ഗീത ജയറാം
മിമി – നാഷി – ഹോയിച്ചി
ഏകദേശം എഴുനൂറു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഷിമോണോ സേക്കി നദീ തീരത്ത് ഡാന്‍-നോ-റായില്‍ വെച്ചാണ് ഹേയ്ക്ക്, അതായത് റ്റെയാ ഗോത്രവും ജിന്‍സിക, അഥവാ മിനാമോക്ടോ ഗോത്രവും തമ്മിലുള്ള അവസാന പോരാട്ടം നടന്നതും, ഹെയ്ക്കുകള്‍ അതോടുകൂടിയാണ് നാമാവശേഷമായി പോയതും. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. അന്നവരുടെ ഭാവി ചക്രവര്‍ത്തി, അല്‍ കോക്ക്ട്ടെന്നോ, വെറും ശിശു മാത്രമായിരുന്നു. യുദ്ധത്തില്‍ ആ കുഞ്ഞും കൊല്ലപ്പെട്ടു. അതിനുശേഷം കഴിഞ്ഞ എഴുന്നൂറു വര്‍ഷങ്ങളായി ആ കടലും കടല്‍ത്തീരവും ഭൂതാവാസമുള്ള ഇടമായിത്തീര്‍ന്നു എന്...