ഫാത്തിമ ഫസീല, കണ്ണൂർ
ആകാശക്കോട്ട
നിലാവു കറുക്കുമ്പോൾ ഒറ്റപ്പെട്ട നക്ഷത്രങ്ങളുമായി മൗനം പങ്കുവെക്കുമ്പോഴാണ് ചില്ലകളില്ലാതെ തന്നെ സ്വപ്‌നം പടർന്നുപിടിച്ചത് മേഘം പകരം വെച്ച് തെളിഞ്ഞ ആകാശം ഇളിച്ചു കാട്ടിയപ്പോഴാണ് ഒരു സ്വപ്‌നം പെയ്യാതെ തിരിച്ചുപോയത് ചൂളയിൽ വെന്ത ആകാശത്തിൽ ആശയങ്ങൾ കൂട്ടിയിടിച്ചപ്പോഴാണ് ആശകൾ മിന്നൽ പിണരുകൾ പോലെ നിലംപതിച്ചത്. Generated from archived content: poem1_july20_05.html Author: fathima_faseela
എക്‌സ്‌പ്രസ് ഹൈവേ
നമ്മുടെ ഓലപ്പന്തുരുണ്ട ചെമ്മൺവഴി കരിമ്പടം പുതയ്‌ക്കുമ്പോൾ കുട്ടിക്കാലവും മണ്ണപ്പസ്വപ്‌നങ്ങളും ദൂരങ്ങളിലേക്ക് ഉരുണ്ടുപോകുന്നു. ഇനി കാലവേഗങ്ങളെ മുറിച്ചുകടക്കുന്നത് കാറ്റുമാത്രമായിരിക്കും! Generated from archived content: poem2_dec.html Author: fathima_faseela