ഫാറൂക്ക് ഉമർ
വികൃതി
നാണം മറച്ചില്ലവൾ തന്റെ
മുറ്റത്ത് ഓടിക്കളിക്കും തിരക്കിൽ.
അക്ഷരം തെറ്റിച്ച വാർത്തമാനങ്ങളും,
അർത്ഥമില്ലാത്ത നുണക്കുഴിച്ചിരികളും,
ഏറനേരത്തെ നിൽപ്പിൽ ബലംതെറ്റി,
കുന്തിച്ചുവീണതിൻ ചിണുങ്ങലും.
ഗന്ധമൂറുന്ന ചെമ്പകം പോലവൾ
സുന്ദരിയായി കുസൃതിപരത്തിയോ.
കുഞ്ഞിനെ പുൽകുവാൻ വെമ്പിനിൽക്കുന്നൊരാ
കാറ്റും, മരങ്ങളും, മണ്ണിൻ മിഴികളും.
കൂടുവാൻവന്നവർ, കൂട്ടുകാർ, കിളികളും കാര്യംമറന്ന് കാണികളായത്തും...
ഘടികാര സൂചിയനങ്ങിയങ്ങനെ ചലനചിത്രത്താളുകൾ മെല്ലെപ്പതുങ്ങി,
ഏറെനേരം കഴിഞ്ഞും മതിവരാ...
കണ്ണുനീർ
വിലക്കുകളില്ലെന്ന് തെറ്റിദ്ധരിച്ച വർത്തമാനങ്ങളുടെ,
സമ്പുഷ്ടതയിലാണ് ചില ഒറ്റവാക്കിന്റെ
യന്ത്രങ്ങൾ കണ്ണീരു കുഴിച്ചത്.
മുള്ളും, വേരും, കല്ലും തടഞ്ഞെങ്കിലും
ഉള്ളു തുളച്ചു വെള്ളം കണ്ട സന്തോഷം,
കണ്ണിൽ നിന്നും കവിളിനെ ചൂടുപിടിപ്പിച്ചു.
വിജയശ്രീലാളിതനായി കാല്‍പ്പാദത്തിന്
തൊട്ടടുത്തുള്ള മണ്ണിൽ ഭവിച്ചു
മനസ്സിനെ കടിച്ചമർത്തിയാൽ അവ
ഭൂഗർഭത്തിലെ ഒഴുക്ക് മാത്രമായേനെ.
പക്ഷെ,
മറക്കുവാൻ ശ്രമിക്കുന്തോറും വീണ്ടും
ഹൃദയത്തിൽ നിന്ന് കണ്ണിലേക്കുള...