ജി.സി. കാരയ്‌ക്കൽ
പനി
പക്ഷിപ്പനി പടർന്നതോടെ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കി. എലികളുടെ വംശനാശത്തിന് എലിപ്പനി കാരണമായി. ഡങ്കിപ്പനിയുടെ വരവോടെ കൊതുകുകളെ വളരെ ശാസ്‌ത്രീയമായി കഥ കഴിച്ചു കൊണ്ടിരുന്നു. പിന്നെയും പലതരം പനികൾ വരാൻ തുടങ്ങി. പ്രായഭേദമെന്യേ നേരും നെറിയും കെട്ടും അല്ലാതെയും പരസ്‌പരം സംഗമിച്ചു കൊണ്ടിരുന്ന ആണിനും പെണ്ണിനും ഇടയ്‌ക്കിടെ പനിക്കാൻ തുടങ്ങി. ചോര കടഞ്ഞെടുത്ത് സത്യം കണ്ടെത്തിയ അപൂർവ്വം ചിലർ പരസ്‌പരം സ്വകാര്യമായി ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. നമ്മളിൽ നമ്മൾ ആരെ കൊന്നു തുടങ്ങണം. ...