ജി.പ്രഭ
വിദർഭദത്തന്റെ യാത്രകൾ
വിദർഭദത്തന് കടൽ കാണണം. അയാൾ യാത്ര തുടങ്ങി; കടൽ അന്വേഷിച്ച്. പെട്ടെന്ന്‌ണ അയാൾക്കും കടലിനുമിടയിൽ ഒരു വന്മല. വിദർഭദത്തൻ മല കയറി നെറുകയിലെത്തി. അവിടെനിന്ന് മറുവശം പറ്റി താഴേക്ക് പതുക്കെ ഇറങ്ങി. ശ്രദ്ധിച്ചു ശ്രദ്ധിച്ച്; പേടിച്ചു പേടിച്ച്; മെല്ലെ മെല്ലെ. ങ്‌ഹാ.... മലയ്‌ക്കു മറുവശമെത്തി. ഇനി കടൽ കാണാം. ഇല്ല, അവിടെങ്ങും കടലില്ല. വിദർഭദത്തൻ തിരിഞ്ഞുനോക്കി. ചിരിച്ചുനില്‌ക്കുന്നു മല. മല ചോദിച്ചു. “വിദർഭദത്താ... നിനക്ക് മല കാണാനാവുന്നില്ല, അല്ലേ? വിഷമം വേണ്ട. നിന്നെത്തേടി കടൽ എന്റെ മറുവശത്തെത...