Home Authors Posts by ഗണേഷ്‌ പൊന്നാനി

ഗണേഷ്‌ പൊന്നാനി

0 POSTS 0 COMMENTS

കവിത

ഹൃദയം പഴുത്തു വ്രണം പൊട്ടി കടിച്ചമർത്തിയ വേദന കടലാസിലേക്ക്‌ പകർത്തി കവിതയെന്ന്‌ ഞാൻ പേരിട്ടു. Generated from archived content: poem1_jun1_07.html Author: ganesh_ponnani

അടിമത്തം പേറുന്ന ബാല്യങ്ങൾ

പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ ചാഞ്ഞിറങ്ങി. അപ്പോൾ പെട്ടെന്നെത്തിയ ചാറ്റൽ മഴയിലേക്ക്‌ വെറുതെ നോക്കിയിരിക്കുമ്പോഴാണ്‌ ഒരു തമിഴ്‌ ബാലൻ എന്റെയടുത്തേക്ക്‌ വന്നത്‌. ഏറിയാൽ പന്ത്രണ്ട്‌ വയസ്സ്‌ പ്രായം വരും. കറുത്തിരുണ്ട്‌ ക്ഷീണിതമായ അവന്റെ മുഖത്ത്‌ തെളിഞ്ഞു കാണുന്ന കണ്ണുകളിൽ വല്ലാത്തൊരു ദൈന്യത മുറ്റിനിന്നിരുന്നു. അവന്റെ തലയിലിരുന്ന പ്ലാസ്‌റ്റിക്‌പായകൊണ്ട്‌ മൂടിക്കെട്ടിയ സാമാന്യം വലുപ്പമുളള കുട്ട അവൻ ധൃതിയിൽ താഴെവച്ച്‌, അതിൽ നിന്ന്‌ പ്ലാസ്‌റ്റിക്‌ കൂടുകളിൽ പൊതിഞ്ഞുവച്ചിരുന്ന അരിമുറുക്കിൽ നിന്ന്‌ നാലെണ്ണ...

പൊന്നാനിപ്പെരുമ

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക്‌. ഇഴുവത്തുരുത്തി ഗ്രാമത്തിൽ നെയ്യങ്ങാട്‌ ദേശമാണ്‌ എന്റെ ജന്മഗ്രാമം. ഗ്രാമങ്ങളുടെ വിശുദ്ധിയും നന്മയുമൊക്കെ അനുനിമിഷം നഷ്‌ടപ്പെടുന്നതിന്റെ നേർക്കാഴ്‌ചകൾ എന്റെ ഗ്രാമത്തിലും ദൃശ്യമാകുന്നു. “കുഴിവെട്ടിമൂടുക വേദനകൾ, കുതികൊൾക ശക്തിയിലേയ്‌ക്ക്‌ നമ്മൾ” എന്നും ‘ഇടയ്‌ക്ക്‌ കണ്ണീരുപ്പ്‌ പുരട്ടാതെന്തിന്‌ ജീവിതപലഹാരം’ എന്നുമൊക്കെപാടിയ മഹാപ്രതിഭയായിരുന്ന ഇടശ്ശേരി ജീവിച്ചിരുന്നത്‌ ഈ ഗ്രാമത്തിലായിരുന്നു എന്നത്‌ ഞങ്ങൾക്കിന്നും അഭിമാനിക്കാൻ ഇടനൽകുന്നു. എന്നാൽ ഇടശ്ശേരിയെ മറ...

തീർച്ചയായും വായിക്കുക