ജി. മധുസൂദനൻ
കഥയിലെ ജൈവവൈവിദ്ധ്യം
ആദിയിൽ വചനമായിരുന്നുവെന്ന പഴയ അറിവ് തിരുത്താൻ സമയമായിരിക്കുന്നു. ‘ആദിയിൽ വനമായിരുന്നു’വെന്ന് റോബർട്ട് പോഗ് ഹാരിസൺ ‘വനങ്ങൾഃ സംസ്‌കാരത്തിന്റെ പ്രതിച്ഛായകൾ’ എന്ന വിഖ്യാത കൃതിയിൽ തിരുത്തിപ്പറയുന്നു. വനജീവികളായ ആദിമമനുഷ്യർ മിന്നൽപ്പിണരിലൂടെയാണ് ആദ്യം ആകാശത്തെ അറിഞ്ഞത്. ഭൂമിയിലെമ്പാടും ഇടതൂർന്നു വളർന്നിരുന്ന വനത്തിന്റെ സാന്ദ്രമായ ഇലച്ചാർത്തുകൾക്കു മുകളിൽ അവർ ആകാശം കണ്ടു. അങ്ങനെ ആകാശം എന്ന അമൂർത്തതയെ അറിയുകയും അനന്തതയെക്കുറിച്ചുള്ള ബോധം ജനിക്കുകയും ചെയ്‌തു. ആദിമ അറിവിൽ നിന്ന് ആദിമ ആശയം ജനിച...