ഫിജോ ജോസഫ്
സത്യവാങ്ങ്
ആമുഖം പൊട്ടിത്തെറിയ്‌ക്കയാണ് രക്‌തത്തിൽ അണുക്കളുടെ പർണ്ണശാലകൾ വലിഞ്ഞുമുറുകുകയാണ് ഭ്രാന്തിന്റെ താളം പിഴച്ച പാരായണജപങ്ങൾ ഇരുട്ടിന്റെ ശവത്തിന് കൊളളിയാൻ ചിറകുകൾ മുളക്കുന്നില്ല അത് പിറവിയുടെ ആകാശം തൊടുന്നില്ല. എന്തുകൊണ്ട് തൃഷ്‌ണകളുടെ ചെടിക്കെട്ടി- ല്ലുയിരുകളുടെ കുടമാറ്റമില്ലീ, പ്രണയത്തി- ലിണയുടെ സ്‌നേഹത്തിന് ബാല്യത്തിലെ- യുൽസവപ്പറമ്പിൻ ഗന്ധമില്ല. കാലംപിരിഞ്ഞു, കൂട് മറന്നെന്റെ- കരളിലെ കലണ്ടറിന്നക്കച്ചുഴിയിൽ കാലവും ചത്തുപൊന്തുന്നു. വയ്യ, ഒരു തുളളിക്കണ്ണീരടരുന്ന പോലെന്റെ കാലടിയിലിനി മണ്ണിൻ...
കീഴടങ്ങൽ
കവികളെ ദൈവത്തിന്റെ കോടതി പിടികിട്ടാപ്പുളളികളായി പ്രഖ്യാപിക്കുന്ന ഇന്ന് ഞാൻ കീഴടങ്ങുകയാണ് തൂലികവച്ച്...സ്വമേധയാ... എല്ലാ മാനഭംഗത്തിലും എന്റെ കവിതയുടെ ഭാഷ ഉരിയപ്പെട്ടതിന് സർവ്വ കൊലപാതകത്തിന്റെയും രഹസ്യവിജനതയിൽ കയ്യീന്റെ നൃത്തം ചവുട്ടിയതിന് പട്ടിണിയുടെ ഭിക്ഷാപാത്രത്തിൽ വെന്തുമലർന്ന വാക്കിൻ- മുളളുകളിട്ടതിന്. രോഗങ്ങളുടെ പുറമ്പോക്കിൽ ഭോഗികളുടെ ഹരിതപതാക നാട്ടിയതിന് ഭവനഭേദനങ്ങളുടെ കൂമ്പാരത്തിൽ സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ മറച്ചുപിടിച്ചതിന്. എന്റെ ദൈവമേ....എന്റെ ദൈവമേ... നീയെന്തുകൊണ്ട് എന്ന...
ഡിസംബറിന്റെ ഓർമ്മ…
ഡിസംബർ 31&2002 -ലാലേ എഴുതുന്നു... ലാദേൻ ഏതോ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നു. ഞാൻ എന്താണ് എഴുതുന്നത് എന്ന് അവൾ ശ്രദ്ധിക്കാൻ പോകുന്നില്ല. എന്ത് തരം പുസ്തകമാണ് അവൾ വായിക്കുന്നത് എന്ന കൗതുകം എനിക്കുമില്ല. അങ്ങനെയായിരുന്നു ഞങ്ങളുടെ ജീവിതം. നാളെ പുതുവർഷം പിറക്കുമ്പോൾ അത് അങ്ങനെ അല്ലാതാവാൻ തരമില്ല. ഈ പുതുവർഷത്തിൽ ഞങ്ങളെ വേർപ്പെടുത്താനുളള ശസ്‌ത്രക്രിയ നടക്കും. അടുത്ത പുതുവർഷം കാണാൻ ഞങ്ങൾ രണ്ടുപേരും ഉണ്ടാകാനുളള സാധ്യത നിങ്ങളുടേതിനേക്കാൾ കുറവുമാണ്. ഇപ്പോൾ ലോകം ഞങ്ങളെ ശ്രദ്ധിച്ചു തുടങ...