ജി.ഷിബുമോൻ
മേക്കിംഗ് ഓഫ് ‘ബാംഗിൾ പീസസ്’
സീൻ നമ്പർ 32-ൽ നിന്നും കണ്ണെടുക്കാനാവാതെ ക്യാമറ 70mm ആരിഫ്ലെക്‌സ് കരിമിഴിക്കു പിന്നിൽ ഒറ്റക്കണ്ണൻ ക്യാമറാ അസിസ്‌റ്റന്റ്. കണ്ണുകൾ രണ്ടും തുറന്നു പിടിച്ച്, കുഞ്ഞുവിന്റെ നീളൻ ഡയലോഗുകൾക്കൊപ്പം അക്ഷരത്തെറ്റില്ലാതെ ചുണ്ടുകളനക്കി, സംവിധായികക്കണ്ണട ഒന്നുകൂടി ഉറപ്പിച്ച്, നാവിൻതുമ്പത്തൊരു “കട്ട്”-ഉം കെട്ടിയിട്ട് രജനി. സീൻ 32. INT. പകൽ. ആശുപത്രി -കുഞ്ഞുവിന്റെ മുറി. (കുഞ്ഞു, ദേവു, നാണിയമ്മ) “സ്‌റ്റാർട്ട്. ക്യാമറ....ആക്ഷൻ”-ടേക് ഫോറിലേക്ക് കണ്ണ് തിരുമ്മിയുണരുന്ന ക്യാമറഃ ദേവുവും നാണിയമ്മയും വന...