ഫയദോർ ദെസ്‌തേയവസ്‌ക്കി
സ്വർഗ്ഗീയ ക്രിസ്‌തുമസ് മരം
ഒരു നോവൽ എഴുത്തുകാരനായ ഞാനാണ് ഈ കഥയ്‌ക്കു രൂപം കൊടുത്തതെന്നു ഞാൻ വിശ്വസിക്കുന്നു. “ഞാൻ വിശ്വസിക്കുന്നു” എന്നു ഞാൻ പറയുമ്പോൾ ഞാനതു കെട്ടിച്ചമച്ചു എന്നെനിക്കുറപ്പുണ്ട്. എന്നാൽ യഥാർത്ഥത്തിൽ എവിടെയെങ്കിലും ഇതു സംഭവിച്ചിരിക്കാമെന്നു തോന്നാതിരിക്കുവാൻ എനിക്കു കഴിയുന്നില്ല. ഘോരമായി മഞ്ഞുപൊഴിയുന്ന ഒരു ദിനത്തിൽ ഒരു മഹാനഗരത്തിൽ, ഒരു ക്രിസ്‌തുമസ് സന്ധ്യയിൽ ഇതു സംഭവിച്ചിരിക്കാം. എനിക്കൊരു ആൺകുട്ടിയെ കാണാം, ആറോ അഥവാ അതിൽ കുറവോ പ്രായം വരുന്ന ഒരു കൊച്ചുബാലനെ. കൊടും തണുപ്പും ഈർപ്പവും നിറഞ്ഞുനിന്ന ഒരു നില...