ഗണേഷ് പന്നിയത്ത്
ശവഘോഷയാത്ര
എന്റെ മുമ്പിലേക്ക് ഒരു ശവഘോഷയാത്രകടന്നു വരുന്നു. ശവത്തിന്റെ യാത്രയിലുടനീളം ശാന്തിയുടെ ഗീതം താളാത്മകമായി ഉയരുന്നുണ്ടായിരുന്നു. , അന്തരീക്ഷം നിറയെ പൂവിന്റെ ചന്ദനത്തിരിയുടെ, കുന്തിരിക്കത്തത്തിന്റെ രൂക്ഷഗന്ധം. ശവഘോഷയാത്ര എന്റെ മുമ്പിലെത്താറായി. മരണഗീതം ആലപിക്കുന്ന ഘോഷയാത്രയിലെ അംഗങ്ങളെ ആര്‍ദ്രമനസോടെ ഞാന്‍ നോക്കി. അവരുടെ മുഖങ്ങളിലെല്ലാം മരണത്തിന്റെ നിഗൂഢ ശാന്തി ഞാന്‍ കണ്ടു. വിളറിയ ചുണ്ടുകളില്‍ നിന്ന് ജീവിതത്തിന്റെ ചാവുകൊട്ട് ഉയരുന്നു. അവരെല്ലാം എന്നോ മരിച്ചവരാണെന്ന് എനിക്കു തോന്നി. വന്യമായ ഏകാന്തത എന...
നിഴല്‍
വീണ്ടും എനിക്കുമുമ്പില്‍ അയാള്‍ ,ഒരു നിഴല്‍ പോലെ ഒരു തരം അസ്വാസ്ഥ്യം പോലെ... അയാള്‍ പറഞ്ഞു : വരു സ്നേഹിതാ,എത്ര കാലമായി ഞാന്‍ നിന്നെ പിന്‍തുടരുന്നു .ഇനിയെങ്കിലും ഈ ഒളിച്ചുകളി മതിയാക്കി എന്റെ കൂടെ വരൂ. അയാള്‍ ചിരിച്ചു .വൃത്തികെട്ട ചിരി. കോമ്പല്ലുകള്‍ കാട്ടി; കണ്ണുരുട്ടി ഹോ...ദൈവമേ... ഞാന്‍ കണ്ണുകള്‍ ഇറുകെ അടച്ചു. എനിക്കറിയാം , വളരെക്കാലമായി അയാളെന്നെ പിന്‍തുടരാന്‍ തുടങ്ങിയിട്ടുണ്ടെന്ന് . എന്റെ സുഷുപ്തിയിലും ജാഗ്രതയിലും ഞാനയാളെ ദര്‍ശിക്കാറുണ്ട് . അപ്പോഴൊക്കെ എനിക്ക് പേടി തോന്നും . അസഹ്യമായ ഒ...
പിന്നെ
കുടവുമായി ഘട്ടിന്റെ പടികളിറങ്ങുമ്പോൾ അയാളുടെ മനസ്സിൽ വിസ്‌മൃതിയിലേയ്‌ക്കു മടങ്ങിയവരുടെ മുഖങ്ങൾ തെളിഞ്ഞു. അച്‌ഛൻ, അമ്മ, സഹോദരങ്ങൾ, കാമുകിമാർ... ഓരോ പടികളിലും ഓരോരുത്തർക്കായി അയാൾ സ്‌നേഹത്തിന്റെ ബലി തീർത്തു. അവസാനത്തെ പടിയിൽവച്ച് അയാൾ ഭാര്യയുടെ സ്‌പർശമറിഞ്ഞു. കാലെടുത്തുവയ്‌ക്കാൻ അടുത്ത പടിയില്ലല്ലോ എന്ന ബോധവും കുടത്തിലെ ചിതാധൂളികളുടെ ഭാരവും അയാൾക്ക് അസഹനീയമായി തോന്നി. ജലരാശിയിലേയ്‌ക്കു മിഴിയോടിച്ചുകൊണ്ട് തന്റെ മരണവും പേറിയുളള യാത്ര തുടങ്ങിയിട്ട് എത്രകാലമായെന്ന് ഒരു നിലവിളിയോടെ പിന്നെ അയാൾ ഗ...