ജി. ഭാർഗ്ഗവൻപിളള
കോഴിക്കോട്ടെ ജീവിതം
കോഴിക്കോട് ആകാശവാണിയിൽ നാടൻ കലാവിഭാഗം പ്രൊഡ്യൂസറായിരുന്നു ഞാൻ. അതിനുമുൻപ് തിരുവനന്തപുരത്ത്. രണ്ടിടത്തും പ്രശസ്‌തരും പ്രഗല്‌ഭരുമായ ധാരാളം എഴുത്തുകാരും കലാകാരൻമാരും. അവരുമായുളള നിത്യസമ്പർക്കം എന്റെ ഔദ്യോഗിക ജീവിതത്തെയും ഗവേഷണ കൗതുകത്തെയും വളരെ സഹായിച്ചു. എന്റെ രചനകളെല്ലാം, ഞാൻ ആകാശവാണിയിലാകയാൽ ഉണ്ടായവയാണ്. ഇപ്പോൾ എഴുതുന്നതും ആ ഓർമ്മകളുടെ പശ്ചാത്തലത്തിലാണ്. മലബാറിലെ നാടൻകലകൾ കേരളത്തിന്റെ പൊതുസ്വത്തായി പൂത്തു തഴച്ചു നിൽക്കുന്നതു കാണാൻ ഇപ്പോഴും എനിക്കു കഴിയുന്നത് കോഴിക്കോട്ടെ ജീവിതം കൊണ്ടാണ്. ...