Home Authors Posts by ഫില്ലീസ് ജോസഫ്‌

ഫില്ലീസ് ജോസഫ്‌

9 POSTS 0 COMMENTS
ഫില്ലീസ് ജോസഫ് . അധ്യാപികയും മോട്ടിവേഷനൽ ട്രയിനറുമാണ്. കേരളത്തിൽ കൊല്ലം ജില്ലയിലെ കുണ്ടറയിലുള്ള പടപ്പക്കര എന്ന കൊച്ചു ഗ്രാമത്തിലാണ് ജനിച്ചത്. ചെറുകഥയും കവിതകളും എഴുതാറുണ്ട്. അഞ്ച് ചെറുകഥകൾ , രണ്ട് കഥാ സമാഹാരങ്ങളിലായി സാഹിതി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോവലും കവിതാ സമാഹാരവും പ്രസിദ്ധീകരണത്തിന് തയ്യാറാവുന്നു. 5 കവിതകളുടെ വീഡിയോ റിലീസിംഗ് ഈയിടെ നടന്നു.

പെണ്ണിടം പ്രപഞ്ചം

      പെണ്ണിടമെത്രമേൽധന്യം പാരിൽ പാഴ്ക്കിനാവല്ലവൾ സത്യം. പാതിരാനേരത്തുപോലും നറുംപാലേകിപ്പോറ്റിയ പുണ്യം ഇതിഹാസമേതിലും കാണാം നിറശക്തിസ്വരൂപമാം സ്ത്രീത്വം ഇരുതലവാൾമൂർച്ചയേറും വാക്ശരമായവൾ മാറും ഇന്നോളമുലകിൽ വിരിഞ്ഞ സർവ്വസുഗന്ധവും പെണ്ണോളമുണ്ടോ ഉള്ളിലഗ്നിയായ്കത്തിയെരിയെ ഉള്ളതുവെച്ച് വിളമ്പും ഉണ്ണാതുറങ്ങാതെ കാക്കും ഉണ്ണിയാർച്ചയായ് ഉള്ളം തിളയ്ക്കും പെണ്ണിവളില്ലാതെയുണ്ടോ പേരിന് പോലുമീ ലോകം പേറാത്ത ഭാരമൊന്നുണ്ടോ ഇത്തിരി സ്നേഹത്തിൻ മുന്നിൽ കാമിനിയായ് വന്നു നി...

പെർഫോമൻസ്

    കണ്ടുതീരാത്ത കനവുകളെ ക്രൂരമായി അവഗണിച്ചാണ് അവൾ അടുക്കളപാത്രങ്ങളെ അത്രയേറെ വെളുപ്പിച്ചെടുത്തത്. എന്നിട്ടും പണികൾ കുറച്ചു കൂടി ഉഷാറാക്കണമെന്ന് നാത്തൂനാര്. ഫയലുകളിൽ പടർന്ന തീ കെടുത്തി മേശപ്പുറത്തെത്തിച്ചപ്പോഴേക്കും സമയം വൈകിയിരുന്നു. അല്ലേലും അവളുടെ ജോലിക്ക് ലക്കും ലഗാനുമില്ലെന്ന് മേലധികാരി. നല്ലൊരു ബ്യൂട്ടീഷനെ സമീപിച്ചാൽ മതി സാറാകെ സുന്ദരിയാകുമെന്ന് തൊട്ടടുത്ത കസേരയിലിരുന്നു ചെറുപുഞ്ചിരിയോടെ ട്രെയിനി. സ്കൂളിലെന്റെ പ്രോഗ്രസ് റിപ്പോർട്ട് ഒപ്പ...

നീ വയലായിരുന്നെങ്കിൽ…

    നീ വയലായിരുന്നെങ്കിൽ ഞാനാവാഹിച്ച നിന്റെ സ്പർശങ്ങളത്രയും മഴവില്ലുകളായേനെ, നിന്നാഴങ്ങളിലെ പ്രണയവിത്തുകളിൽ ആർത്തിരമ്പി പെരുമഴയായേനെ, ഗാഢനിദ്രയിൽ പോലും സ്വപ്നങ്ങൾ നീയറിയാതെ മുളച്ചു വന്നേനെ, ഗ്രീഷ്മയാമത്തിലും നിന്റെ ആർദ്രതയിലൊരു മഹാപ്രപഞ്ചം സൃഷ്ടിച്ചേനേ, തീരായാനങ്ങൾക്ക് സത്രമൊരുക്കി പൂമരച്ചില്ലകൾ പുഞ്ചിരിച്ചേനെ, കാത്തിരിപ്പിന്റെ വിഹ്വലതകളില്ലാതെ ഞാൻ നിന്റെ ആത്മാവിലുടഞ്ഞു ചേർന്നേനെ, നീ വയലായിരുന്നെങ്കിൽ വരമ്പിൽ പടരുന്ന മോഹങ്ങളിൽ ഞാൻ ഊഞ്ഞാലൊ...

കടൽപ്പൊന്ന്

  ഗഗനസൗന്ദര്യം പോരാഞ്ഞിട്ട് കടൽപൊന്ന് കാച്ചിയെടുത്ത് ആകാശത്ത് വച്ചതാണത്രേ ചന്ദ്രബിംബം! കടലിനോട് കിന്നാരം പറഞ്ഞ് മോഹിപ്പിച്ച്, പൊന്ന് കവർന്നതോ മഴക്കള്ളനും. കറലേശമില്ലാതെ പൊന്നുരുക്കിയത് അർക്കനല്ലാതെ മറ്റാരാണ്? ആകാശത്തർപ്പിച്ചത് നക്ഷത്രപ്പെണ്ണുങ്ങളും. പ്രതികാരം ചെയ്യാനുറച്ച്, ഭൂമിയുടെ മക്കൾ തിരഞ്ഞ് ചെന്നപ്പോളേയ്ക്കും ഉരുകിത്തിളച്ച് ആത്മാവെരിഞ്ഞ് ; കടലാളം തിരയുന്നൊരു ഭ്രാന്ത്രിയായി, ചുറ്റിത്തിരിയുന്നുണ്ടവൾ, കടൽപൊന്ന്. ഫില്ലീസ്ജോസഫ്

മാത്യു.., എന്റെ മകൻ

  നീയൊരോർമ്മയാണിന്നെനിക്കീ വന്യമാം ശൂന്യത തികട്ടിയൊതുക്കുന്ന തേങ്ങലായ്, ആരോരുമറിയാതെ യന്തരംഗം പിളർക്കുമൊരു നഷ്ടദീപപ്രഭയായ് നീളെ നീ വളർന്നതീ പെങ്ങൾമനസ്സിന്റെ സങ്കല്പ പൂങ്കാവനത്തിലായിരുന്നെതും പച്ചപൂക്കുന്നൊരീ നാടിന്റെ ശീതളഛായയിലൊത്തു നടന്നതും കുഞ്ഞാവയെന്ന് നിനച്ചെന്റെ സഖികൾ നിന്നെയുടലോട് ചേർത്തുമ്മകൾ തന്നതും പിച്ച നടന്നൊരീ നാട്ടു വെളിച്ചത്തിൽ മികവിന്റെ നിലാപ്രതീക്ഷകൾ കുളിരണിയിച്ചതും കായലിൽ മാസ്മര ലീലാവിലാസങ്ങളാകെ പൊതിഞ്ഞു കൗമാര കുങ്കുമം ചാർത്തിയോൻ ആദ്യവിദ്യാലയമായൊ...

പടപ്പക്കരയും കായലും

പാതിരാപുള്ളിന്റെ പാട്ടു കേട്ടിന്നെന്റെ നാടിന്റെ സ്പന്ദനം ഞാനറിഞ്ഞു ആലോലമാടുന്ന തെങ്ങോലത്തുമ്പുകൾ പണ്ടത്തെ കഥകൾ മൊഴിഞ്ഞിരുന്നു താരാട്ട് പാടുന്ന കായലോളങ്ങൾക്ക് ചിരകാല സ്വപ്നത്തിൻ കാന്തി തന്നെ.... ഇള വെയിൽ മായാത്ത നടവരമ്പെപ്പൊഴും പ്രദക്ഷിണ വഴികളായ് തിളങ്ങി നിന്നു.... മീൻ കുട്ട പേറുന്നൊരമ്മ മനസിലൊരമ്പത്തി മൂന്ന്മണികളുരുണ്ടിരുന്നു രാവ് പകലാക്കുന്ന മാന്ത്രികവിദ്യകൾ തോണിയ്ക്കുമപ്പൻ പകർന്നിരുന്നു തുഴ ക്കൈ തയമ്പുള്ള ചങ്കൂറ്റങ്ങളായ് നാൽക്കവലകളിൽ നിറഞ്ഞു നിന്നു... പെണ്ണെന്നതെപ്പൊഴ...

ഒറ്റയ്ക്കാവുമ്പോൾ…

  ഒറ്റയ്ക്കാവുമ്പോഴാണ് നിന്റെ മഷിത്തണ്ടിലെ നീലജലമായ് ഞാൻ തെളിയുന്നത്.... അവിടെ, ഉറവ വറ്റാത്ത സ്നേഹാക്ഷരങ്ങൾ എന്നെക്കുറിച്ച് മാത്രം എഴുതിയിട്ടുണ്ടാവും. ഒറ്റയ്ക്കാവുമ്പോഴാണ്, ഞാൻ നിന്റെ തേനിറ്റുന്ന ഹൃദയത്തിലെ ഓർമ്മകളിൽ ഒളിച്ചിരിക്കുന്നത്! അവിടെ, ഇനിയും പിറക്കാതെ പോയ നമ്മുടെ സ്വപ്നങ്ങൾ താരാട്ട് കൊതിക്കുന്നുണ്ടാവും. ഒറ്റയ്ക്കാവുമ്പോഴാണ്, നീയെന്ന സാമ്രാജ്യത്തിലെ റാണിയായി ഞാൻ ഇരിക്കാറുള്ളത്. അവിടെ, വെഞ്ചാമരം വീശി കൊണ്ടൊരു കൊച്ചുകിനാവ് എന്നെ തണുപ്പിക്കുന്നുണ്ടാവും! ഒറ്റമാവുമ്പോഴ...

ഏകാന്തത

    നിശബ്ദതയുടെ കനം നിറഞ്ഞ നിഗൂഢമായൊരറയാണീയേകാന്തത... നിന്നെ പുൽകാനാവാതെ വിറച്ച കൈകളാണവ! ശൂന്യത കൂടിയേറിയ അഗ്നിപർവ്വതാവശിഷ്ടങ്ങൾ! കണ്ണീരുറഞ്ഞ തലയിണ കണക്കുകൾ, വിശന്നിട്ടുമറിയാതെ പ്പോയ ഉദരത്തിന്റെ നിശ്ചലത, ഏകാന്തതയ്ക്ക് നിന്നിലെത്തി ചേരാനാവാതെ പൊലിഞ്ഞ ഉമ്മകളുടെ നിറം. സ്വർഗ്ഗത്തിലലയാൻ കൊതിച്ചൊരു ഗന്ധർവ്വന്റെ ആർത്തനാദം. വിരഹസ്വപ്നങ്ങളുടെ തീരത്ത് നിന്നെന്നെ നീ വിളിക്കുന്ന ശബ്ദങ്ങളാണവ! നക്ഷത്രത്തിലലിഞ്ഞപ്പൊഴും എന്നെത്തേടിയ നിന്റെ നിശ്വാസമാണത്. ശവ കോട്ടയിലും നിന്റെ സ്പർ...

പ്രൗഢതീരം

സുവർണ്ണതൃണങ്ങൾ മെത്തവിരിച്ച തപോവനചാരുതയാണീ തീരമാകെ അല്ലലറിയാതെ ജീവാമൃതഗന്ധിയായി വാഴുന്ന മായിക തീരഭൂമി, എന്റെ പ്രൗഢമനോഹരതീരഭൂമി. നിസംഗമൗനങ്ങളാർത്തലയ്ക്കാറുണ്ട് നിശ്ചലം കുന്നിൽചരിവുകളിൽ ഏറ്റുപാടാറുണ്ടിപ്പൊഴുമലമാല സന്ധ്യയ്ക്കു പാടുമീ പ്രാർത്ഥനകൾ വന്നെത്തി നോക്കി ചിരിക്കും മേഘത്തുണ്ടിൻ ചുണ്ടിലിത്തിരിക്കായൽ ചോപ്പണിക്കും മാലാഖ പോൽ വന്ന് മേഞ്ഞ് പോവാറുണ്ട് ചാറ്റലിൻ തൂവെള്ള തൂവാലകൾ പുഷ്പിണിയായിട്ടങ്ങനെ മരുവുന്നു തെങ്ങും കവുങ്ങും മാവുകളും വാൽസല്യലേശവുമില്ലാതുയരുന്...

തീർച്ചയായും വായിക്കുക