ഫ്രാൻസ് കാഫ്‌ക
കുറുനരികളും അറബികളും
ശാദ്വല ഭൂമിയിലായിരുന്നു ഞങ്ങൾ തമ്പടിച്ചിരുന്നത്. എന്റെ ചങ്ങാതിമാർ നല്ല ഉറക്കത്തിലായിരുന്നു. വെളുത്ത വസ്‌ത്രം ധരിച്ച, പൊക്കം കൂടിയ ഒരു അറബി എന്നെ കടന്നുപോയി. തന്റെ ഒട്ടകങ്ങളെ പരിചരിച്ചിട്ട് ഉറക്ക സ്ഥാനത്തേയ്‌ക്കു പോകുകയായിരുന്നു അയാൾ. പുറമടിച്ച് ഞാൻ സ്വയം പുല്ലിലേയ്‌ക്കു വീണു. എനിക്ക് ഉറങ്ങാനുളള അഭിലാഷമുണ്ടായിരുന്നുവെങ്കിലും, കഴിഞ്ഞില്ല. ദൂരെ ഒരു കുറുക്കൻ ഓരിയിട്ടു-ഞ്ഞാൻ വീണ്ടും എഴുന്നേറ്റിരുന്നു. വളരെ ദൂരെ കേട്ടതിപ്പോൾ പൊടുന്നനെ അടുത്തായിക്കഴിഞ്ഞു. എന്റെ ചുറ്റുവട്ടത്തിൽ കുറുനരികളുടെ ഇരമ...