Home Authors Posts by ഫാത്തിമത്ത് സുഹറ

ഫാത്തിമത്ത് സുഹറ

12 POSTS 0 COMMENTS
മലപ്പുറം സ്വദേശിനി. ആനുകാലികങ്ങളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും കവിത എഴുതുന്നു. വിലാസം : വെള്ളേങ്ങര വീട് കൊടശ്ശേരി ചെമ്പ്രശ്ശേരി പി ഒ മലപ്പുറം

മുല

            മുലയെന്ന് കേൾക്കുമ്പോൾനീ എന്തിനാണ് ഒളിഞ്ഞു നോക്കുന്നത്?എന്തിനാണ് ഊറി ചിരിക്കുന്നത്?ഒരുത്തിയുടെമുല കുടിച്ചു തന്നെയല്ലേനീയും വളർന്നത്!

ദൈവം

          മതം ചോദിക്കരുത്എനിക്ക് മതമില്ലജാതി?എനിക്ക് ജാതിയുമില്ലജാതിയും മതവുംഇല്ലാത്ത ഇവൻ ആര്?ഞാൻ ചിന്തിക്കവേഇളം കാറ്റ് തഴുകിയകുറുനിരകളിൽനോക്കി കൊണ്ട്അയാൾ മന്ത്രിച്ചു"ദൈവം.''

കുറുങ്കവിതകൾ

      കവിത   മനസ്സിന്റെ വേദനകൾഅക്ഷരങ്ങളായിമാറിയപ്പോൾചിലർഅതിനെകവിത എന്ന് വിളിച്ചു.മറ്റു ചിലർഅതിനെപാഴ് വാക്കുകൾ എന്നും!   പരിണാമം   സൗഹൃദം പ്രണയത്തിലേക്ക്നീങ്ങിയപ്പോൾനീ എന്റെശത്രുവായി   ചിരി   സന്തോഷം വന്നാൽചിരിക്കുന്നു ചിലർസങ്കടം വന്നാൽഅതിനു പെയിന്റടിച്ചുചിരിക്കുന്നുമറ്റു ചിലർഇളിഭ്യനായാൽചിരിക്കുന്ന ചിരിവഷളൻ ചിരികാമുകിയുടെ ചിരിയിൽനിലാവ് പൊഴിയുന്നുണ്ടെന്ന്കവി ഹൃദയംചിരിക്കാൻ മറന്ന പെണ്ണ്അടുക്കളയിൽപുക തിന്നുന്നുമാതാവിന്റെ ചിരിയിൽസ്നേഹ പൂക്കൾവിര...

കവിതയിലെ ഞാൻ

  കവിതയിൽ ഞാനൊരുശിശുവായിഅമ്മിഞ്ഞ നുകരാറുണ്ട്! ബാലികയായിപുഴയിൽനീന്താറുണ്ട്! കുമാരിയായികുപ്പിവളയിട്ട്കിലുക്കാറുണ്ട്! പത്നിയായിസിന്ദൂരമണിയാറുണ്ട്!അമ്മയായികൊഞ്ചിക്കാറുണ്ട്! കവിതയിൽ കാണുന്ന ഞാൻഞാനല്ല!നേരിട്ട് കാണുന്ന ഞാനുംഞാനല്ല! അവനിൽ കാണുന്ന ഞാൻ മാത്രംഞാനാണ്!            

കുറുങ്കവിതകൾ

        കണ്ണും കടലും ഇത്രയും വലിയകടലിനെഈ കുഞ്ഞുനേത്രഗോളങ്ങൾഒപ്പിയെടുത്തിരിക്കുന്നു!   ചെമ്പരത്തി മണ്ണോട് ചേർന്ന് കഴിഞ്ഞാൽഒരു ചെമ്പരത്തിയായ്പുനർജനിക്കണം.ഭ്രാന്തന്റെ ചെവിയിലിരുന്ന്താളം പിടിക്കണം.യൗവന തുടിപ്പിൽപച്ചിലകൾക്കുള്ളിലിരുന്ന്ചിരിക്കണം.   സ്വപ്നം ഇനിയുംസഫലമാകാത്തൊരുസ്വപ്നമുണ്ടെനിക്ക്!സഫലമാകാൻഏറെ കൊതിക്കുന്നമോഹമുണ്ടെനിക്ക്!നിലാമഴയിൽകൊക്കുമുരുമ്മികൊത്തും നേരംഒരു മഴനൂലിൽ നിന്നുംഒരു പാരിജാത പൂ വിടരണഅതിനെ ഞാനെന്റെനെഞ്ചോടു ചേർത്ത് വെക്കണം!അതിന്റെ കളിചി...

കുറുങ്കവിതകൾ

    നിശ്വാസവായു നിന്റെ നിശ്വാസ വായുവിൻഇളം ചൂടിൽഞാനൊരുപാരിജാത പൂവായ്വിടർന്നു.ഒരു ശലഭമായ്നീ എന്നിലെതേൻ നുകരും നേരംഞാൻ സ്വർഗ്ഗ പൂന്തോട്ടത്തിലേക്ക്സ്വർണ രഥത്തിലേറിയാത്രയാകും!കണ്ണും കണ്ണുംകഥ പറയുംചുണ്ടും ചുണ്ടുംഒന്നു ചേരുംവിയർപ്പിന്റെ ഗന്ധംമത്തു പിടിപ്പിക്കും!   കാത്തിരിപ്പ് കിനാവിന്റെ തീത്തുറങ്ങുംകണ്മണീ...അമ്മ തൻ ഉദരത്തിൽമുള പൊട്ടുന്നതെന്ന് നീ?നേർച്ചകൾ നെയ്ത്മരുന്നുകൾ നുകർന്നുകാത്തിരിപ്പാണ് ഞാൻ!ചെമ്പരത്തി പൂക്കളെന്നിൽവിടരുമ്പോഴൊക്കെയുംനീ വരാത്തതോർത്ത്മനസ്സ് തേങ്ങും!ഇനിയും വര...

രണ്ടു കവിതകൾ

    ആത്മഹത്യ മനസിന്റെ മുറ്റത്തെതേന്മാവിൻ കൊമ്പത്ത്ശുഭ പ്രതീക്ഷകളൊക്കെയുംകൂട്ട ആത്മഹത്യചെയ്യുന്നതെന്തിനോ? എന്റെ പൂമുത്തിന്അമ്മ തൻ ഉദരത്തിൽമുളക്കുവാൻഇനിയുംസമയമായില്ലെയോ?     ഒരാൾ വരുന്നതും കാത്ത്   എന്റെ മൗനത്തിൽ ഞാനുംഅവന്റ മൗനത്തിൽ അവനുംദിനങ്ങൾതള്ളി നീക്കുന്നു! മൗനത്തിനു വിരാമമിട്ട്മഴവെള്ളം ഒലിച്ചിറങ്ങുമ്പോൾ,,കടലാസുതോണി ഒഴുക്കാൻഒരാൾ വരുന്നതും കാത്ത്!

വിയർപ്പിന്റെ ഉപ്പ്

    എന്റെ പിതാവിന്റെവിയപ്പിന്റെഉപ്പാണ്എന്റെ നെറുകയിൽജ്വലിക്കുന്നസൂര്യ തേജസ്സ്! എന്റെ കിനാവിന്റെതീരത്ത്ഞാൻ നിന്നെകാത്തിടുംഈ തേജസ്സ്മുറുകെ പിടിച്ച്!

ശരീരഭാഷ

    ആരുമല്ലെന്ന്നിന്റെ ചുണ്ടുകൾചലിക്കുന്നു. ആരൊക്കെയാണെന്ന്ശരീര ഭാഷവിളിച്ചോതുന്നു.

തെരുവിലെ പുഞ്ചിരി

  ആകാശം മേൽക്കൂരയാക്കിഭൂമിയെ പട്ടുമെത്തയാക്കിചിലർ തെരുവിൽപുഞ്ചിരിക്കുന്നത് കാണാം. ഒരു നേരത്തെ അന്നത്തിനായിആരൊക്കെയോവലിച്ചെറിയുന്നഭക്ഷണ അവശിഷ്ടങ്ങൾതള്ളുന്നത് കാണാം. ആരൊക്കെയോവലിച്ചെറിയുന്നഇത്തിരി വറ്റിൽസന്തോഷംപിറക്കുന്നത് കാണാം.

തീർച്ചയായും വായിക്കുക