ഗീത.പി. കോറമംഗലം
തൊപ്പിപ്പാളയും മറ്റും…..
മഴയിൽനിന്നും വെയിലിൽനിന്നും രക്ഷനേടുന്നതിന് പണ്ടു മുതൽക്ക് ഉപയോഗിച്ചുവരുന്നതാണ് തൊപ്പിപ്പാള. പഴയകാലത്ത് ഓലക്കുടകൾ പ്രചാരത്തിലുണ്ടെങ്കിലും ജോലി ചെയ്യുന്നതിനുളള സൗകര്യം കണക്കിലെടുത്ത് തൊപ്പിപ്പാളയാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. മാത്രവുമല്ല ജാതിവ്യവസ്ഥിതിയുടെ ചിട്ടപ്രകാരം സാധാരണക്കാർക്ക് അന്ന് കുട ഉപയോഗിക്കാനുളള സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ല. അതിനാൽ തൊപ്പിപ്പാള ഇടുന്നത് കീഴാളത്തത്തിന്റെ ഒരു ലക്ഷണം കൂടിയാണ്. ഏറ്റവും ചെലവുകുറഞ്ഞ ഒരു പദ്ധതി എന്ന പ്രത്യേകത കൂടിയുണ്ടിതിന്. നാട്ടിൻ...