ഫിദൽ
മുന്നയുടെ പാവ
രജിസ്റ്റർ ചെയ്ത അവസാനത്തെ രോഗിയും പോയപ്പോൾ ഡോ; ഹരികൃഷ്ണൻ മുറി പൂട്ടിയിറങ്ങി. ഉറക്കച്ചടവ് ഭാരിച്ച കൺപോളകൾ തിരുമ്മിയുണർത്തി ഇടനാഴിയിലൂടെ താമസ സ്ഥലത്തേക്ക് നടന്ന അദ്ദേഹം പെട്ടെന്നെന്തോ മുന്നിൽ തടഞ്ഞു നടുക്കത്തോടെ നിന്നു. തൂണിന്റെ മറവിൽ നിന്ന് അടർന്ന് മാറിയ ഇരുട്ടിന്റെ ഒരു പാളി! വൈദ്യുതാഘാതമേറ്റപോലൊരു തരിപ്പിൽ അദ്ദേഹം നോക്കിനിൽക്കുമ്പോൾ ഇടനാഴിയിലെ വെളിച്ചം അതിൽ ഒരു മനുഷ്യ രൂപത്തെ ചിന്തേരിട്ടു. മുൻകൂട്ടി അപ്പോയ്‌മെന്റ് വാങ്ങിയിരുന്നവരെല്ലാം വന്ന് പോയിരുന്നില്ലേ എന്നദ്ദേഹം ശങ്കിച്ചു. ലിസ്റ്റി...