ജി രതീഷ്
സ്വീഡിഷ് തിരുമേനി
വണ്ടിയോടിക്കുന്നതിനിടയിൽ, മൊബൈൽ അടിക്കുന്നത് കണ്ട്, തന്റെ വെള്ളകലർന്ന ചാരനിറമുള്ള മാരുതി സെൻ വശം ചേർത്ത് നിറുത്തി. ഇതാരുടെ നമ്പരാണ് ? അത്മഗതമെന്നവണ്ണം രാജീവൻ പറയുമ്പോൾ, തന്റെ ഇടത്തെകൈയുടെ തള്ളവിരൽ കൊണ്ട് ചുവന്നനിറമുള്ള കുടുക്ക് അമർത്തി, സുരക്ഷ ബെല്‍റ്റിന്റെ കൊളുത്ത് വിടീച്ച് സ്വതന്ത്രനായി മുന്നോട്ടായുകയായിരുന്നു. ഫോൺ എടുത്തുകൊണ്ട് “ഹലോ” എന്ന് പറഞ്ഞപ്പോൾ മറുവശത്തുനിന്നുള്ള, നിർത്താതെയുള്ള, ശ്വാസം പിടിച്ചുള്ള, ഒറ്റവാചകത്തിലെ ഉറച്ചധ്വനികൊണ്ടായിരിക്കണം... എന്താ പ്രശ്നം? സൗകര്യത്തിനായി രാജീവൻ ഉച്ച...