ജി. മേഴ്സി കാക്കനാട്
എല്ലാമെല്ലാമെന്റെ സ്വന്തം
നിത്യവും പ്രകൃതിക്കു ദുഃഖമുണ്ടെങ്കിലും പൊട്ടിക്കരയാൻ മറന്നുപോയീടുന്നു നിത്യവും ചിരിക്കുവാൻ മോഹമുണ്ടെങ്കിലും ഒന്നു ചിരിക്കുവാൻ മറന്നുപോയീടുന്നു ആരും പറയാതെ വന്നു കേറീടുന്നീ- അല്ലലും ദുഃഖവും അശ്രീകരങ്ങളും ആരും പറഞ്ഞിട്ടും പോകുന്നതില്ലൊട്ടും വ്യാകുലചിന്തയും കഷ്ടനഷ്ടങ്ങളും ആരും വിലക്കുവയ്ക്കുന്നില്ല നീതിക്കു ആർക്കുമനീതിയെ ശങ്കയില്ലൊട്ടുമേ ഒട്ടുവിശാലമീ ഭൂതലം-ഒട്ടുപേർ- ക്കെന്നുമേ വച്ചു വാഴിക്കണം സ്വന്തമായ്. വെട്ടിമുറിച്ചു-പകുത്തു പങ്കിട്ടെടു- ത്തൊട്ടുപേർ ഭൂമിയെ സ്വന്തമാക്കീടുന്നു ഒട്ടുപേർക...