ഫാത്തിമാ ബീവി
ഓർമ്മയിൽ
പ്ലസ്ടൂ കഴിഞ്ഞു ഡിഗ്രിക്ക് ഗവണ്മെന്റിൽ കിട്ടിയിട്ടും ഒരുപാട് ദൂരം പോയിവരാനാകില്ലെന്നു കരുതി പ്രൈവറ്റിൽ ചേരാൻ തീരുമാനിച്ചു.അഡ്മിഷൻ ഫീസിന് ഉപ്പാന്റെ മുന്നിൽ പോയി കൈനീട്ടിയപ്പോൾ കേട്ടതൊരുപാടു ചീത്തയായിരുന്നു.
' ഗവണ്മെന്റിൽ പഠിക്കാൻ എത്ര മക്കൾ സ്വപ്നം കാണുന്നുണ്ടെന്നു അറിയുമോ നിനക്ക്, നീയത് എത്ര പെട്ടന്നാണ് വേണ്ടെന്നു വെച്ചിരിക്കുന്നത്? '
ശരിയാണ്,
എനിക്കുമത് അറിയാം.
പക്ഷെ ദിവസവും അങ്ങോട്ടുമിങ്ങോട്ടും രണ്ടുമണിക്കൂർ വീതം യാത്ര ചെയ്യാൻ എനിക്കാവില്ലെന്നു തോന്നി, ആകുമെന്ന് കരുതി ഗവണ...
കിനാവ്
സ്നേഹിച്ചവരും,
ഏറെ വിശ്വസിച്ചവരും
അകന്നുപോയപ്പോൾ
ജീവിതം അണഞ്ഞൊരു
കരിന്തിരിപോലെ
ചോദ്യചിഹ്നമായി.
എങ്കിലും,
ഞാൻ തളർന്നില്ല.
കാരണം,,
ഞാൻ സ്നേഹിച്ചവരെല്ലാം
നിദ്രയിലെന്റെ കിനാവിൽ
എനിക്ക് കൂട്ടിനെത്താറുണ്ട്.
പാതയോരങ്ങളിലെ ജീവിതങ്ങൾ
മടിയിലുറങ്ങും
മക്കൾക്കല്പം
ധാന്യത്തിനായി
ചുട്ടുപൊള്ളും
പാതയോരത്തവർ
മുഷിഞ്ഞൊരു
മുണ്ടു വിരിച്ചിരുന്നു.
കയറിക്കിടക്കാനൊരിട-
മില്ലാത്തതിനാൽ
അവിടെത്തന്നെയവർ
അന്തിയുറങ്ങി.
അന്നത്തിനായുള്ള
തത്രപ്പാടിൽ
ചിലപ്പോഴൊക്കെയും
തെരുവീഥികളിലായലയും.
വെയിലിനേക്കാൾ
ചൂടായിരിക്കുമപ്പോൾ
വിശപ്പെന്ന അഗ്നിക്ക്.
കരിവാളിച്ചയാ മുഖങ്ങളിൽ
കരിഞ്ഞമോഹങ്ങൾ
കണ്ടൂ ഞാൻ,
മെലിഞ്ഞകുഞ്ഞുങ്ങളിൽ
ചുവന്ന പ്രതീക്ഷകളും കണ്ടൂ.
പ്രൗഢിക്കാരിവരെ
യാചകരെന്നുവിളിച്ചു.
നികൃഷ്ട ജന്മങ്ങളിവരെ
നാടോടികളെന്നു വിളിച്ചു.
മനസ്സാക...