Home Authors Posts by ജി.വിക്രമൻപിളള

ജി.വിക്രമൻപിളള

0 POSTS 0 COMMENTS

അപ്പുപ്പന്‍താടി

മകളുടെ മാതൃവാല്സല്യാനുകൂല-മവസന വാസം വിധിയായിരിക്കവേഏതൊരു വിസ്മൃതിത്തിമിരം മറയ്ക്കു-മനാഥ ലോകത്തില്‍ പദം വച്ചു പോയിനീഅല്ലെങ്കില്‍ ഓര്‍മകള്‍ കൂടിയടുന്നൊരുലോകത്തിലാമോദമോടെയലിഞ്ഞുവോ?ഇനിയെങ്ങു തിരയുവാന്‍ അച്ഛാ അറിവുകള്‍ഫലശൂന്യ മാവു,ന്നിരുളുന്നു ദിക്കുകള്‍പൈതലെപ്പോലെ കളിച്ചു നടക്കയോപിടിവിട്ടുപോയോ സ്വയംഇന്ദ്രിയങ്ങള്‍കൈവിട്ട യവ്വനാധാരം തിരക്കയോവൈകിയും ആരുതാനെന്നു തേടുന്നുവോഓര്‍മ്മകളില്ലാത്ത ജീവിതായോധനശാപമോക്ഷത്തിന്നു കൈനീട്ടി നില്‍ക്കയോതീവ്രം തിളങ്ങിയ കര്‍മ്മകാണ്ടത്തിന്‍റെപൂമരമാകെ കൊഴിഞ്ഞതു കാണ്മതോവന്യമ...

ബോധിവൃക്ഷങ്ങൾ

അച്ഛൻ ഃ കരുണക്കടലായ കണ്ണുകളുളളവൻ നഷ്‌ടവനങ്ങളെ ശിവമൗലിയാക്കിയോൻ കാട്ടുതീയിൽ കിളിക്കൂടുവേവാതെ കാക്കുവാൻ വെളളവുമേന്തിയോടുന്നവൻ അമ്മഃ കഷ്‌ടത കത്തിച്ചതീയിൽ സ്വയം വെന്തു സ്വന്ത ജനത്തിനു തീൻമേശയായവൾ അഗ്‌നിയിൽ വെന്ത തനിത്തങ്കമാകിലും മണ്ണിൽ കിടക്കയാൽ കാണാതെപോയവൾ പൈതൃകമെന്നും പുലരാൻ ശരീരത്തെ വീതിച്ചു ഭാവിക്കു വിൽപത്രമാക്കിയോൾ മകൻഃ കാൽവളരാതെ ചക്രകസേരയിൽ ചിന്തചെയ്യുന്ന ചൈതന്യമാണവൻ കാണുമാരിലും ചോദ്യമുയർന്നിടും എന്തുപാപം പണിതതീ സാത്വികർ? പൂർവ്വികർക്കേറ്റ ദോഷം സഹിക്കയോ ഭാവിജന്മം പവിത്രീകരിക്കയോ? ചക്രക്കസേര...

ഇടുക്കിയിലെ അത്താഴം

കുറവനും കുറത്തിയും ചാറ്റും നക്ഷത്രങ്ങളുടെ പിടിയരി വിരഹത്തിന്റെ വിറകു,മീ- പുൽമേടിന്റെ പ്രാണനും തൊട്ടുകൂട്ടുവാൻ കാതങ്ങളിൽ നിന്റെ കാരുണ്യത്തിന്റെ മേമ്പൊടി ചെറുതോണി ജാലകപ്പുറം തീൻമേശ നിറഞ്ഞെന്റെ കൺമണി Generated from archived content: poem3_aug.html Author: g_vikramanpillai

കല്ലുകൾ ഉണ്ടാകുന്നത്‌

ബ്രഹ്‌മമുഹൂർത്തത്തിനുമുമ്പ്‌ കോഴി കൂവി. ഗൗതമൻ പെട്ടെന്നുണർന്നു. സ്‌നാന വന്ദനങ്ങൾക്കായി നദിയിലേക്കുപോയി. തീരത്തെത്തിയപ്പോൾ അദ്ദേഹത്തിന്‌ എന്തോ പന്തികേടു തോന്നി. നദി ഉണർന്നിട്ടില്ല. സസന്ദേഹം ആശ്രമത്തിലേക്കു തിരിച്ചു നടന്നു. *********************************************************************** ഉറക്കത്തിനിടയ്‌ക്ക്‌ ഭർത്താവ്‌ സുരതത്തിനു ക്ഷണിച്ചപ്പോൾ അഹല്യയ്‌ക്ക്‌ ദേഷ്യവും അത്ഭുതവുമാണു തോന്നിയത്‌. അസമയത്തിങ്ങനെ....എങ്കിലും, സാധാരണയായി വിഷയകാര്യത്തിൽ താല്‌പര്യമില്ലാത്ത ഭർത്താവ്‌ നിർബന്ധിക്കുമ്...

ആട്ടുകല്ലിന്റെ ഉപയോഗങ്ങൾ

ആദ്യരാവിന്റെ വിയർപ്പും വിഹ്വലതയും പ്രിയയുടെ മുഖത്തുനിന്നും സ്വന്തം നെഞ്ചിൽ ഏറ്റുവാങ്ങി നാഥൻ രാവിലെ ജോലിക്കുപോയി. അതിനുശേഷം, ഭർത്തൃമാതാവിന്റെ സ്‌നേഹപ്രകടനം ആരംഭിച്ചു. വർഷങ്ങളായി പര്യമ്പ്രത്ത്‌ ഉപയോഗിക്കാതെ കമഴ്‌ത്തിയിട്ടിരുന്ന ആട്ടുകല്ല്‌ അവർ മരുമകളുടെ സഹായത്തോടെ തിരിച്ചിട്ടു. “എനിക്കീ മിക്‌സിയും ഗ്രൈന്ററുമൊന്നും ഇഷ്‌ടമല്ല മോളേ. കല്ലേൽ ആട്ട്യേതിനാ രുചി. പിന്നെ ഇപ്പൊ എന്തുഭയങ്കര കറണ്ടുചാർജ്ജുമാ. മോളുവന്ന സ്ഥിതിക്ക്‌, ഇനി ഈ ആട്ടുകല്ലുതന്നെ ഉപയോഗിക്കാം. മോളിതൊ​‍ാന്നു തേച്ചുകഴികിക്കേ. നാളേക്കുള...

ചുരുളുകൾ

കുളിക്കാൻ വെളളം കോരുമ്പോൾ സതീശൻ ഓർത്തുഃ കിണർവെളളവും അകന്നു പോവുകയാണ്‌. കിണറുകൾക്കും ഇനി നികുതിയടച്ച്‌ ലൈസൻസ്‌ എടുക്കണമത്രേ. അല്ലെങ്കിൽ, തടവോ പിഴയോ രണ്ടുംകൂടിയോ അനുഭവിക്കേണ്ടിവരും. വഴിപോക്കർക്കും തെണ്ടികൾക്കുംകൂടി വെളളം ലഭിക്കാൻ വഴിക്കിണറുകൾ നിർമ്മിച്ചുപോയ പഴയ രാജാക്കന്മാരെയും വിചാരണ ചെയ്യുമോ ആവോ! കയറിഴകൾ പലയിടത്തും പൊട്ടിയതാണ്‌. ഏതു സമയവും കിണറ്റിൽ വീഴാം. തൊട്ടി വീണുപോയാൽ പിന്നെ എടുക്കാനെളുപ്പമല്ല. പൊട്ടിയ ഇഴകൾ പിരിച്ചുചേർത്ത്‌ സതീശൻ കയർ താല്‌ക്കാലികമായി ബലപ്പെടുത്തി. കുളിച്ചു വസ്‌ത്രംമാറി അയാൾ...

തീർച്ചയായും വായിക്കുക