ഗീത മുന്നൂര്‍ക്കോട്
തെരുവോരത്തെ നിലവിളിക്കുഞ്ഞ്
അന്നത്തെ പകൽ മുഴുവൻ
മുത്തശ്ശി മുറുമുറുത്ത്
പഴംനാളിലൊരു
വാഴക്കൈയ്യിലിരുന്ന്
അന്തിയോളം വിരുന്നു വിളിച്ച
കാക്കയുടെ ധാർഷ്ട്യത്തിൽ കോപിച്ച്
മൂന്നും കൂട്ടി മുറുക്കി
തുപ്പുന്നതു കണ്ടിരുന്നു…
അതെങ്ങാൻ തിളച്ചുവറ്റി
കരിഞ്ഞ പോലെ…
പാത്തു സൂക്ഷിച്ച
പൊന്മകളുടെ ചാരിത്ര്യം
വീടുപെട്ടിയുടെ താഴുടച്ച്
ചാടിക്കുതിച്ചതറിയാത്ത
അമ്മയുടെ തളർച്ചയുറക്കം
ഇരുണ്ടങ്ങനെ…..
കണ്ണുകളിൽ
പൊന്ന് അടയിരിക്കാത്ത
ആൺകരങ്ങളെത്തേടി
പരക്കം പാഞ്ഞടങ്ങിയ
അച്ഛന്റെ ഹൃദയം
പണയപ്പെട്ടുടഞ്ഞ
കറുത്ത വാവിൻ രാവു പോലെ..
കാത്തിരുന്...
ഉടലേ….
ഞാൻ നിന്നെ അറിയില്ല.
ഇടക്കിടെ അഴിച്ചുമലക്കിയും
ഉണക്കിക്കുടഞ്ഞു വീണ്ടും
എന്നെ നിന്നിൽ ഒളിപ്പിക്കുകയാണെങ്കിലും
നിന്നെ ഒട്ടും തന്നെ തിരിച്ചറിയുന്നില്ല
എന്നെ ഞാൻ കഴുകുന്നില്ല
കോതുന്നില്ല
മിനുക്കുന്നില്ല
ഒരു മായപ്പൊടിയും പൂശുന്നില്ല
പഴകിപ്പൊട്ടി
അഴുകിക്കീറി
ഉടൽപ്പെരുമയിൽ
ഒളിച്ചിരുന്ന്
ഞാനെന്നെ എന്നും
കണ്ടും കണ്ട്
പുച്ഛിക്കുന്നു...
ഉടലേ,
നീയെനിക്കൊട്ടും ചേരില്ലെന്ന്
ചൊറിഞ്ഞു പറഞ്ഞ്
... നീ മാറിക്കൂടെ എന്ന്
വാശിച്ചോദ്യമിട്ട്
എന്നെ
എന്നുമെന്നും അകത്തിരുത്തി നീ
നിനക്കും ഇനിയൊ...
വിശപ്പ്
ഉച്ചയുദിയ്ക്കാത്ത മാടങ്ങളുണ്ട്
അവിടെ
വിശപ്പുകൾ മാത്രം കലഹിക്കുന്നു….
മൗനത്തിന്റെ മ്ലാനശ്വാസങ്ങളിൽ മാത്രം
നമ്മുക്കവ മുഴങ്ങുന്നത് കേൾക്കാം..
പാതിര പൂക്കുമ്പോൾ
ഇരുട്ട് കനത്തു വീശുമ്പോൾ
ചായ്പ്പിലെ വിശപ്പുകൾ
അവിടെ പൊട്ടിച്ചിരിക്കാറുണ്ട്
മടിത്തട്ടുടയുന്ന
മടിക്കുത്തഴിയുന്ന
മുടിക്കെട്ടുലയുന്ന കലമ്പലിൽ
മൗനമപ്പോൾ
മൂക്കടച്ചു മുങ്ങാറുണ്ട്….
വിശപ്പിന്റെ നഗ്നതയിലേക്ക്
തുറുകണ്ണുകളിറങ്ങുമ്പോൾ
സമനില തെറ്റുന്ന
പ്രകൃതിയ്ക്ക്
അഭയസ്ഥലികളന്യം._
നിളേ, നീ രുദ്രയാകുക….
നിളേ ഉണരുക, ഇനീ രുദ്രയാകുക
നിന്നടിവയറ്റിലെ മണ്ണിന്റെ പ്രാണ -
നിലവിളികൾ നേർക്കുന്ന കേൾക്കുക -
മണൽത്തിട്ടു തേഞ്ഞു മുരളുന്നതറിയുക -
മലിനവിരൂപയായ് നിൻ മുഖം,
വിവസ്ത്രയായ് പൂർണ്ണനഗ്നയായ് നിൻ മേനി
നോവിൽ പൊള്ളുന്നതേൽക്കുക -
നിൻ മൃതപ്രാണന്റെ ദുരവസ്ഥയോർക്കുക -
നിളേ, ഉണരുക, ഇനി നീ രുദ്രയാകുക
കേൾക്കുകീ കൽപ്പന
മുഖം കോട്ടിക്കറുപ്പിച്ചു കരുത്തേറ്റി
മുഷ്ടിമടക്കിയുരുട്ടി ഗർജ്ജിച്ച്
ദിക്കുകൾ ഘോഷിക്കുമിടിവെട്ട് -
കരിനീലവാനിന്റെ ശാസന –
നിളേ, നീ രുദ്രയാകുക
മിന്നിപ്പിളർന്നിറ്റിച്ചു നീറ്റുന്ന
മനം...