ഫാദര്‍ പോള്‍ തേലക്കാട്ട്
ഒരു പുറപ്പാടിന്റെ പുസ്തകം
ശ്രീ. എം ചന്ദ്രശേഖരന്റെ‘ ദി മദര്‍’ കല്‍ക്കത്തയിലെ മദര്‍ തെരേസയുടെ ജീവചരിത്രമാണ്. പക്ഷെ , ശ്രീ ചന്ദ്രശേഖരന് അത് എഴുതിയിരിക്കുന്നത് പരകായപ്രവേശത്തിലൂടെ മദറിന്റെ മനസിലേയ്ക്കു കടന്നിരുന്ന ഉത്തമ പുരുഷാഖ്യാനത്തിലൂടേയാണ്. തികച്ചും സാഹസികമായ ഒരു പുറപ്പാടിലൂടെ ആ മനസ്സിലേക്കു കടന്നിരുന്ന മദര്‍ സ്വന്തം കാശി കണ്ട കഥ പറയുന്നു. ആ കഥയുടെ ആദിയും അന്തവും മദര്‍ അനുഭവൈച്ച് അതീവ ആത്മ പീഢനത്തിന്റെയും വിഹ്വലതകളുടേയും മിഥ്യാബോധത്തിന്റെയുമാണ് . മദറിന്റെ കിശോരനിര്മ്മലമായ ജീവിതത്തില്‍ അതൊരു കല്ലുകടിയായോ? അമൃത തുല്യമാ...