Home Authors Posts by തുഞ്ചത്തെഴുത്തച്‌ഛൻ

തുഞ്ചത്തെഴുത്തച്‌ഛൻ

146 POSTS 0 COMMENTS

പരശുരാമൻ നശിപ്പിച്ച ക്ഷത്രിയവംശം വീണ്ടും അഭിവൃദ്ധി...

അന്നേരം മുനിവരനായ വൈശമ്പായനൻ വന്ദിച്ചു നാരാണയൻതന്നുടെ പാദാംബുജം ചൊല്ലുവനെങ്കിൽ കേട്ടുകൊള്ളുക നരാധിപ! ചൊല്ലേറും ജമദഗ്നിനന്ദനനായ രാമൻ മൂവേഴുവട്ടം മുടിമന്നരെയൊടുക്കിപ്പോയ്‌ പർവ്വതോത്തമനായ്‌ മേവീടുന്ന മഹേന്ദ്രത്തിൻ- മുകളിൽ തപസ്സുചെയ്തിരിക്കും കാലത്തിങ്കൽ അകതാരുഴന്നൊരു രാജനാരികളെല്ലാം സന്തതിയില്ലാഞ്ഞുള്ള സന്താപമകലുവാൻ സന്തുഷ്ടന്മാരായ്‌ മേവുമന്തണരോടു ചൊന്നാർ വെന്തുവെന്തുരുകുന്നു ചിന്തിച്ചു കുലനാശം സന്താനമുണ്ടാക്കണം ഞങ്ങളിൽ നിങ്ങളിനി- യന്തികേ വന്നു ചൊന്ന സുന്ദരാംഗികളുടെ പന്തൊക്കും കുളുർമുല പുൽകിനാരവർക...

വേദവ്യാസോല്പത്തി

എങ്കിലോ മുന്നം ചേദിരാജ്യത്തിലൊരു ന്‌റുപൻ മംഗലനായ വസുവുണ്ടായാനവൻ നന്നായ്‌ ഇന്ദ്രനെസ്സേവിക്കയാൽ കൊടുത്തു വരങ്ങളു- മിന്ദ്രൻ മാലയുമൊരു വൈഷ്ണവമായ ദണ്ഡും ആകാശേ നടപ്പതിനായൊരു വിമാനവും ലോകവൃത്താന്തമെല്ലാമറിവാൻ വിജ്ഞാനവും ഒക്കവേ കൊടുക്കയാലെത്രയും പ്രസിദ്ധനായ്‌ വിഖ്യാതകീർത്തിയോടും രക്ഷിക്കും കാലത്തിങ്കൽ ഉപരിചരനെന്ന നാമവുമുണ്ടായ്‌ വന്നി- തുപരിഭാഗത്തിങ്കൽ ചരിക്കായ്‌വന്നമൂലം. വാസവഭക്തനായോരുപരിചരൻ വസു വാസവസമാനനായ്‌ വാഴുന്നകാലത്തിങ്കൽ ഉണ്ടായി ബൃഹദ്രഥൻ പ്രത്യഗ്രൻ കുശാംബനും വിണ്ടലർകാലനായ മച്ചില്ലൻ യുദുതാനും തന...

സോമവംശരാജോല്പത്തി – 4

ജിഷ്ണുവിൽ മൂന്നുമാസം മൂത്തതു കൃഷ്ണൻ പിന്നെ കൃഷ്ണനിൽ മൂന്നുമാസം മൂത്തതു ബാലഭദ്രൻ കൃഷ്ണനായവതരിച്ചന്നുള്ള ലീലകളും കൃഷ്ണഭക്തന്മാരായ പാണ്ഡവർകഥകളും വിഷ്ണുതാൻതന്നെ വന്നു പിറന്ന വേദവ്യാസൻ കൃഷ്ണനാം ദ്വൈപായനൻ ചൊല്ലിയ കഥയല്ലോ. അദ്വൈതോപാഖ്യാനമാം ഭാരതം നൂറായിരം പദ്യവും പതിനെട്ടുപർവ്വമായ്‌ തീർത്തുകൂട്ടി സംഭവപർവ്വം സഭാപർവ്വവുമാരണ്യവും പിൻപു വൈരാടപർവ്വമുദ്യോഗമഞ്ചാമതും പിന്നേതു ഭീഷ്മപർവ്വമപരം ദ്രോണപർവ്വം കർണ്ണപർവ്വവും ശല്യപർവ്വവും സൗപ്തീകവും സ്ര്തീപർവ്വം ശാന്തിപർവ്വമനുശാസനീകവും ശോഭതേടീടുമശ്വമേധികപർവ്വം പിന്നെ പി...

സോമവംശരാജോല്പത്തി – 3

സോമവംശവും മേലിലവനാലുണ്ടായ്‌വരും ഭൂമിയെ രക്ഷിച്ചതു ശന്തനുമഹിപതി. അവന്റെ പത്നിയായി വന്നിതു ഭാഗീരഥി- യവൾ പെറ്റുള്ളൂ ദേവവ്രതനെന്നറിഞ്ഞാലും കാമിച്ചു വലഞ്ഞിതു ശന്തനു കാളിയെന്ന- കാമിനിയായ ദാശനാരിയെക്കണ്ടമൂലം. അതിനാൽ ദേവവ്രതൻ രാജ്യവുമുപേക്ഷിച്ചു മതിമാൻ ബ്രഹ്‌മചര്യം പ്രാപിച്ചു കൈവർത്തനോ- ടവളെ വാങ്ങിത്തന്റെ താതനു നൽകീടിനാൻ അവനെ ഭീഷ്‌മരെന്നു ചൊല്ലുന്നു മഹാജനം. അവളെ വേൾക്കും മുമ്പേ പുൽകിനാൻ പരാശര- നവളിൽ വേദവ്യാസനുണ്ടായിതന്നുതന്നെ പിന്നെശ്ശന്തനുജന്മാരായിവൾ പെറ്റുണ്ടായാർ മന്നവൻ ചിത്രാംഗദൻ വിചിത്രവീര്യൻതാനും ...

സോമവംശരാജോല്പത്തി – 2

ശയ്യാതി രുശന്തുവിൻ നന്ദന വരാംഗിയാം മയ്യൽക്കണ്ണാളെ വിവാഹംചെയ്‌തു വാഴുംകാലം അവൾ പെറ്റഹംപതിയെന്നൊരു ന്‌റുപനുണ്ടാ- യവനും കൃതവീര്യതനയതന്നെ വോട്ടാൻ അവൾക്കു നാമമ ഭാനുമതിയെന്നാകുന്നിതു- മവൾ പെറ്റുള്ള സാർവ്വഭൗമനാം നരപതി അവന്റെ പത്നീ വസുന്ധര കേകയപുത്രി- യവൾ പെറ്റുണ്ടായിതു ചൊല്ലെഴും ജയസേനൻ തൽപത്നി സുഷുപ്തയാം വിദർഭാത്മജയല്ലോ തൽപുത്രനരചിനൻ തൽപത്നി മര്യാദയും അവൾ പെറ്റുള്ളൂ മഹാഭൗമനാം നരപതി- യവനെപ്പോലെ പരിപാലനം ചെയ്തീലാരും ചൊല്ലെഴും പ്രസേനജിൽപ്പുത്രിയാം സുമന്ത്രയെ നല്ലനാം മഹാഭൗമൻ വേട്ടിതു വിധിയാലേ നയശൗര്യോപായാദ...

സംഭവം

ജനമേജയന്‌റുപൻതന്നുടെ യാഗത്തിങ്കൽ മുനിനായകൻ വേദവ്യാസനുമെഴുന്നള്ളി അന്നേരം പൈതാമഹന്മാർഗുണം കേട്ടമൂലം വന്നവനപേക്ഷിച്ചു ഭാരതകഥ കേൾപ്പാൻ വൈശദ്യമോടുമിവൻതന്നെ നീ കേൾപ്പിക്കെന്നു വൈശമ്പയാനനോടു വേദവ്യാസനും ചൊന്നാൻ വൈശിഷ്ട്യമുള്ള മുനി വന്ദിച്ചു ന്‌റുപനോടു- സംശയം തീരുംവണ്ണം സംക്ഷേപിച്ചറിയിച്ചു വിസ്‌തരിച്ചരുളിച്ചെയ്തീടണമെന്നു ന്‌റുപൻ ചിത്തകൗതുകത്തോടു പിന്നെയും ചോദിച്ചപ്പോൾ സത്യജ്ഞാനാനന്തനന്ദാത്മകപരബ്രഹ്‌മ- തത്വജ്ഞനായ വൈശമ്പായനനരുൾചെയ്‌തു. ധാതാവിൻമകനായ ദക്ഷനുമകളരായ്‌ ചേതോഹാരിണികളായറുപതുണ്ടായതിൽ അദിതി പെറ്റ...

തീർച്ചയായും വായിക്കുക