ജി.ഹരി
നാടിന്റെ സംഗീതം
നാട്ടിലെ പ്രമുഖ കളളക്കടത്തുകാരന്റെ കാർ പിന്നോട്ടെടുക്കുമ്പോഴുളള സൂചനാ സംഗീതം കേൾക്കുന്നുഃ ‘വന്ദേമാതരം...’ സ്‌പിരിറ്റു കടത്തുകാരന്റെ വണ്ടിയുടെ മാളത്തിലേക്കുളള റിവേഴ്‌സ് ഓട്ടത്തിന്റെ സംഗീതംഃ ‘സാരേ ജഗാം സേ അച്‌ഛാ...’ അടുത്ത തെരുവിലെ വിശന്ന കുഞ്ഞിന്റെ കരച്ചിൽ നേർത്തു നേർത്ത് കേൾക്കാതായി. ഓരോ പ്രശ്‌നത്തിലും ക്ഷോഭിക്കുന്ന യുവശബ്‌ദവും കേൾക്കാതായി. പക്ഷേ, ഇരുട്ടിന്റെ ഉരകല്ലിൽ കത്തിയുടെ വായ്‌ത്തല മിനുക്കുന്ന ശബ്‌ദം കേൾക്കുന്നുണ്ട്‌ഃ ‘വന്ദേമാതരം...’ Generated from ar...