ഗബ്രിയേൽ ഗാർസ്യ മാർക്വിസ്
ആരും കേണലിന് എഴുതുന്നില്ല – 2
(വിവര്‍ത്തനം : പരമേശ്വരന്‍)
സബാസ് തൊണ്ടയനക്കി. അയാള്‍ക്ക് കേണലിനേക്കാള്‍ ഉയരം കുറവായതുകൊണ്ട് കുട ഇടത്തെ കയ്യില്‍ തലയ്ക്കു മീതെ ഉയര്‍ത്തിപ്പിടിച്ചു. ജാഥ കവല വിട്ടപ്പോള്‍ അവര്‍ സംസാരിക്കാന്‍ തുടങ്ങി. സബാസ് ശോകപൂര്‍ണ്ണമായ മുഖത്തോടെ കേണലിനെ നോക്കി പറഞ്ഞു:
'ചങ്ങാതീ, പൂവന്റെ വിശേഷമെന്താണ്?'
'അവനിപ്പോഴും അവിടെയുണ്ട്.' കേണല്‍ പറഞ്ഞു.
ആ നിമിഷം ഉച്ചത്തില്‍ ഒരു കൂവല്‍ കേട്ടു:
'ആ ശവശരീരവുമായി അവര്‍ എങ്ങോട്ടാണ് പോകുന്നത്?'
കേണല്‍ ദൃഷ്ടിയുയര്‍ത്തി. ബാരക്കിന്റെ ബാല്‍ക്കണിയില്‍ മേയര്‍ വിജൃ...
ആരും കേണലിന് എഴുതുന്നില്ല – 1
(വിവര്‍ത്തനം : പരമേശ്വരന്‍)
കേണല്‍ കാപ്പിടിന്നിന്റെ അടപ്പ് തുറന്നു ഒരു ചെറിയ സ്പൂണ്‍ പൊടിയേ അതിലുണ്ടായിരുന്നുള്ളു. അയാള്‍ കാപ്പിപ്പാത്രം അടുപ്പില്‍ നിന്നും മാറ്റി പകുതി വെള്ളം മണ്‍തറയിലേക്ക് ഒഴിച്ചു കളഞ്ഞു . എന്നിട്ട് ഒരു കത്തികൊണ്ട് കാപ്പിടിന്നിന്റെ അടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അവസാനത്തെ പൊടിയും തുരുമ്പും കൂടി പാത്രത്തിലേക്കു വീഴുന്നതുവരെ ചുരണ്ടിക്കൊണ്ടിരുന്നു.
അടുപ്പിനടുത്ത് ദൃഢവും നിഷ്ക്കളങ്കവുമായ പ്രതീക്ഷയുടെ ഭാവത്തോടെ വെള്ളം തിളക്കാന്‍ കാത്തിരിക്കുമ്പോള്‍ തന്റെ കുടലില്‍ പൂപ്പ...
ആരും കേണലിന് എഴുതുന്നില്ല