ഗീത
ഋഷീശ്വരന്‍
ദക്ഷിണയായി ഞാന്‍ സമര്‍പ്പിച്ച
മുളന്തണ്ടേറ്റം പ്രിയമോടെ
സ്വീകരിച്ചെന്‍ കര്‍മ്മദോഷത്തിന്‍
ഭാണ്ഡമേറ്റു വാങ്ങിയ ദേവന് പ്രണാമം.
ഹംസത്തെ പിന്‍തുടര്‍ന്നാത്മ
ജ്ഞാനത്തിന്നുറവിട-
മന്വേഷിക്കാനുപദേശിച്ച
സദ്ഗുരുവിന് പ്രണാമം.
കര്‍ത്തൃ ഭോക്തൃ ഭ്രമമകറ്റി
ജീവ ബ്രഹ്മാത്മൈക്യ
മാര്‍ഗ്ഗം കാട്ടിത്തന്ന
ഋഷീശ്വരന് പ്രണാമം.
മഹാജ്ഞാനം കൃപയോടരുളി
സംസാര ദോഷങ്ങ-
ളെന്നില്‍ നിന്നകറ്റിയ
മംഗളമൂര്‍ത്തിക്ക് പ്രണാമം.
കര്‍മ്മ-ഭക്തി-ജ്ഞാന യോഗ
മാര്‍ഗ്ഗങ്ങളനുഷ്ഠിച്ചാത്മ-
സായൂജ്യമടയാനുദ് ബോധനം ചെയ...
പ്രയാണം
പുണ്യകര്‍മ്മികള്‍ തന്‍
സൂക്ഷ്മശരീരം
ശ്രദ്ധയായി ദ്യുലോകത്തില്‍
സോമമായി പര്‍ജ്ജന്യനില്‍
വര്‍ഷമായി ഭൂമിയില്‍
അന്നമായി പുരുഷനില്‍
രേതസ്സായി പഞ്ചാഗ്നിയാം
സ്ത്രീയില്‍ പതിച്ചനന്തരം
മനുഷ്യജന്മത്തിന്നര്‍ഹമായിടും.
ഭൂലോകത്തുനിന്ന്
പിതൃലോകത്തേക്ക്
പിതൃലോകത്തുനിന്ന്
ഭൂലോകത്തേക്കനുസ്യൂതം
തുടരുന്നു ജീവന്റെ പ്രയാണം .
ജനന മരണങ്ങളാകുമിരട്ടകള്‍
ഒരേ നാണയത്തിന്നിരുവശങ്ങള്‍
സംസാരചക്രത്തിന്നതീതമാകുവാന്‍
ജീവന്മുക്തിനേടണമിഹത്തില്‍
ശ്രേയസ്സാം മാര്‍ഗ്ഗത്താല്‍
ചിത്തനൈര്‍മ്മല്യം വരുത്തി
ശ്രദ്ധ, ഭക്തി...
കാവ്
ബാല്യകാല സ്മരണകളില്‍
സുഖമുള്ളൊരോര്‍മ്മയായി
എന്‍ മനസ്സിലോടിയെത്തുന്നു
തറവാടിനടുത്തുള്ള കാവ്
കാവിനുള്ളിലൊരു കല്‍മണ്ഡപമുണ്ട്
ചൊവ്വ, വെള്ളി ദിനങ്ങളില്‍
മുത്തശ്ശി ദീപം കൊളുത്താറുണ്ടാ കല്‍മണ്ഡപത്തില്‍
''കാവിലൊറ്റയ്ക്ക് പോകരുത്
യക്ഷിയുണ്ട് യക്ഷനുണ്ട് മാടനുണ്ട് മറുതയുണ്ട്
നാഗത്താന്മാരുമുണ്ടവിടെ''
-മുത്തശ്ശിയുടെ താക്കീത്
കാവേറ്റവും വശ്യമോഹിനി
കാവിനുള്ളിലേക്കെത്തി നോക്കുവാനെന്തുകൗതുകം
ഭയമോടെങ്കിലും മുത്തശ്ശി കാണാതെ
കാവിനടുത്തുചെന്നുള്ളിലേക്കുറ്റുനോക്കുമായിരുന്നു
യക്ഷിയുണ്ടോ, മാടനുണ്ടോ, ...
മാനസപഞ്ചരം
മാനസപഞ്ചരത്തില്‍ ചേക്കേറിയ
ചിന്തകളാം പക്ഷികളെയവള്‍ വീക്ഷിച്ചു
സ്‌നേഹപ്പക്ഷികള്‍, വാത്സല്യപ്പക്ഷികള്‍
കരുണപ്പക്ഷികള്‍, കദനപ്പക്ഷികള്‍
കാമ, ക്രോധ, മോഹ, ലോഭ
മദ, മാത്സര്യ, വിദ്യയവിദ്യകളേവം
പലവര്‍ണ്ണത്തില്‍, പലഭാവത്തില്‍
പലരൂപത്തിലുള്ളവരുണ്ടവിടെ
താമസരുണ്ടവിടെ, രാജസരുണ്ടവിടെ
സാത്വികരുമുണ്ടവിടെ
ഒരുമാത്ര മൗനംഭജിക്കുന്നില്ലവരാരും.
ഇത്രനാളവളവരെ ശ്രദ്ധയോടോമനിച്ചുവളര്‍ത്തി
ഇപ്പോളവതന്‍ കൂജനങ്ങള്‍
വിഘ്‌നമായവള്‍ തന്‍ മൗനതപസ്യയ്ക്കു
പക്ഷികളോടവള്‍ പറഞ്ഞു-
എന്‍ മൗനതപസ്സിനുവിഘ്‌നമായിടാതെ
നിങ്ങളേവര...
പരം
ഒരിടത്തൊരിക്കലൊരു മലര്‍മിഴിയാള്‍
പരംപൊരുളിനെത്തേടിയിറങ്ങി
വഴിയറിയാമെന്ന് പറഞ്ഞവരോടെല്ലാം
വഴിയന്വേഷിച്ചവള്‍ ചെന്നു
പലപല വഴികള്‍ പലരോതി
ലക്ഷ്യം കണ്ടില്ലൊരു വഴിയും
''പരംപൊരുളെന്നാലെന്തെന്ന് നിനക്കറിയാമോ
ജന്മം പലതുകടക്കേണം
നിനക്കാനാമം പോലുമുരിയാടാന്‍
പരംപൊരുളിനെയറിഞ്ഞീടാന്‍
പരാവിദ്യയറിയേണം
ഉപാസനാവിധികളറിയാത്ത നിനക്ക്
ഉപാസനാമൂര്‍ത്തിയെങ്ങനെ ദര്‍ശനമേകും?
അക്ഷരമാലപഠിക്കുന്നൊരു നീ
വിശ്വവിദ്യാലയത്തിലെങ്ങനെയെത്തും?''
ചില പണ്ഡിതരവളോടുകയര്‍ത്തു.
''പ്രേമമാണെന്‍ സാധന
സത്യമാണെന്‍ മാര്‍ഗ്ഗം...
അക്ഷരം
എന്‍റെ ഹൃദയമാം സൗപര്‍ണ്ണികാതീര്‍ത്ഥത്തില്‍
വിരിയും ധ്യാനപൂഷ്പങ്ങളെ
പൊന്‍മണി വീണയാല്‍ സപ്ത-
സ്വരങ്ങളാക്കി മാറ്റുന്ന കാവ്യദേവതേ
അനിര്‍വചനീയദ്യുതിനിഭമാമെന്‍
ചിദാകാശത്തില്‍ വിടരും അഗ്നിപുഷ്പങ്ങളെ
സാമഗാനങ്ങളാക്കി മാറ്റൂനീ, അഗ്നിതന്‍- പ്രത്യക്ഷരൂപിണീ
അരണിയിലഗ്നിപോലെന്നുള്ളിലുള്ളൊരു
പ്രേമാമൃതത്തെ ഗന്ധര്‍വ്വസംഗീതമാക്കൂ നീ
പ്രണവത്തിന്‍ സംഗീതരൂപിണീ
പുലര്‍കാല കിരണത്തില്‍ ഹിമകണമെന്നപോല്‍
എന്നെയാ സ്വര്‍ഗ്ഗീയ സംഗീതത്തിലലിയിക്കൂ
സോമസൂര്യാഗ്നിരൂപേ
കാവ്യങ്ങളാകുമെന...
നിത്യജീവന്‍
മൗനത്തിന്നാഴമാം കയങ്ങളില്‍
മെല്ലെ മെല്ലെയിറങ്ങി ഹൃദയാകാശമാം
പൊന്‍തടാകത്തിലെത്തി ഞാനൊരു
സഹസ്രദള പത്മമായി വിരിയും
ഹംസമായി വിശ്വമാകെ പരിലസിക്കും ഞാന്‍
ഉദയസൂര്യനായി ഉദിച്ചുയരും ഞാന്‍
താരാഗണങ്ങളായി വിണ്‍മണ്ഡലത്തില്‍-
മലര്‍വാടി തീര്‍ക്കും ഞാന്‍
പൂര്‍ണ്ണേന്ദുവായി പൊന്‍നിലാവ് പരത്തും
-ഞാന്‍
മഴവില്ലായി വാനില്‍ - വിസ്മയക്കാഴ്ചയൊരുക്കും ഞാന്‍
മഴമേഘമായി പൂണ്യതീര്‍ത്ഥം
പ്രപഞ്ചമാകെ പെയ്‌തൊഴിയും ഞാന്‍
തെന്നലായി മലയാചലത്തെപുല്‍കും
ഞാന്‍ പിന്നെ വാത്സല്യക്കരങ്ങളാ-
ലൂ...
പുനര്‍ജ്ജനിപ്പക്ഷി
ജീവിതമാകും ഘോരവനത്തിന്‍ നടുവില്‍
ദുഃഖങ്ങള്‍ തന്‍ തീക്ഷ്ണജ്വാലയേറ്റു
ചിറകുകള്‍ കരിഞ്ഞു വീണുപോയി
ഒരു ചിത്രവര്‍ണ്ണപ്പൈങ്കിളി
കൂട്ടരുപേക്ഷിച്ചു ഇണക്കിളിയുമു
പേക്ഷിച്ചുപോയി പാവം പൈങ്കിളിയെ
ഘോരാന്ധകാരത്തിന്‍ നടുവില്‍
വഴിയറിയാതെ ദീനം ദീനമവള്‍ കേണു
അവള്‍തന്‍ ദീനരോദനം
അന്ധകാരത്തില്‍ മാറ്റൊലിക്കൊണ്ടു
വനരോദനമായിത്തീര്‍ന്നു
ഭീതിയാല്‍ കണ്ണുകളടച്ചവള്‍
വനത്തിനുള്ളില്‍ കഴിഞ്ഞേറെനാള്‍.
മിന്നല്‍പ്പിണര്‍പോലൊരു
രാജഹംസം പെട്ടെന്നൊരുനാള്‍ വന്നവളോടുകല്‍പ്പിച്ചു:
"ഉണരൂ! ജീവിതമെന്തെന്നറിയാതെ...