Home Authors Posts by തുഞ്ചത്തെഴുത്തച്‌ഛൻ

തുഞ്ചത്തെഴുത്തച്‌ഛൻ

146 POSTS 0 COMMENTS

ഭഗവദൂത്‌ (തുടർച്ച)

എന്നതു കേട്ടു ദുരിയോധനനരുൾചെയ്‌താൻഃ ചൊന്നതു നന്നുനന്നു ദേവകീതനയാ! നീ. ചൊല്ലെഴും യയാതിയാം ഭൂപതിതന്റെ മക്ക- ളല്ലയോ യദുമുതൽ നാൽവരുമിരിക്കവേ പൂരുവല്ലയോ പണ്ടു പാരിന്നു പതിയായ- താരുമേയറിയാതെയല്ലിവയിരിക്കുന്നു. നന്നു നിൻ കേട്ടുകേളി മന്നവ! സുയോധന! നിന്നോടൊന്നുണ്ടു പറയുന്നു ഞാനതു കേൾ നീ. പൂജ്യനായ്‌ നൃപഗുണയോഗ്യനായുളളവനേ രാജ്യത്തിൽ പ്രാപ്‌തിയുളളിതെന്നതുകൊണ്ടല്ലയോ? നിന്നുടെ താതൻ ധൃതരാഷ്‌ട്രർതാനിരിക്കവേ മന്നവനായി വാണൂ പാണ്ഡുവെന്നറിക നീ. അപ്പൊഴോ പാണ്ഡുപുത്രനാകിയ യുധിഷ്‌ഠിര- നെപ്പേരുമടക്കിവാണീടുകയല്ലോ വേണ്ടൂ?...

സുന്ദരകാണ്ഡം (തുടര്‍ച്ച)

നിജതനയവചനമിതി കേട്ടു ദശാനനന്‍നില്‍ക്കും പ്രഹസ്തനോടോര്‍ത്തു ചൊല്ലീടിനാന്‍‘’ ഇവനിവിടെ വരുവതിനു കാരണമെന്തെന്നു-മെങ്ങുനിന്നത്ര വരുന്നതെന്നുള്ളതുംഉപവനവുമനിശമതു കാക്കുന്നവരെയു-മുക്കോടു മറ്റുള്ള നക്തഞ്ചരരെയുംത്വരിതമതിബലമൊടു തകര്‍ത്തു പൊടിച്ചതുംതൂമയോടാരുടെ ദൂതനെന്നുള്ളതുംഇവനൊടിനി വിരവിനൊടു ചോദിക്ക നീ ‘’യെന്നു-മിന്ദ്രാരി ചൊന്നതു കേട്ടു പ്രഹസ്തനുംപവനസുതനൊടു വിനയനയസഹിതമാദരാല്‍പപ്രച്ഛ ''നീയാരയച്ചു വന്നു കപേ!നൃപസദസി കഥയ മമ സത്യം മഹാമതേ!നിന്നെയയച്ചവിടുന്നുണ്ടു നിര്‍ണ്ണയംഭയമഖിലമകതളിരില്‍നിന്നു കളഞ്ഞാലുംബ്രഹ്മ...

ഭഗവദൂത്‌ (തുടർച്ച)

ശ്രീവാസുദേവൻ ജഗന്നായകനിവയെല്ലാ- മാവോളമരുൾചെയ്‌ത വാക്കുകൾ കേട്ടശേഷം. അംബികാസുതൻതാനും ഭീഷ്‌മരുമാചാര്യനു- മൻപുളള മറ്റുളളവർതങ്ങളുമുരചെയ്‌താർ. കുരളക്കാരൻ ചൊന്ന വാക്കുകൾ കേളാത നി- യരുളിച്ചെയ്‌തവണ്ണം കേൾക്കെന്നാരെല്ലാവരും. സഭയിലിരുന്നവരെല്ലാരുമൊരുപോലെ ശുഭമായുളള വാക്കു പറഞ്ഞു കേട്ടനേരം നിരന്നീലേതുമുളളിൽ നിറഞ്ഞ കോപത്തോടും ഇരുന്ന സുയോധനൻ നടന്നാൻ കോപത്തോടേ. ജനനി ഗാന്ധാരിയും പറഞ്ഞാളിനി മഹാ- ജനങ്ങളിവർചൊല്ലു കേൾക്ക നീ സുയോധനാ! എന്നമ്മ പറഞ്ഞതു കേളാതെയവൻ പോയി കർണ്ണനും ശകുനിയുമായിട്ടു നിരൂപിച്ചു. ഗോപാലനായ കൃഷ്...

സുന്ദരകാണ്ഡം (തുടര്‍ച്ച)

അതിനുമിതു പൊഴുതിലൊരു കാരണമുണ്ടു കേ-ളദ്യ ഹിതം തവ വക്തുമുദ്യുക്തനായ്അകതളിരിലറിവു കുറയുന്നവര്‍ക്കേറ്റമു-ള്ളജ്ഞാനമൊക്കെ നീക്കേണം ബുധജനം.അതു ജഗതി കരുതു കരുണാത്മനാം ധര്‍മ്മമെ-ന്നാത്മാപദേശമജ്ഞാനിനാം മോക്ഷദം.മനസി കരുതുക ഭുവനഗതിയെ വഴിയേ ഭവാന്‍മഗ്നനായീടൊലാ മോഹമഹാം ബുധൌത്യജ മനസി ദശവദന! രാക്ഷസീംബുദ്ധിയെ-ദ്ദൈവീംഗതിയെസ്സമാശ്രയിച്ചീടു നീഅതു ജനനമരണഭയനാശിനി നിര്‍ണ്ണയ-മന്യമായുള്ളതു സംസാരകാരിണി.അമൃതഘന വിമലപരമാത്മ ബോധോചിതമത്യുത്തമാന്വയോല്‍ഭൂതനല്ലോ ഭവാന്‍ കളക തവ ഹൃദി സപദി തത്ത്വബോധേന നീകാമകോപദ്വേഷലോഭമോഹാദികള്‍കമലഭവസ...

പൗലോമം

നാലായി വേദങ്ങളെപ്പകുത്ത വേദവ്യാസൻ പൗലോമംതന്നിൽ ചൊന്ന ഭാരതസംക്ഷേപവും ചിത്രമാമുദങ്കോപാഖ്യാനവും ഭൃഗുകുല- വിസ്താരങ്ങളും വഹ്നിതന്നുടെ ശാപാദിയും. ആസ്തികംതന്നിൽ നാഗഗരുഡാരുണോല്പത്തി ദുഗ്‌ദ്ധാബ്ധിമഥനമുച്ചൈശ്രവസ്സുണ്ടായതും. അസ്തികൻ സർപ്പസത്രമൊഴിച്ച പ്രകാരവു- മസ്തികന്നനുഗ്രഹം സർപ്പങ്ങൾ കൊടുത്തതും. പരിഭാഷാരൂപങ്ങൾ പൗലോമാസ്തികങ്ങളെ- ന്നരുളിച്ചെയ്തു വേദവ്യാസനാം മുനിവരൻ. സംഭവപർവ്വംതന്നിൽ മുന്നിലേ സോമാന്വയ- സംഭവം നൃപേന്ദ്രപാരമ്പര്യം ദേവാസുര- സംഭവം ഭൂവി തേഷാമംശാവതരണവും. അംഭോജരിപുകുലസന്തതി സന്ധിപ്പിപ്പാ- നമ്പോട...

സുന്ദരകാണ്ഡം- ലങ്കാദഹനം (തുടര്‍ച്ച)

പരധനവുമമിതപരദാരങ്ങളും ബലാല്‍പാപി ദശാസ്യന്‍ പരിഗ്രഹിച്ചന്‍ തുലോംഅറികിലനുചിതമതു മദേന ചെയ്തീടായ്‌വി-നാരു, മതിന്റെ ഫല‍മിതു നിര്‍ണ്ണയം.മനുജതരുണിയെയൊരു മഹാപാപി കാമിച്ചുമറ്റുള്ളവര്‍ക്കുമാപത്തായിങ്ങനെ.സുകൃതദുരിതങ്ങളും കാര്യമകാര്യവുംസൂക്ഷിച്ചു ചെയ്തുകൊള്ളേണം ബുധ ജനംമദശരപരവശതയൊടു ചപലനായിവന്‍മാഹാത്മ്യമുള്ള പതിവ്രതമാരെയുംകരബലമൊടനുദിനമണഞ്ഞു പിടിച്ചതി-കാമി ചാരിത്രഭംഗം വരുത്തീടിനാന്‍.അവര്‍ മനസി മരുവിന തപോമയപാവക-നദ്യ രാജ്യേ പിടിപെട്ടിതു കേവലം’‘നിശി ചരികള്‍ ബഹുവിധമൊരോന്നേ പറകയുംനില്‍ക്കും നിലയിലേ വെന്തു മരിക്ക...

അമൃതാപഹരണം – രണ്ടാം ഭാഗം

അപ്പോളമരലോകത്തു കാണായ്‌വന്നു മുല്പാടു ദുർന്നിമിത്തങ്ങൾ പലതരം ജംഭാരി സംഭ്രമിച്ചുമ്പരുമായ്‌ ഗുരു- തൻ പദാംഭോരുഹം കുമ്പിട്ടു ചോദിച്ചാൻ. ദാരുണദുർന്നിമിത്തങ്ങൾ കാണായതിൻ കാരണമെന്തെന്നരുൾചെയ്‌ക ഗീഷ്‌പതേ! കേൾക്ക മഹേന്ദ്ര, തവാപരാധത്തിനാ- ലോർക്ക മരീചിപതാപസന്മാരുടെ വാച്ച തപോബലം കൊണ്ടുളവായൊരു കാശ്യപപുത്രൻ വിനതാത്മജനിപ്പോൾ വന്നിവിടെക്കലഹിച്ചു നമ്മെജ്ജയി- ച്ചെന്നുമമൃതവൻ കൊണ്ടുപോം നിശ്ചയം. എന്നാലവനോടു യുദ്ധത്തിനായിട്ടു നിന്നീടുവിൻ നിങ്ങളെല്ലാരുമൊന്നിച്ചു. ദണ്ഡമെന്നാലും ജയിപ്പതിനെന്നതു പണ്ഡിതനായ ഗുരുവരുൾചെയ്...

യുദ്ധകാണ്ഡം- രാവണാദികളുടെ ആലോചന- 2

'' നന്നുനന്നെത്രയുമോര്‍ത്തോളമുള്ളിലി-തിന്നൊരു കാര്യവിചാരമുണ്ടായതും?ലോകങ്ങളെല്ലാം ജയിച്ച ഭവാനിന്നൊ-രാകുലമെന്തു ഭവിച്ചതു മാനസേമര്‍ത്ത്യനാം രാമങ്കല്‍നിന്നു ഭയം തവചിത്തേ ഭവിച്ചതുമെത്രയുമത്ഭുതം!വൃത്രാരിയെപ്പുരാ യുദ്ധേ ജയിച്ചുടന്‍ബദ്ധ്വാ വിനിക്ഷ്യപ്യ പത്തനേ സത്വരംവിശ്രുതയായൊരു കീര്‍ത്തി വളര്‍ത്തതുംപുത്രനാം മേഘനിനാദനതോര്‍ക്ക നീവിത്തേശനെപ്പുരാ യുദ്ധമദ്ധ്യേ ഭവാന്‍ജിത്വാ ജിതശ്രമം പോരും ദശാന്തരേപുഷ്പകമായ വിമാനം ഗ്രഹിച്ചതു-മത്ഭുതമെത്രയുമോര്‍ത്തുകണ്ടോളവുംകാലനെപ്പോരില്‍ ജയിച്ച ഭവാനുണ്ടോ?കാല ദണ്ഡത്താലൊരു ഭയമുണ...

യുദ്ധകാണ്ഡം- രാവണാദികളുടെ ആലോചന

അക്കഥനില്‍ക്ക, ദശരഥപുത്രരു-മര്‍ക്കാത്മജാദികളായ കപികളുംവാരാന്നിധിക്കു വടക്കേക്കര വന്നുവാരിധിപോലെ പരന്നോരനന്തരംശങ്കാവിഹീനം ജയിച്ചു ജഗത്ത്രയംലങ്കയില്‍ വാഴുന്ന ലങ്കേശ്വരന്‍ തദാമന്ത്രികള്‍തമ്മെ വരുത്തി വിരവോടുമന്ത്രനികേതനം പുക്കിരുന്നീടിനാന്‍ആദിതേയാസുരേന്ദ്രാദികള്‍ മരുതാതൊരു കര്‍മ്മങ്ങള്‍ മാരുതി ചെയ്തതുംചിന്തിച്ചു ചിന്തിച്ചു നാണിച്ചു രാവണന്‍മന്ത്രികളോടു കേള്‍പ്പിച്ചാനവസ്ഥകള്‍'' മാരുതി വന്നിവിടെച്ചെയ്ത കര്‍മ്മങ്ങ-ളാരുമറിയാതിരിക്കയുമില്ലല്ലോആര്‍ക്കും കടക്കരുതാതൊരു ലങ്കയി-ലുക്കോടു വന്നകം പുക്കോരു വാനരന്...

യുദ്ധകാണ്ഡം- യുദ്ധയാത്ര

അജ്ഞനാനന്ദനന്‍ വാക്കുകള്‍ കേട്ടഥസജ്ഞാതകൗതുകം സംഭാവ്യ സാദരംഅജ്ഞസാ സുഗ്രീവനോടരുള്‍ ചെയ്തിതു''ഇപ്പോള്‍ വിജയമുഹൂര്‍ത്തകാലം പട-യ്ക്കുല്‍ പന്നമോദം പുറപ്പെടുകേവരുംനക്ഷത്രമുത്രമതും വിജയപ്രദംരക്ഷോജനര്‍ക്ഷമാം മൂലം ഹതിപ്രദംദക്ഷിണനേത്ര സ്പുരണവുമുണ്ടു മേലക്ഷണമെല്ലാം നമുക്കു ജയപ്രദംസൈന്യമെല്ലാം പരിപാലിച്ചുകൊള്ളണംസൈന്യാധിപനായ നീലന്‍ മഹാബലന്‍മുമ്പും നടുഭാഗവുമിരുഭാഗവുംപിമ്പടയും പരിപാലിച്ചുകൊള്ളുവാന്‍വമ്പരാം വാനരന്മാരെ നിയോഗിക്കരംഭപ്രമാഥിപ്രമുഖരായുള്ളവര്‍.മുമ്പില്‍ ഞാന്‍ മാരുതികണ്ഠവുമേറി മല്‍-പിമ്പേ സുമിത്രാത്മജ...

തീർച്ചയായും വായിക്കുക