Home Authors Posts by റഹന ഇബ്രാഹിം

റഹന ഇബ്രാഹിം

99 POSTS 1 COMMENTS
a teacher, obsessed with poetry......

അനിവാര്യമരണം

    ആ മുഖത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരുതരം ശാന്തത കണ്ടപ്പോൾ ഒട്ടും മാച്ചില്ലാത്ത ഒരു മുഖംമൂടി വെച്ചതുപോലെയാണെനിക്കു തോന്നിയത്. അറിയാതെ എന്റെ ചുണ്ടിൽ വിരിഞ്ഞ ചിരിയെ ഞാനെങ്ങനെയോ മായ്ച്ചു കളഞ്ഞു. ചിരിക്കാൻ പാടില്ലല്ലോ മരണവീടല്ലേ. ഇന്നലെ വരെ അടങ്ങാത്ത രൗദ്രതയോടെ മർദിച്ച കൈകാലുകൾ ഇന്നിതാ ചലനമറ്റു കിടക്കുന്നു . കൊലവിളിച്ചും അസഭ്യവർഷം നടത്തിയും അവളെ വേദനിപ്പിച്ച നാക്ക് നിശ്ചലമായിരിക്കുന്നു. മരണത്തിന്റെ ഒരു കളിയേ... സത്യത്തിൽ ചില മരണങ്ങൾ ഒരു അനിവാര്യതയാണ്, പതിവുപോലെ മരണവീട്...

തിരിച്ചറിവിലേക്കായി

    അല്ലയോ കഴുതകളേ, പൊതുജനങ്ങളേ, നിങ്ങളെയൊന്നുണർത്തുക എന്ന വ്യർത്ഥമാമുദ്ദേശ്യത്തോടെ മറ്റൊരു കഴുത എഴുതുന്നത് ഞാനും നിങ്ങളും കഴുതകളായി മാറികൊണ്ടിരിക്കയാണ് അല്ല എന്നേ കഴുതകളായി മാറികഴിഞ്ഞവരാണ് വഴിനീളെ വിഷപാമ്പുകളാണ് മതത്തിന്റെ കൊടിയ വിഷം ചീറ്റി അവ എന്നേയും നിങ്ങളേയും ഭയപ്പെടുത്തുന്നു നിന്റെ വിശ്വാസനെഞ്ചകത്തിലളളിപ്പിടിച്ച് ചോരയൂറ്റുമട്ടകളാണവർ അവരുടെ പക്കലൊരു കാക്കചങ്ങലയുണ്ട് അതു നിന്റെ ചലനങ്ങൾക്കു തടയിട്ട് നിന്റെ കാലുകളെ തളച്ചിടുന്നു നിന്റെ വിശപ്പിനെ പോലും ...

ഒരു പാവം കാട്ടുപൂവ്

  ഞാനൊരു കാട്ടുപൂവ് പൂജയ്ക്കു  കൊള്ളാത്തവളാണെങ്കിലും, എന്റെ മങ്ങിയ നിറം നിനക്കായി തന്നു ഞാൻ നിന്റെ നയനങ്ങൾക്കു വിരുന്നൊരുക്കുവാൻ എന്റെ നേർത്ത മണം നിനക്കായി തന്നു ഞാൻ നിന്റെ പാരിൽ സുഗന്ധം നിറയ്ക്കുവാൻ എന്റെ ശോഷിച്ച ചന്തവും നിനക്കായി തന്നു ഞാൻ നിനക്കാസ്വദിച്ചാനന്ദിക്കാൻ എന്നിലെ മധുരം കുറഞ്ഞ മധുവും നിനക്കു  തന്നു ഞാൻ നിന്റെ ദാഹം ശമിപ്പിക്കുവാൻ മടിയൊട്ടുമേയില്ലാതെയെല്ലാം നുകർന്നെടുത്തു നീ എന്നെയൊന്നുണർത്തി തളർത്തുവാൻ ഒടുക്കം എന്നിതളുടയാടകൾ ഒന്നൊന്നായി നീ നുള...

പുഴയ്ക്ക് പറയാനുളളത്

കൊടും ക്രൂരതകളെത്ര ചെയ്തു നീ എന്നിട്ടുമീപാവം ക്ഷമിച്ചില്ലേയിത്രനാൾ സംഹരിക്കാനുറച്ചു വന്ന ഞാൻ നിന്റെ കണ്ണീരിൽ കരളലിഞ്ഞു മടങ്ങിയില്ലേ വീതി വിസ്താരത്തോടെ പരന്നൊഴുകിയ എന്നെ നീ ഞെരിച്ചമർത്തിയില്ലേ ശ്വാസത്തിനായുളളയെൻ പിടപ്പ് അന്നു നീ കണ്ടുവോ നിശ്ശബ്ദം കണ്ണീരെത്ര കുടിച്ചു ഞാൻ അതു നീ കേട്ടുവോ എന്റെ വഴികളൊക്കെയും പകുത്തെടുത്തു രമ്യ ഹർമ്യങ്ങൾ തീർത്തു നീ എന്നിലെയൊടുവിലെ മൺതരിയും പൊതിഞ്ഞെടുത്തു നീ ഓളങ്ങളിളകിയയെൻ നെഞ്ചകം നിൻ നഖക്ഷതങ്ങളാൽ നീറിയതെത്രയോ നിന്നേ...

പ്രണയവും പ്രായോഗികമാകട്ടെ

അവളോടുളള   പ്രണയം  പറയുവാൻ പ്രണയദിനത്തിൽ   അവനവൾക്കു  കൊടുത്തിട്ടുണ്ടാകണം ഒരു  ചുവന്ന  റോസാപുഷ്പം ആ  റോസാപുഷ്പത്തിന്റെ  ചുവപ്പ് അവന്റെ  ചോരയുടേതാകുമെന്ന് പാവമവളന്നറിഞ്ഞീല്ല പ്രേമത്തിനു  കണ്ണില്ലെന്നതു പഴമൊഴി ഇന്നു  നേരാംവണ്ണം  നോക്കീം കണ്ടും പ്രേമിച്ചില്ലേൽ  തലവരയോ അകാലത്തിൽ  വൈധവ്യം   കമിതാക്കളുടെ  ശ്രദ്ധയ്ക്ക്   , പ്രേമിക്കുമ്പോൾ മനസ്സ്   മനസ്സോടൊത്താൽ  പോര ജാതിക്കു  ജാതി  ചേരണം സ്റ്റാറ്റസിൻ  ത്രാസിലിട്ടു  തൂക്കുമ്പോൾ തുല്യ  തൂക്കത്തിലാകണം ...

പ്രത്യാശ

ഒട്ടും  നിനച്ചിരിക്കാതെയെത്തുന്നു വിധിയെന്നു  നാം  വിളിക്കുന്ന വില്ലൻ ദുരിതങ്ങളായി   വന്നു  ജീവിതമാകെ വികൃതമാക്കുന്നവൻ ജ്വലിച്ചേ നില്ക്കും  നിന്നാരോഗ്യത്തെ മാറാരോഗത്തിൻ രൂപമാർന്നതി- ഞ്ചിഞ്ചായി  കാർന്നുതിന്നാലും രോഗാതുരമാകാതിരിക്കട്ടെ  നിൻമാനസം ആർത്തി മൂത്തപ്പോൾ  നീ വാരിക്കൂട്ടിയ സമ്പത്തുകളൊന്നൊന്നായി നിന്നിൽ  നിന്നൊഴിഞ്ഞു  പോയാലും ദരിദ്രമാകാതിരിക്കട്ടെ   നിന്റെ  ചിന്തകൾ വിധിയുടെ  ലീലാവിലാസങ്ങളാൽ നിനക്കു   കാഴ്ചയില്ലാതായെന്നു വരാം എന്നാലും  മായാതെ കാക...

മരണോത്സവം

  ഇരുട്ടിലൊരു  വെട്ടിവിടെ മറുവെട്ടൊന്നവിടെ നിലംപൊത്തി  മരങ്ങൾ  രണ്ടെണ്ണം പകച്ചുനിന്നു  ചില്ലയിൽ ചേക്കേറും കിളികളും വെട്ടുകളങ്ങനെ  തുടരുന്നു പെരുകുന്നു കൊലക്കളി  സമനിലയിലെത്തുംവരെ വിശ്രമമില്ല കൊടിമരം  കാറ്റത്തൊന്നുലഞ്ഞാലും കൊടിയൊന്നു  പഴകി  കീറിയാലും താമരപ്പൂവൊന്നു  വാടിയാലും വെട്ടോടു  വെട്ടുതന്നെ നാട്ടിൽ  മരണോത്സവം കൊടിയേറി യോഗങ്ങൾ , റാലികൾ  ചെണ്ടമേളകൊഴുപ്പുകൾ കവലകളിൽ   വാക്കുകൾ വെടിക്കെട്ടായി  പൊട്ടിച്ചിതറി മൃതി തെയ്യം തുളളുമ്പോൾ ഉത...

തരുക്കൾ താനേ തപിച്ചിടുന്നോർ

കത്തിപ്പടരുന്ന  സൂര്യരോഷത്തിൽ ഭൂമിയാകെ  വേവുന്നൊരീവേളയിൽ വിയർപ്പു  ചാലുകീറുന്നൊരീ  മാത്രയിൽ ഓർക്കുന്നുവോ  നീയെന്നെ ഞാനന്ന്  മണമുളള  പൂക്കൾ കൊണ്ട് നിന്റെ  ലോകത്തെ  സുഗന്ധപൂരിതമാക്കിയവൻ പല നിറങ്ങളിൽ  പൂത്തുലഞ്ഞു നിന്റെ  നയനങ്ങൾക്കു  കുളിരേറെയേകിയവൻ തേൻ  കിനിയുന്ന  പഴങ്ങളാൽ നിന്റെ  രസമുകുളങ്ങളെ  കോരിത്തരിപ്പിച്ചവൻ നിനക്കു  തണലുകിട്ടുവാൻ പച്ചക്കുട  പിടിച്ചു തന്നവൻ ആയെന്നെ  നീ  ഓർക്കുന്നുവോ ഇന്നു  ഞാനില്ല  , എന്നെ ഇല്ലാതാക്കിയതു  നീയാണെങ്കിലു - മതിലൊരു...

ഒരു നാമവിശേഷണത്തിന്റെ അർത്ഥവ്യാപ്തി

പടക്കുതിരയെപ്പോലെ  കുതിച്ചു  പാഞ്ഞു വന്ന്  പോർച്ചിൽ നിന്ന  ബെൻസിൽ  നിന്നിറങ്ങി  ഒരു  കറുത്ത  ബ്രീഫ്കേസ്  നെഞ്ചോടു  ചേര്‍ത്തു  പിടിച്ചു കൊണ്ട്  കദീജാ  മൻസിലിന്റെ  കോലായിലേക്ക്  കയറുകയാണ്  തൈക്കണ്ടി  പരീത്  കോയ  തങ്ങൾ .  കോലായിൽ  നിന്നും  ഹാളിലെത്തിയിട്ടും  കറുത്ത  ബ്രീഫ്കേസിനെ  കൈയൊഴിയാതെ  അദ്ദേഹം  നീട്ടി  വിളിച്ചു.  "കദീശൂ എട്ടീ  കദീശൂ , പയിച്ചിട്ട്  പളള  കരീന്ന് , യ്യീയ്യ്  തിന്നാനും  കുടിക്കാനും  എന്തായ്ളേളന്ന്  ബെച്ചാ ബെളമ്പിവെയ്ക്ക്. " "ഇങ്ങള്  സുബഹി ബാങ്ക്     കൊട്ത്തപാടെ  ഈട്ന്ന്പോയ...

പ്രകൃതിയും പ്രണയവും

  ചിരിച്ചുല്ലസിച്ചോടിവന്നു തീരത്തെ  മുത്തി  കോരിത്തരിപ്പിച്ചു പതിയെ  മറയുന്നു  കളളക്കുറുമ്പുളള  തിരകളും നാണം  പുതച്ചു  മയങ്ങുന്നു തീരവും കാറ്റുമൂളും  പ്രണയഗാനങ്ങൾ  കേട്ടു മധുരസ്വപ്നങ്ങളിലാടും  മോഹനമലരതിൽ കിനിയും  മധു  നുകരുവാൻ കൊതിച്ചൊരു  ശലഭവും കാലമേറെ  കഴിഞ്ഞൊന്ന് മഴ  വന്നു   തൊട്ടപ്പോൾ പ്രണയത്തിൻ  പുതുമണമുയർത്തുന്നു പ്രേമോജ്ജ്വലിയാം  ഭൂമിയും പ്രകൃതിയും  പ്രണയവുമന്യോന്യം  പൂരകങ്ങൾ പ്രകൃതിയെന്നെന്നും  പ്രണയനിർഭരം അവിടാവർത്തന  വിരസതയില്ല മ...

തീർച്ചയായും വായിക്കുക