ജി. അശോക്‌കുമാർ കർത്താ
കരനാഥന്മാരോട്
ഇപ്പോൾ വെളിച്ചെണ്ണയെക്കുറിച്ച് എന്തു പറയുന്നു? അതിൽനിറയെ വിഷമാണെന്നാണ് കേൾക്കുന്നത്. മെഴുകും ശുദ്ധിചെയ്‌ത കരിയെണ്ണയും ചേർന്നാണവ വില്‌ക്കുന്നത്. ഇവയെപ്പറ്റി കരനാഥന്മാർക്ക് ഒന്നും പറയാനില്ലെ? ഒന്നു മെഴുക്കുപുരട്ടാനും, പുളിശ്ശേരി കടുകുവറക്കാനും, ഗോതമ്പുദോശ ചുട്ടെടുക്കാനും, പപ്പടം കാച്ചാനും, ഇടയ്‌ക്കൊക്കെ തലയിൽ തേയ്‌ക്കാനും എടുക്കുന്ന വെളിച്ചെണ്ണയെക്കുറിച്ചാണ് ഈ പറയുന്നത്. പണ്ടൊക്കെ തേങ്ങാവെട്ടി, കൊപ്രാ ഉണക്കി, ചക്കിലാട്ടി അതെടുക്കുകയായിരുന്നു പതിവ്. തേങ്ങാ വെളിച്ചെണ്ണയിലേക്ക് എത്തുന്ന യ...