ജി.വാസവൻ ചാരുംമൂട്
ടോയ്‌ലെറ്റ് കൃതികളും എഴുത്തച്ഛനും!
മലയാളത്തിലെ ചില അവാർഡുകൃതികൾ അമേരിക്കയിലെ ടോയ്‌ലെറ്റുകളിൽ കണ്ടെത്തിയതായി അവിടം സന്ദർശിച്ച ശൂരനാട് രവി രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു. മലയാളത്തിലെ അവാർഡുകൃതികൾക്ക് നേരെയുളള തന്റെ പുച്ഛംനിറഞ്ഞ നിലപാട് അറപ്പുളവാക്കുംവിധം കുറിച്ചുവയ്‌ക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. തനിക്ക് അവാർഡ് കിട്ടിയില്ലെങ്കിൽ അവാർഡ് നൽകുന്നവരെയും, സ്വീകരിക്കുന്നവരെയും ംലേഛമായ ഭാഷയിൽ അധിക്ഷേപിക്കുന്ന നമ്മുടെ സാംസ്‌കാരിക നായകന്മാരുടെ രീതി ഇത്രത്തോളമെത്തിയിരിക്കുന്നു എന്നു തിരിച്ചറിയുന്നത് ഖേദത്തോടെയാണ്. അവാർഡു കി...