ഫൈസൽ ഇളയടത്ത്
കടിഞ്ഞാണുകൾ
ഗദ്യ കവിത മനസ്സിലെ ഇഷ്ടങ്ങൾക്കെന്നും കടിഞ്ഞാണുകളുണ്ടായിരുന്നു.സ്‌കൂളിലെ മുന്നിലെ ബെഞ്ചിലിരുന്ന പാവാടക്കാരിയോട്............അവൾക്കും ഇഷ്ടമായിരുന്നു......പക്ഷേ അവിടെയും ചില കടിഞ്ഞാണുകളുണ്ടായിരുന്നു.വഴിവക്കിൽ സ്‌ഥിരം കാണുന്ന ഒരു ചേച്ചിയോട്- പക്ഷേ അവിടെ പ്രായത്തിന്റെ കടിഞ്ഞാണുകളുണ്ടായിരുന്നു.ഗൾഫുകാരനായ കൂട്ടുകാരന്റെ ബൈക്ക് എന്നും മോഹമായിരുന്നു, അവിടെ പക്ഷെ രൂപയുടെ കടിഞ്ഞാണുകളുണ്ടായിരുന്നു.യൗവ്വനം ഉറഞ്ഞു തുള്ളുന്ന പ്രായത്തിൽ മോഹങ്ങളെ ത്രസിപ്പിക്കുന്ന ഒരു പാട് വളകിലുക്കങ്ങൾകിടയിലെ ജോലി, അവിടെ പക്ഷെ...
ഇന്റർവ്യൂ
ഗൾഫിലെ ആദ്യ ഇന്റർവ്യൂ കഴിഞ്ഞ് ദേരയിലെ ഫ്ലാറ്റിലെത്തുമ്പോൾ റൂമിലെ ആരും ജോലി കഴിഞ്ഞു എത്തിയിട്ടില്ല. മൂന്ന് നിലകളുള്ള കട്ടിലിലെ രണ്ടാം നിലയിലേക്ക് കയറുമ്പോൾ നാട്ടിലെ രണ്ടാം ക്ലാസ്സ് ട്രെയിനിലെ ബർത്ത് ഉറക്കമാണ് മനസ്സിലോടികേറിയത്. വിൻഡോ എസിയുടെ മുരൾഛകേട്ട് മലർന്നുകിടക്കുമ്പോളും മനസ്സിലെ അമ്പരപ്പു മാറിയിരുന്നില്ല. നാട്ടിലെ പേരുകേട്ട കോളേജിൽ നിന്നും മാർക്കറ്റിങ്ങിൽ എം ബി എ കഴിഞ്ഞിറങ്ങുമ്പോൾ ഗൾഫായിരുന്നു മനസ്സുനിറയെ. ഒരു ഫ്ലാഷ് ബാക്ക് പോലെ കുട്ടിക്കാലത്തെ ചില കച്ചോടക്കാരുടെ ഓർമകളിലേക്ക് ഈ...
കല്യാണം
ആലിക്കാക്ക, മൊയ്ദക്ക, അദ്രാന്മാക്ക, മൂന്നാളും ഭയങ്കര ചർച്ചയിലും ഉഷാറിലുമാണ്. മൊയ്ദക്ക കൈയിലെ ഖാജാ ബീഡി പാക്കറ്റ് കാലിയാക്കാനുള്ള മത്സരത്തിലാണ്. കല്യാണം തീരുമാനിച്ചിരിക്കുന്നു. പടിയത്ത് തറവാട്ടിലെ രണ്ടാം തലമുറയിലെ ആദ്യത്തെ കല്യാണമാണ്. അടിച്ചു പൊളിക്കണം, എല്ലാ പൗറും പത്രാസും കാണിക്കണം. ഞാനാണെങ്കിൽ പെരുത്ത് ഉഷാറിലും, ഇക്കാക്കാടെ കല്യാണത്തിനു ഈ കൊച്ചനുജനും ഒന്നു വിലസണം. ആലിക്കാക്കാണ് ഭക്ഷണം ഏർപ്പാടാക്കാനുള്ള നറുക്ക് വീണത്. അദ്രാന്മാക്കാക്ക് പന്തലിന്റെയും മറ്റു അനാദി കാര്യങ്ങളുടെയും ചുമല...