ജി.സി.കാരയ്‌ക്കൽ
എറുമ്പുകൾ
യവനിക ഉയരുന്നു. ഒരു കൂട്ടം കൂനൻ എറുമ്പുകൾ കൈകോർത്തു പിടിച്ച് നൃത്തം ചെയ്യുന്നു. നൃത്താവസാനം എറുമ്പുകളുടെ കോറസ് - മനുഷ്യർ രക്തം തുപ്പി, കഫം തുപ്പി ചത്തുമലച്ചു വീഴട്ടെ. നൂലുബന്ധമില്ലാതെ കർമ്മഫലങ്ങളുടെ പാപവും പേറി വില്ലുപോലെ ചത്തുമലച്ചു കിടക്കട്ടെ. എന്നിട്ടു വേണം ഞങ്ങൾക്കു അവന്റെ തളളവിരലിൽ നിന്ന് നെറുകയിലേക്കു സഞ്ചാരം തുടങ്ങാൻ. എറുമ്പുകളുടെ കൂട്ടച്ചിരി മുഴങ്ങുന്നു. ഷൂസിട്ട രണ്ടു മുട്ടുകാലുകൾ നടന്നുവരുന്നു. അതിലൊന്ന് സാവധാനം എറുമ്പുകളുടെ മേൽ പതിക്കുന്നു. അവയെ ചവിട്ടിയരയ്‌ക്കുന്നു. സൂത്രധാരൻ -...