവുമുണ്ടെങ്കിൽ ഏശും ഏതൊരുരംഗത്തും രോഗമുളളവൾ രോഗിണി രോഷമുളളവൾ രോഷിണി തേനിൽ മുക്കിയെടുത്താലും കാഞ്ഞിരമെങ്കിൽ കയ്‌പാകും തെറ്റുചെയ്‌തവരെപ്പൊഴും തെറ്റിദ്ധാരണയുണ്ടാക്കും ജീവൻ നിന്നാൽ മൃദുദേഹം ജീവൻ പോയാൽ മൃതദേഹം Generated from archived content: poem4_july20_05.html Author: george_a_aalappat
ചിറകുളള ചിന്തകൾ
നിയമങ്ങൾ തെറ്റുകുറ്റങ്ങളെ കണ്ടെത്തും നിയതമായ് ദൂരീകരിക്കില്ലൊരിക്കലും അഴിമതി ചെയ്യുവാനാശവെക്കുന്നവർ അധികാരഭ്രാന്താൽ പരിഹാസ്യരായിടും പ്രതികാരമെപ്പോഴും പ്രശ്‌നത്തിനുളെളാരു പരിഹാരമല്ലെന്നകാര്യം ഗ്രഹിക്കണം സിനിമയിൽ കാണുന്നതല്ലല്ല ജീവിതം തനിമയില്ലതിലെല്ലാം മറിമായങ്ങൾ അധികാരമുളളപ്പോൾ ധിക്കാരം ചെയ്‌തവർ അധികാരം പോകുമ്പോളാകെത്തളർന്നിടും Generated from archived content: poem4_jan9_07.html Author: george_a_aalappat
ചിറകുളള ചിന്തകൾ – 21
മയക്കുമരുന്നിൽ സുഖം തേടിടുന്നവർ വെറുക്കുമൊടുവിൽ സ്വജീവിതം തന്നെയും പരസ്‌പരം പ്രതീക്ഷിക്കുന്നവരെപ്പോഴും പരസ്‌പരമാവശ്യപ്പെടാതിരിക്കണം ഒരുവന്റെ വീഴ്‌ചയിലപരനുണ്ടാകും പരിഹാസഭാവം തമാശയായ് തീർന്നിടും സ്വയംതൊഴിൽ കണ്ടെത്തി ജീവിതം പോക്കുവാൻ ഭയം കൂടാതാർക്കും കഴിയാത്ത കാലമായ് Generated from archived content: poem3_oct7_05.html Author: george_a_aalappat
ചിറകുളള ചിന്തകൾ – 22
സ്വയംതൊഴിൽ കണ്ടെത്തി ജീവിതം പോക്കുവാൻ ഭയം കൂടാതാർക്കും കഴിയാത്ത കാലമായ് വിഷയമുണ്ടാക്കിപ്പിരിവു നടത്തുവാൻ വിഷമമില്ലാത്തവർ പാർട്ടി പ്രവർത്തകർ അധികാരം പങ്കിട്ട് ധൂർത്തടിക്കാനുളള പൊതുവികാരം എല്ലാ പാർട്ടികൾക്കുളളിലും സ്വയം നന്നാവണം സാരോപദേശം നൽകാൻ ഭയം വെടിയണം ധീരനേതൃത്വം നൽകാൻ അടവുകളേറെപ്പയറ്റേണ്ട വേളയിൽ അടതാളമട്ടിലിരുന്നാൽ ഫലിക്കുമോ? മരുന്നുകഴിച്ചുകഴിച്ചൊടുവിൽ മരിച്ചിടും പാർശ്വഫലങ്ങളാലെ കൂട്ടായ്‌മയെന്നുളള വാക്കിൽ ദ്വയാർഥം കൂട്ടലും കൂട്ടാതിരിക്കലുമാകാം ഭാര്യദോഷൈകദൃക്കായി മാറിയാൽ ആരുമ...
ചിറകുള്ള ചിന്തകൾ
പുരോഹിതനാണെങ്കിൽ വരേണ്യനായ് തീരണം **** കേരളനാരിയെങ്കിൽ സാരി തന്നെ കൗതുകം **** വിചാരം വഴിതെളിക്കും വികാരം വഴി തെറ്റിക്കും **** യോഗാഭ്യാസമെടുക്കുകിൽ ദീർഘായുസു ലഭിച്ചിടും **** അധികം തണ്ടുകാണിച്ചാൽ ഉതകും മണ്ടനേപ്പോലെ Generated from archived content: poem3_may26_07.html Author: george_a_aalappat
ചിറകുളള ചിന്തകൾ – 10
ജീവിതം പരലോകത്താണെങ്കിൽ മരണത്തെ ഈവിധം ഭയക്കുവാൻ കാരണം, അവിശ്വാസം ചോദിക്കാനിറങ്ങുമ്പോൾ നാണംകെട്ടിറങ്ങണം നേദിക്കാനൊരുങ്ങുമ്പോൾ നൈവേദ്യം കരുതണം കുപ്പയിൽ കിടന്നാലും മാണിക്യം വിളങ്ങിടും ശപ്പന്മാർ ശപിച്ചാലും ശക്തന്മാർ കുലുങ്ങില്ല. ക്രിസ്‌തുവായിരുന്നിട്ടും ശത്രുക്കളുണ്ടായെങ്കിൽ ക്രിസ്‌ത്യാനിക്കതിനേക്കാൾ പ്രതീക്ഷിക്കാനാവുമോ? അറിയാനറിയിക്കാനാളില്ലെന്നു തോന്നിയാൽ വെറുതെ ജീവിക്കുന്നതെന്തിനെന്നു തോന്നിടാം Generated from archived content: poem3_june9.html Author:...
ചിറകുള്ള ചിന്തകൾ
ഒരുവനെയറിയാനെത്ര ശ്രമിച്ചാലും തരമാവുകില്ലെന്ന കാര്യം ഗ്രഹിക്കണം **** കരയുവാനല്ലാതെ മഴ പെയ്യിക്കുവാൻ കഴിയില്ല തവളയ്‌ക്കൊരിക്കലും ഭൂമിയിൽ **** ആനപ്പുറത്താണെങ്കിൽ പട്ടിയെ പേടിക്കേണ്ട ആനപ്പുറത്തായാലും സിംഹത്തെ ഭയക്കണം **** ആയോധനായുധങ്ങൾ നിർമിക്കും വൻ ശക്തികൾ ആയതു വിൽക്കാൻ ലോകകമ്പോളം കണ്ടെത്തിടും ***** തിന്മ ചെയ്യുന്നില്ലെന്ന ചിന്തയിലാശ്വസിപ്പോർ നന്മ ചെയ്യാതെ നിന്നാലതുതാനപരാധം Generated from archived content: poem3_jun19_07.html Author: george_a_aalappat
ചിറകുള്ള ചിന്തകൾ
നരച്ചാൽ നരനായിടും മരിച്ചാൽ മഹാനായിടും *** ദുരാശയും അസൂയയും നിരാശയേ വരുത്തിടൂ *** നിശ്ചയദാർഢ്യമുണ്ടെങ്കിൽ നിശ്ചയം ജയം നേടിടാം *** ത്യാഗമുള്ളോരിടത്തെല്ലാം നാകമുണ്ടെന്നു കാണണം മതത്തിനല്ല വൈരൂപ്യം മനുഷ്യനാണെന്നോർക്കണം Generated from archived content: poem3_jun13_07.html Author: george_a_aalappat