Home Authors Posts by ഫൈസൽബാവ

ഫൈസൽബാവ

0 POSTS 0 COMMENTS

ഉത്തരമില്ലാചോദ്യങ്ങള്‍

ഞാന്‍ ഷൈമ*ജനനമെന്നകൌതുകം എനിക്കില്ല. മുലപ്പാലിന്‍റെരുചിയും എനിക്കന്യം. എനിക്കെന്നുംഅമ്മയുടെ മാറ്നെടുകെ പിളര്‍ന്നഒരു രക്തഗര്‍ത്തം,മുഖം ചിതറിയപളുങ്ക്ജീവന്‍ഒരിറ്റായ്നേര്‍ത്ത കുഴലിലൂടെഅരിച്ചിറങ്ങുമ്പോള്‍വേണ്ടായിരുന്നെന്ന്തോന്നിപ്പോകുന്നത്ദൈവ നിഷേധമാകുമോ?അതേ, എന്റെ ജന്മംഒരു പൊട്ടിത്തെറിയാണ്ആരോ, ആരെയോ,എന്തോ, എന്തിനോ,വേണ്ടി ചെയ്യുന്നപാതകം.പിറവി തന്നെഇരുട്ടില്‍,ഇനി ഇരുട്ടോടിരുട്ട്.എന്നെങ്കിലുംനിന്റെ കലി തീരുമ്പോള്‍എനിക്കൊന്നു പറഞ്ഞു തരണംഎന്തിനാണ് നീ എന്നെഒരു ബോംബിനുള്ളില്‍നിറച്ചതെന്ന്? *ഷൈമ - ഗാസയില്‍...

ഭൂമിയുടെ വിധി

“ഞങ്ങൾ കുഞ്ഞുങ്ങളെ പഠിപ്പിച്ചതെന്തോ അത്‌ നിങ്ങളുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കാമോ? ഭൂമി നമ്മുടെ അമ്മയാണെന്ന്‌. ഭൂമിക്കുമേൽ നിപതിക്കുന്നതെന്തോ അത്‌ അവളുടെ സന്തതികൾക്കുമേലും നിപതിക്കുമെന്ന്‌ നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടേതല്ല, മനുഷ്യൻ ഭൂമിയുടേതാണ്‌. നമ്മെ ഒന്നാക്കി നിർത്തുന്ന രക്തത്തെപ്പോലെ എല്ലാ വസ്തുക്കളും പരസ്പരബന്ധിതങ്ങളാണ്‌. മനുഷ്യൻ ഉയിരിന്റെ വല നെയ്യുന്നില്ല. അവനതിലൊരിഴമാത്രം. ഉയിരിന്റെ വലയോടവൻ ചെയ്യുന്നതെന്തോ അത്‌ അവനവനോട്‌ തന്നെയാണ്‌ ചെയ്യുന്നത്‌.” ചുവന്ന ഇന്ത്യാക്കാരുടെ സിയാറ്റിൻ മൂപ്പൻ...

ചില യുദ്ധവിചാരങ്ങൾ

കറുപ്പ്‌ ഈ യുദ്ധത്തിന്റെ നിറം കറുപ്പ്‌, ആകാശവും ഭൂമിയും കറുപ്പ്‌ ചില ഹൃദയങ്ങളും കറുപ്പ്‌ ചിലതിന്‌ നിറവുമില്ല. അമേരിക്ക ചെന്നായ വരുന്നു തിന്നാൻ നിന്നൂ- കൊടുക്കാം. നിന്നില്ലെങ്കിലും തിന്നുമെന്നുറപ്പ്‌. ഇറാഖ്‌ കുറെ ഇറച്ചിക്കഷ്‌ണങ്ങൾ കുറെ എണ്ണപ്പാടങ്ങൾ കുറച്ച്‌ തോക്കുകൾ ആരും കേൾക്കാത്ത ചില ദീനസ്വരങ്ങളും. യു.എൻ. ഒരു പാവം ചെണ്ടക്കാരൻ കൊട്ടുന്നു.... കൊട്ടുന്നു.... ആരും കേൾക്കാനില്ല. ബങ്കർബസ്‌റ്റർ ഞാനൊരു ആധുനിക മണ്ണിര എന്നെ ക്ഷണിക്കേണ്ടതില്ല ഞാൻ കിടിലംകൊളളിച്ച്‌ എപ്പോഴുമെത്താം. ...

ചോദ്യം

ഒരു മുറിമീശക്കാരൻ നാസ്‌തികൻ ചിരിക്കുന്നു. ചിത്രത്തിലെ പ്രസംഗപീഠത്തിൽനിന്നും വിളിച്ചു പറയുന്നുഃ എനിക്കിനിയും പിൻഗാമികളുണ്ട്‌! ആര്‌? വൈറ്റ്‌ ഹൗസിലിരുന്ന്‌ ബുഷും കൊട്ടാരത്തിലിരുന്ന്‌ ബ്ലയറും ജറുസലേമിലിരുന്ന്‌ ഷാരോണും ഗുജറാത്തിലിരുന്ന്‌ മോഡിയും ചോദ്യമാവർത്തിക്കുന്നു. പക്ഷെ ഇവരാരും സ്വയം ചോദിക്കുന്നില്ല. Generated from archived content: poem3_may.html Author: faizal_bava

തോക്ക്‌

ഓരോ തുപ്പലും വലിയ തീയുണ്ടയാവുന്നു ഓരോ തീയുണ്ടയും അറ്റമില്ലാത്ത ഇരുട്ടും. Generated from archived content: poem29_sep.html Author: faizal_bava

പോര്‌

ബുദ്ധന്റെ ആട്ടിൻകുട്ടിയാണിന്ന്‌ തീൻമേശയിലെ വിഭവം നമുക്കതും കഴിച്ച്‌, ബോധിവൃക്ഷത്തണലിൽ വിശ്രമവും കഴിഞ്ഞ്‌ പോരിനിറങ്ങാം ആദ്യമാദ്യം ഒന്നിച്ചും പിന്നെ പരസ്പരവും Generated from archived content: poem1_dec9_06.html Author: faizal_bava

മലിനീകരണം

കാക്ക കുളിച്ചപ്പോൾ കൊക്കായി തൂവലിലെ കറുപ്പിന്റെ വെൺമ നക്കിയെടുത്ത്‌ പുഴ ഒഴുകിക്കൊണ്ടിരുന്നു കാക്കസമൂഹം ഭ്രഷ്‌ട്‌കല്‌പിച്ച കാക്ക കമ്പനിപ്പടിയിൽ നിരാഹാരമിരുന്നു. Generated from archived content: poem10_mar10_08.html Author: faizal_bava

ജലയുദ്ധങ്ങൾ വരുന്ന വഴി

വരാനിരിക്കുന്ന യുദ്ധങ്ങൾ വെളളത്തിനുവേണ്ടിയുളളതാകും എന്ന സത്യത്തിലേക്ക്‌ ലോകം നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. 2025 ആകുന്നതോടെ 300 കോടി ജനങ്ങൾ കടുത്ത ജലക്ഷാമത്തിനിരയാകുമെന്ന്‌ പഠനറിപ്പോർട്ടുകൾ പറയുമ്പോൾ വെളളം യുദ്ധക്കൊതിയന്മാർക്ക്‌ ഒരു വഴി തുറക്കുമെന്നതിന്‌ സംശയമില്ല. ബഹുരാഷ്‌ട്രക്കുത്തക കമ്പനികളുടെ കഴുകൻ കണ്ണുകൾ വൻ ജലസമൃദ്ധിയുളള ഇന്ത്യയെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. അവർക്ക്‌ ഓശാനപാടുന്ന രീതിയിൽ നമ്മുടെ ഭരണവർഗ്ഗം സ്വാഗതമെന്ന ബോർഡും തൂക്കി നിക്ഷേപകസൗഹൃദത്തിനായി ഓടിനടക്കുന്നു. ഇപ്പോൾത്തന്നെ 40 കോടി ...

വൈദ്യവും വിദ്യയും പുതിയ വ്യാപാരമന്ത്രങ്ങൾ

‘വിദ്യാധനം സർവ്വധനാൽ പ്രധാനം’. എങ്കിലിന്ന്‌ വിദ്യാഭ്യാസം ധനംകൊണ്ട്‌ മാത്രം സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ വഏറ്റവും വലിയ വ്യാപാരമേഖലയായി വിദ്യാഭ്യാസം മാറുകയാണ്‌. ഐടി എന്ന മന്ത്രം മാത്രം മനസ്സിലേറ്റി ബിൽഗേറ്റ്‌സിനെ മനസാ പ്രണമിച്ച്‌ വിദ്യാഭ്യാസമേഖലയെ തീറെഴുതിക്കൊടുക്കാൻ നമുക്ക്‌ പുതിയ കമ്പ്യൂട്ടർ പദ്ധതികൾ തയ്യാറായിക്കഴിഞ്ഞു. ബിൽഗേറ്റ്‌സിനാണെങ്കിൽ വരുംകാലങ്ങളിൽ കമ്പ്യൂട്ടറിനേക്കാൾ അധികം വേണ്ടത്‌ തനിക്കനുസരിക്കുന്ന തലച്ചോറുകളാണ്‌. അതിനായി പുതിയ ജാലകങ്ങൾ തുറന്നിടുകയാണ്‌. ...

സയണിസ്‌റ്റ്‌ ഭികരവാദം ലബനനെ കത്തിക്കുമ്പോൾ

പശ്ചിമേഷ്യ കത്തുകാണ്‌; സയണിസ്‌റ്റ്‌ ഭീകരമുഖം ലോകത്തെ ഞെട്ടിച്ചുകൊണ്ട്‌ ലബനനിലും പലസ്‌തീനിലും താണ്ഡവമാടുമ്പോൾ ലോകം നോക്കുകുത്തി മാത്രമായി ചുരുങ്ങുന്നു. മനുഷ്യമാംസം കരിയുന്ന ഗന്ധം ആരെയും ഞെട്ടിക്കുന്നില്ല. ലോകസമാധാനത്തിനായി ആയുധമഝരം നടത്തുന്ന അമേരിക്കയും ഇസ്രായേൽ ഭികരതയെ പ്രോൽസാഹിപ്പിക്കുന്നുന്ന പിഞ്ചുകുഞ്ഞുങ്ങളെ ബോംബിട്ടു കൊല്ലുന്നതിനെ എതിർക്കുവാൻ മുന്നോട്ടുവരാത്തത്‌ എന്തുകൊണ്ടാണ്‌? ഇസ്രായേലിന്റെ കൊടുംക്രൂരതയെ സഹിക്കുന്ന ജനങ്ങൾ മനുഷ്യർ തന്നെയല്ലേ? ലോകത്തിന്റെ നിസ്‌സംഗതകണ്ട്‌ ഭയപ്പാട്‌ വളരുകയാണ്‌....

തീർച്ചയായും വായിക്കുക