Home Authors Posts by റഹന ഇബ്രാഹിം

റഹന ഇബ്രാഹിം

99 POSTS 1 COMMENTS
a teacher, obsessed with poetry......

ഒരേ തൂവല്‍പക്ഷികള്‍

  അന്നും ഇന്നും ഇല്ലിക്കല്‍ ഗ്രാമത്തിലെ ഏറ്റവും പേരുകേട്ട തറവാടാണ് മാളികപുരയ്ക്കല്‍. നാലേക്കര്‍ പുരയിടത്തിന്‍റെ ഒത്ത നടുക്ക് ആജാനുബാഹുവായി അങ്ങനെ നില്‍ക്കയാണ് മാളികപുരയ്ക്കല്‍ വീട്. മുറ്റത്തൊരു മൂലയ്ക്ക് നാളികേരങ്ങള്‍ കൂമ്പാരം പോലെ കൂട്ടിയിട്ടിരിക്കയാണ്. പ്രഭാതവെയിലിന്‍റെ ഇളംകൊഞ്ചലില്‍ മാളികപുരയ്ക്കല്‍ വീടിന്‍റെ കാന്തി ഒന്നുകൂടി വര്‍ദ്ധിച്ചു. ഉമ്മറത്തിട്ടിരിക്കുന്ന ചാരുകസേരയില്‍ ആരെയോ കാത്ത് അക്ഷമനായി ഇരിക്കുകയാണ് തറവാട്ടുകാരണവര്‍ മൂസാഹാജി. അപ്പോഴതാ ആ കൂറ്റന്‍ ഗേറ്റു കടന്നുവരുന്നു ബ്...

ഓട്ടം

  ദ്രുതഗതിയിലോടികൊണ്ടിരിക്കുമൊരു ശകടമാണിന്നീ ലോകം, ഓടുന്നു സര്‍വ്വതും ഓടിയെത്താന്‍  പാടാണെങ്കിലും പണിപ്പെട്ടോടട്ടെ ഞാനും ദീനദീനമായി  പാടുന്നു മുറിവേറ്റൊരു  കിളിപൈതല്‍ കേട്ടിരിക്കാന്‍ നേരമില്ല പണിപ്പെട്ടോടട്ടെ ഞാനും ആരോ ഞെരിച്ചമര്‍ത്തിയമാതിരി നിലത്തുകിടപ്പുണ്ടൊരു പെണ്‍പൂവിനിതളുകള്‍ കണ്ടു നില്ക്കാന്‍  സമയമില്ല എങ്ങനേലുമോടിയെത്തട്ടെ ഞാനും ഓടും വഴിയില്‍ ദൈന്യമെഴും രണ്ടു പിഞ്ചുകരങ്ങള്‍ നീളുന്നെന്‍ നേരെ ആ കൈകള്‍  തട്ടിമാറ്റികൊണ്ട- തിവേഗമോടട്ടെ ഞ...

മഴയോട്

നീ കേള്‍ക്കുന്നില്ലേ,മനസ്സുരുകി കൊണ്ടുള്ള എന്‍റെ പ്രാര്‍ത്ഥനകള്‍ അറിയുന്നില്ലേ,നിനക്കായി കാലങ്ങളായുള്ള എന്‍ കാത്തിരിപ്പ് നിന്നെയൊന്നു കാണാതെ നിന്‍ സ്പര്‍ശമേല്ക്കാതെ വരണ്ടുണങ്ങി മാറു പിളര്‍ന്നു വിലപിക്കും പാവം ധരിത്രി ഞാന്‍ നീയെന്നരികത്തണയുവാന്‍ ഞാനത്രമേല്‍ കൊതിച്ചീടുന്നു ഖിന്നയാണു ഞാന്‍,സഹിക്കാവുന്നതി- നപ്പുറമാണെന്നുള്ളിലെ സങ്കടം നെഞ്ചിലെ ചൂടേറ്റ് വളര്‍ന്ന പൊന്നുമക്കളി- ന്നെന്നെ കൊല്ലാതെകൊല്ലുന്നു എന്നുടയാടകള്‍ വലിച്ചുകീറിയെന്‍ നഗ്നമേനിയില്‍ മഴുമു...

അമ്മ

  അമ്മേ, നിന്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ നിന്നില്‍നിന്നുയിരാര്‍ന്നൊരു ഭ്രൂണമായി നിന്ന നാള്‍ തൊട്ടേ, നിന്നുടെ സ്നേഹലാളനകളേറ്റു വാങ്ങിയവര്‍ ഞങ്ങള്‍ ഒരു പരാദമെന്നപോല്‍ നിന്നിലെ വെള്ളവും വളവുമൂറ്റിക്കുടിച്ച് കൈകാല്‍ കുരുത്ത് നരരൂപം പൂണ്ടീ ലോകത്തേക്ക്‌ കടന്നുവന്നവര്‍ ഞങ്ങള്‍ ഞങ്ങളെ നടക്കാന്‍ പഠിപ്പിച്ചതും നീ ഉള്ളില്‍ നന്മ നിറച്ചതും നീ ഞങ്ങള്‍തന്‍ വിസര്‍ജ്ജ്യങ്ങള്‍ ഒര- റുപ്പുമില്ലാതെ എടുത്തതും നീ ഞങ്ങളാദ്യം കേട്ട പാട്ട് നിന്‍റെ താരാട്ട് ആദ്യമുരുവിട്ട വാ...

സ്വപ്നം

  നീണ്ട ജീവിതയാത്രയ്ക്കിടയിലൊരുനാള്‍ അറിയാതെയേതോയൊരു ഗ്രാമത്തിലെത്തിച്ചേര്‍ന്നു ഞാന്‍ ഒത്തിരിപ്പേരൊത്തൊരുമയോടെ വസിച്ചിടുന്നുവാ ഗ്രാമഭൂവില്‍ അവിടം അവശരാം വൃദ്ധജനങ്ങള്‍ക്കു ഊന്നുവടിയായിട്ടുണ്ട് യുവാക്കള്‍ യുവജനങ്ങള്‍ക്കനുഭവജ്ഞാനം പകര്‍ന്നു ശക്തിയായി വൃദ്ധരുമൊപ്പമുണ്ട് പാമരര്‍ക്കായി വിദ്യാദീപം കൊളുത്തുന്നു പണ്ഡിതര്‍ സമ്പന്നരും ദരിദ്രരും തുല്യരായി ഒരുമിച്ചു വാണിടുന്നു നോട്ടംകൊണ്ടുപോലും പെണ്ണിനെ മാനിക്കുന്നു പുരുഷവര്‍ഗ്ഗം തമ്മിലിണങ്ങി കൈകോര്‍ത്തുന...

ഒരു ദിനം കൂടി

  പുറത്ത് മഴ തകൃതിയായി പെയ്യുന്നു. ജനാലയിലൂടെ മഴയെ അങ്ങനെ നോക്കിനില്‍ക്കുകയാണ് ഞാന്‍. മഴയ്ക്ക് പല അര്‍ത്ഥതലങ്ങളുണ്ടെന്ന്‍ എനിക്കു തോന്നി. എത്ര ശ്രമിച്ചിട്ടും അമര്‍ത്തിവയ്ക്കാനാവാത്ത സങ്കടം ചാലുകളായി ഒഴുകുന്നതാണോ ഈ മഴ. അതോ സ്വപ്നസുരഭിലമായ മനസ്സുകളെ കൂടുതല്‍ കുളിരണിയിക്കുവാന്‍ ആകാശത്ത് നിന്നാരോ പൂക്കള്‍ വര്‍ഷിക്കുന്നതോ. എന്തുതന്നെയായാലും മതിയാവോളം കാണട്ടെ ഈ മഴ. ഒരുപക്ഷെ ഇതുപോലൊരു മഴ ഇനി ജീവിതത്തില്‍ കാണാന്‍ പറ്റിയില്ലെങ്കിലോ. മഴ കാണാന്‍ ഞാനുണ്ടാവുമോ ഞാനുണ്ടെങ്കിലും മഴയുണ്ടാവുമോ എന്നാര്...

നേരമില്ലിന്നൊന്നിനും

    നേരമില്ലിന്നൊന്നിനും നേരമില്ലിന്നാര്‍ക്കും തിരക്കിലാണെന്നേറെ അഭിമാനത്തോടെ പറയുന്നു നാമേവരും മര്‍ദ്ദിതരാം മര്‍ത്ത്യരെയൊന്നു തിരിഞ്ഞുനോക്കുവാനും നേരമില്ല ദുരിതച്ചുഴിയിലാഴ്ന്നു പോകും പാവത്തിനോടൊന്നു സഹതപിക്കാനും നേരമില്ല മകളേ എന്നു തേങ്ങുമാമ്മമന- മൊന്നറിയാനും നേരമില്ല ഒരു കൊച്ചുതലോടലിനായി കൊതിക്കുമാ- തേങ്ങലൊന്നു കേള്‍ക്കുവാനും നേരമില്ല നേരമില്ലിന്നൊന്നിനും നേരമില്ലിന്നാര്‍ക്കും പറക്കുന്നതിനിടയില്‍ ചിറകറ്റുവീഴും കുഞ്ഞിക്കിളിയെ തഴഞ്ഞുപറക്...

കാലഗതി

    തിരയുന്നു തിരഞ്ഞുകൊണ്ടേയിരിക്കുന്നനുനിമിഷം ഏകാകിനിയാം ഖിന്നപുത്രി ഞാന്‍ ഓരോ പൂവിലും ഇന്നന്യമാം ശുദ്ധമാം പരിമളത്തെ തിരയുന്നു ഞാന്‍ ഓരോ മിഴികോണിലും അലിവിന്നാര്‍ദ്രമാം തെളിമയെ തിരയുന്നു ഞാന്‍ കൂരിരുട്ടിന്‍ കനപ്പിലും സ്നിഗ്ദമാം പൊന്‍പുലരിയെ തിരയുന്നു ഞാന്‍ ഓരോ വാക്കിലും നോക്കിലും നേരിന്നല്പകണത്തെ തിരയുന്നു ഞാന്‍ നന്മതന്‍ വേരറ്റൊരീക്കാലത്തു ഉണ്മയെന്തെന്നറിയാത്തൊരീലോകത്ത് പൊയ്മുഖങ്ങള്‍ വിലസുന്ന പൊള്ളയാം വാക്കുകള്‍ വിതറുന്ന കാലത്ത് ഓരോ വ...

നിണം പുരണ്ട കളിക്കോപ്പുകള്‍

ജനലിന്‍ വിടവിലൂടെ പ്രഭാതസൂര്യന്‍റെ പൊന്‍വെട്ടം മുറിയിലേക്ക് എത്തിനോക്കി. സല്‍‍മാന്‍ പതുക്കെ കട്ടിലില്‍‍ നിന്നെഴുന്നേറ്റ് ജനാല തുറന്ന്‍ പുറത്തേക്ക് നോക്കി. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുകയാണ് പുരയിടം.  അതില്‍‌ ഇല്ലാത്ത മരങ്ങളില്ല തെങ്ങ്, മാവ്, പ്ലാവ് എല്ലാ ഇനവും ഉണ്ട്.  തൊഴുത്തിന്‍റെ മേല്‍‌ക്കൂരമേല്‍‍ ഒരു മൈന ഇണയെ പരതി അക്ഷമനായി അങ്ങോട്ടുമിങ്ങോട്ടും നോക്കുകയാണ്. മുറ്റത്ത് ഒരു തള്ളപൂച്ച പെറ്റപാടെയുള്ള പൂച്ചകുഞ്ഞിനെ കടിച്ചെടുത്തുകൊണ്ട് ധൃതിയില്‍ എങ്ങോട്ടോ  പോവുകയാണ്.  മദ്രസയില്‍ പോകാനുള്ള സമയ...

തീർച്ചയായും വായിക്കുക