ജി.രവി
നിഴൽ ചിത്രങ്ങൾ
ഞാനെന്റെ നിഴലിന്റെ തോഴൻ സഹജാതനായെൻ കൂടെ ചരിക്കുമീ നിഴലെന്റെ തോഴൻ സുഖദമാം വെൺമേഘപാളികൾ പോലെയെൻ പ്രാണന്റെ പ്രാണനിൽ സുരബിന്ദു വർഷമായ് നിറയുന്നു. പിന്നെയാ മുരളിയിൽ കാകളീ നാദമായ് പ്രണവങ്ങളൊക്കെയുമുരുവിട്ടു തീർക്കുന്നു. പ്രണയിതന്നാദ്യത്തെയധര പരിലാളനം പകരുന്ന രതിരാഗശ്യാമവർണ്ണങ്ങളിൽ പുതുമഞ്ഞുപോലെയെൻ കാലടിക്കീഴിലെ പുതുമണ്ണിലെന്തിനോ ചുംബിച്ചുണർത്തുന്നു. അഗ്നിത്തുരുത്തിൻ മുനമ്പിലായി, ജീവിത- ദുഃഖരാപ്പക്ഷിതൻ ശോകരാഗങ്ങളിൽ ആത്മാവിനാൽ മരച്ചില്ലയിലദൃശ്യനായ് മധുഗാനമർമരമുതിർക്കുന്നു. കൊടുമുടിച്ചെരുവിന്നഗാധമ...