ഗബ്രിയേൽ ഗാർസ്യ മാർക്വിസ്
ആരും കേണലിന് എഴുതുന്നില്ല: 11
'പത്തു മിനുട്ടിനകം അയാള്‍ വന്നില്ലെങ്കില്‍ ഞാന്‍ തിരിച്ചുപോകും ' രണ്ടു മണിക്കൂര്‍ നേരത്തെ കാത്തിരിപ്പിനുശേഷം കേണല്‍ സ്വയം പറഞ്ഞു. എങ്കിലും അയാള്‍ ഇരുപതു മിനുട്ടു കൂടി കാത്തു. അയാള്‍ പോകാന്‍ തുടങ്ങുമ്പോഴാണ് ഒരു കൂട്ടം പണിക്കാരുമായി സബാസ് ഓഫീസില്‍ പ്രവേശിച്ചത്. കേണലിനെ ശ്രദ്ധിക്കാതെ അയാള്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. 'നിങ്ങളെന്നെ കാത്തുനില്ക്കുകയാണോ, സ്നേഹിതാ' അതേ, സ്നേഹിതാ,' കേണല്‍ പറഞ്ഞു. നിങ്ങള്‍ തിരക്കിലാണെങ്കില്‍ ഞാന്‍ പിന്നീട് വരാം .' വാതിലിനപ്പുറത്തുനിന്ന് സബാസ് അത് കേട്ടില്ല. 'ഞാന്‍ ഇപ്...
ആരും കേണലിന് എഴുതുന്നില്ല: 12
അവള്‍ ഊര്‍ജ്ജസ്വലമായ ഒരു ഭാവം കൈക്കൊണ്ടു. ആ പ്രഭാതത്തില്‍ അവള്‍ വീടെല്ലാം അടുക്കിയൊതുക്കി. ഭര്‍ത്താവിന്റെ പഴയ ഷൂസുകളും നനയാത്ത മേലുടുപ്പും അണിഞ്ഞ് ചെവികളുടെ ഭാഗത്ത് രണ്ടു കെട്ടുകളുള്ള ഒരു തുണിക്കഷണം തലക്കു ചുറ്റും കെട്ടി വിചിത്രമായ വേഷത്തിലായിരുന്നു അവള്‍ . 'നിങ്ങള്‍ക്ക് അല്പ്പം പോലും കച്ചവടബോധം ഇല്ല,' അവള്‍ പറഞ്ഞു. നിങ്ങള്‍ എന്തെങ്കിലും വില്ക്കാന്‍ പോവുമ്പോള്‍ വാങ്ങാന്‍ പോകുന്ന ആളുടെ മുഖഭാവമായിരിക്കണം .' കേണലിന് അവളുടെ ഈ കോലം രസകരമായി തോന്നി. 'നീ ഇതുപോലെത്തന്നെ നടന്നോ,' ചിരിച്ചുകൊണ്ട് അയാള്‍...
ആരും കേണലിന് എഴുതുന്നില്ല: 10
നാല്‍പ്പതുവര്‍ഷക്കാലം ഒപ്പം പങ്കുവെച്ച ജീവിതവും ദാരിദ്ര്യവും ദുരിതങ്ങളും ഒന്നും തനിക്ക് സ്വന്തം ഭാര്യയെ മനസ്സിലാക്കാന്‍ പോരാതെ വന്നു എന്ന് അയാള്‍ക്ക് സ്വയം സമ്മതിക്കേണ്ടിവന്നു. അവളുടെ സ്നേഹത്തിനും എന്തോ വാര്‍ദ്ധക്യമേറ്റിട്ടുണ്ടെന്ന് അയാള്‍ക്കു തോന്നി. 'അവര്‍ക്ക് ആ ചിത്രവും വേണ്ട" അവള്‍ പറഞ്ഞു. 'മിക്കവാറും എല്ലാവര്‍ക്കും അതേ ചിത്രം തന്നെ സ്വന്തമായുണ്ട്. ഞാന്‍ ആ തുര്‍ക്കികളുടെ അടുത്തേക്കു പോലും പോയി.' കേണലിന് വല്ലാത്ത തിക്തത അനുഭവപ്പെട്ടു. 'അപ്പോള്‍ നാം ഇപ്പോള്‍ പട്ടിണി കിടക്കുകയാണെന്ന് എല്ലാവര്...
ആരും കേണലിന് എഴുതുന്നില്ല: 9
സബാസിന്റെ ഓഫീസില്‍ നിന്നും പോരുമ്പോള്‍ അയാള്‍ക്ക് കുടലില്‍ ശക്തമായ ഒരു പിടുത്തം അനുഭവപ്പെട്ടു. പക്ഷെ, ഇപ്പോഴത്തേത് കാലാവസ്ഥ മൂലമല്ലെന്ന് അയാള്‍ക്കറിയാമായിരുന്നു. തപാലാപ്പീസില്‍ അയാള്‍ നേരെ പോസ്റ്റ്മാസ്റ്ററെ സമീപിച്ചു. 'ഞാനൊരു അടിയന്തര എഴുത്ത് പ്രതീക്ഷിക്കുന്നുണ്ട്,' അയാള്‍ പറഞ്ഞു. 'അതൊരു വിമാനത്തപാലായിരിക്കും.' പോസ്റ്റ്മാസ്റ്റര്‍ എഴുത്തുകളുടെ കള്ളികളില്‍ തിരഞ്ഞു. എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ അവ അതാതിന്റെ സ്ഥാനത്ത് തിരിച്ചുവെച്ചു. എന്നാല്‍ അദ്ദേഹം ഒന്നും മിണ്ടിയില്ല. കയ്യിലെ പൊടിതട്ടി കേണലിനെ അ...
ആരും കേണലിന് എഴുതുന്നില്ല: അധ്യായം 8
'നില്‍ക്കൂ, ഞാനൊരു കുട തരാം, സുഹൃത്തേ' സബാസ് ഓഫീസിലെ ചുമരലമാറ തുറന്നു. അകത്ത് ആകെ അലങ്കോലമായിരുന്നു:കൂട്ടിയിട്ടിരുന്ന സവാരി ബൂട്ടുകള്‍, കടിഞ്ഞാണുകള്‍, കാല്‍പ്പടികള്‍, ഒരു അലുമിനിയും പാട്ട നിറയെ കുതിമുള്ളുകള്‍. മുകള്‍ഭാഗത്തുനിന്നും അഞ്ചാറു കുടകള്‍, സ്ത്രീകളുടെ കുടകള്‍ എന്നിവ തൂക്കിയിട്ടിരുന്നു. കേണലിന് എന്തോ അത്യാഹിതത്തിന്റെ അവശിഷ്ടങ്ങള്‍ പോലെ തോന്നി. 'നന്ദി, സുഹൃത്തേ,' ജനലിന്മേല്‍ ചാരിക്കൊണ്ട് കേണല്‍ പറഞ്ഞു. 'മഴ മാറിയിട്ടു പോകാമെന്നാണ് ഞാന്‍ വിചാരിച്ചത്.' സബാസ് അലമാര അടച്ചില്ല. അയാള്‍ ഡസ്‌കില്‍...
അധ്യായം 7
ഒരു നനഞ്ഞ ട്രൗസറിന്റെ ഭാഗം ഹാളില്‍, രണ്ടു കൊളുത്തുകളില്‍ കെട്ടിയിരുന്ന അയയില്‍ തൂക്കിയിട്ടിരുന്നു. അവന്‍ മെലിഞ്ഞ് കരുത്തുറ്റ ശരീരവും വന്യമായ കണ്ണുകളുമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു . അവനും കേണലിനെ ഇരിക്കാന്‍ ക്ഷണിച്ചു. കേണലിന് ആശ്വാസം തോന്നി. അയാള്‍ സ്റ്റൂള്‍ വാതിലിന്റെ കട്ടിലപ്പടിയില്‍ ചാരി അതിന്മേല്‍ ഇരുന്ന് വില്‍പ്പനക്കാര്യം പറയാന്‍ അല്‍വാരോ തനിച്ചാവാനായി കാത്തിരുന്നു. പെട്ടെന്ന് താന്‍ ഭാവരഹിതമായ കുറെ മുഖങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു എന്ന് അയാള്‍ക്ക് മനസ്സിലായി. 'ഞാന്‍ തടസ്സപ്പെടുത്ത...
അധ്യായം 6
അയാള്‍ നോക്കുമ്പോള്‍ ഭാര്യ കിടയ്ക്കയില്‍ എഴുന്നേറ്റിരിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവളുടെ രോഗാതുരമായ ശരീരത്തില്‍ നിന്നും പച്ചമരുന്നുകളുടെ മണം വമിക്കുന്നുണ്ടായിരുന്നു. അവള്‍ ഓരോരോ വാക്കുകളായി അളന്നുമുറിച്ച കൃത്യതയോടെ പറഞ്ഞു: 'ആ കോഴിയെ ഇപ്പോള്‍ത്തന്നെ ഒഴിവാക്കുക!' കേണല്‍ ഈ നിമിഷം മുന്‍കൂട്ടി കണ്ടതാണ്. സ്വന്തം മകന്‍ വെടിയേറ്റു വീണ സായാഹ്നം മുതല്‍ അയാള്‍ ഇതു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എങ്കിലും അയാള്‍ അതിനെ കൂടെ നിര്‍ത്താന്‍ തന്നെ തീരുമാനിച്ചു. ആലോചിക്കാന്‍ ഇനിയും സമയമുണ്ട്. 'ഇപ്പോള്‍ ഇതിനെ വി...
ആരും കേണലിന് എഴുതുന്നില്ല- അധ്യായം ഒന്ന്
(വിവര്‍ത്തനം : പരമേശ്വരന്‍) ************************* കേണല്‍ കാപ്പിടിന്നിന്റെ അടപ്പ് തുറന്നു ഒരു ചെറിയ സ്പൂണ്‍ പൊടിയേ അതിലുണ്ടായിരുന്നുള്ളു. അയാള്‍ കാപ്പിപ്പാത്രം അടുപ്പില്‍ നിന്നും മാറ്റി പകുതി വെള്ളം മണ്‍തറയിലേക്ക് ഒഴിച്ചു കളഞ്ഞു . എന്നിട്ട് ഒരു കത്തികൊണ്ട് കാപ്പിടിന്നിന്റെ അടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അവസാനത്തെ പൊടിയും തുരുമ്പും കൂടി പാത്രത്തിലേക്കു വീഴുന്നതുവരെ ചുരണ്ടിക്കൊണ്ടിരുന്നു. അടുപ്പിനടുത്ത് ദൃഢവും നിഷ്ക്കളങ്കവുമായ പ്രതീക്ഷയുടെ ഭാവത്തോടെ വെള്ളം തിളക്കാന്‍ കാത്തിരിക്കുമ്പോള്‍ തന്...
അധ്യായം 2
(വിവര്‍ത്തനം : പരമേശ്വരന്‍) *********************** സബാസ് തൊണ്ടയനക്കി. അയാള്‍ക്ക് കേണലിനേക്കാള്‍ ഉയരം കുറവായതുകൊണ്ട് കുട ഇടത്തെ കയ്യില്‍ തലയ്ക്കു മീതെ ഉയര്‍ത്തിപ്പിടിച്ചു. ജാഥ കവല വിട്ടപ്പോള്‍ അവര്‍ സംസാരിക്കാന്‍ തുടങ്ങി. സബാസ് ശോകപൂര്‍ണ്ണമായ മുഖത്തോടെ കേണലിനെ നോക്കി പറഞ്ഞു: 'ചങ്ങാതീ, പൂവന്റെ വിശേഷമെന്താണ്?' 'അവനിപ്പോഴും അവിടെയുണ്ട്.' കേണല്‍ പറഞ്ഞു. ആ നിമിഷം ഉച്ചത്തില്‍ ഒരു കൂവല്‍ കേട്ടു: 'ആ ശവശരീരവുമായി അവര്‍ എങ്ങോട്ടാണ് പോകുന്നത്?' കേണല്‍ ദൃഷ്ടിയുയര്‍ത്തി. ബാരക്കിന്റെ ബാല്‍ക്കണിയില്‍ മേയര്‍ ...
അധ്യായം 3
(വിവര്‍ത്തനം : പരമേശ്വരന്‍) *********************** 'തെരഞ്ഞെടുപ്പിന്റെ പ്രതീക്ഷ നല്‍കുന്ന യാതൊന്നുമില്ല.' കേണല്‍ പറഞ്ഞു. 'ഒരു വിഡ്ഢിയാകാതിരിക്കൂ, കേണല്‍,' ഡോക്ടര്‍ പറഞ്ഞു. 'ഒരു രക്ഷകനെ കാത്തിരിക്കാന്‍ തക്കവണ്ണം ചെറുപ്പമല്ല നമുക്ക്.' കേണല്‍ പത്രങ്ങള്‍ തിരിച്ചുകൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഡോക്ടര്‍ നിരസിച്ചു. 'കയ്യില്‍ വെച്ചുകൊള്ളൂ,' അദ്ദേഹം പറഞ്ഞു. 'രാത്രി വായിച്ചിട്ട് നാളെ മടക്കിത്തന്നാല്‍ മതി.' ഏഴുമണി കഴിഞ്ഞപ്പോള്‍ മണിമാളികയില്‍ നിന്നും ചലചിത്രങ്ങളുടെ തരംതിരിവുകള്‍ അറിയിക്കുന്ന സെന്‍സര...