തുഞ്ചത്തെഴുത്തച്‌ഛൻ
ഭീഷ്‌മപർവ്വം
ശ്രീകൃഷ്‌ണൻ ഭീഷ്‌മവധത്തിന്
ഒരുമ്പെടുന്നതും പിൻവാങ്ങുന്നതും
വിജയരഥമതുപൊഴുതു വിഗതഭയമച്യുതൻ
വീരനാം ഭീഷ്‌മർക്കുനേരേ നടത്തിനാൻ.
സലിലധരനികരമടമഴപൊഴിയുമവ്വണ്ണം
സായകൗഘം പ്രയോഗിച്ചാരിരുവരും.
നദിമകനുമതുപൊഴുതു ചെറുതു കോപിക്കയാൽ
നാരായണനും നരനുമേറ്റൂ ശരം.
ത്രിദശപതിസുതനുമഥ വിൽ മുറിച്ചീടിനാൻ
വീരനാം ഭീഷ്‌മർ മറ്റൊന്നെടുത്തീടിനാൻ.
കമലദലനയനസഖിയായ ധനഞ്ജയൻ
ഖണ്ഡിച്ചിതഞ്ചമ്പുകൊണ്ടതുതന്നെയും.
വിരവിനൊടു പുനരപരമൊരു ധനുരനന്തരം
വീരനാം ഭീഷ്‌മർ കൈക്കൊണ്ടടുത്തീടിന...
പൗലോമം – ഉദങ്കോപാഖ്യാനം
വെളളക്കാളയുമേറിക്കാണായിതൊരുത്തനെ
ചൊല്ലിനാനവനെന്നോടശിപ്പാൻ വൃഷമലം.
നിന്നുടെ ഗുരുവിതു ഭക്ഷിച്ചിതെന്നു ചൊന്നാ-
നെന്നതു കേട്ടു ഞാനും ഭക്ഷിച്ചേനതിൻമലം.
എന്തതിൻ ഫലമെന്നുമാരവനെന്നുമെല്ലാം
നിന്തിരുവടിയരുൾചെയ്യണമെന്നോടിപ്പോൾ.
നാഗലോകത്തു ചെന്നനേരത്തു കണ്ടൂ പിന്നെ
വേഗത്തിലാറു കുമാരന്മാരാൽ ഭ്രമിപ്പിക്കും
ചക്രവും തേജോമയമായൊരു കുതിരയും
തൽകണ്‌ഠദേശേ പുനരെത്രയും തേജസ്സോടും
ദിവ്യനായിരിപ്പോരു പുരുഷശ്രേഷ്‌ഠനേയും.
സർവ്വവുമിവറ്റിന്റെ തത്വങ്ങളരുൾചെയ്‌ക...
വിദുരവാക്യം – തുടർച്ച
ഉത്തമാശനം മാംസോത്തരമെന്നറിഞ്ഞാലും മദ്ധ്യമാശനമല്ലോ ഗോരസോത്തരം നൂനം. അധമാശനം ലവണോത്തരമേവം മൂന്നു- വിധമായുളള ഭുവി ഭോജനം നരപതേ! അത്യന്തമധമന്മാർക്കശനാൽ ഭയം പിന്നെ മദ്ധ്യമന്മാർക്കു മരണത്തിങ്കൽനിന്നു ഭയം ഉത്തമന്മാർക്കു ഭയമപമാനത്തിങ്കൽനി- ന്നിത്തരമിനിയും ഞാൻചൊല്ലുവാൻ വേണമെങ്കിൽ. കാര്യങ്ങൾ ചെയ്യായ്‌കിലും ചെയ്‌കിലുമകാര്യങ്ങ- ളാര്യന്മാർ ഭയപ്പെടുമെപ്പൊഴും രണ്ടിങ്കലും മാനസമദകരമായുളള പേയങ്ങളെ- പ്പാനവുംചെയ്‌തീടുമാറില്ലല്ലോ മഹത്തുക്കൾ. അർത്ഥാഭിജാത്യവിദ്യാദികളാലുളള മദ- മെത്രയും വിരിയെപ്പോം സജ്ജനസംഗത്തിനാൽ. സ...
വിദുരവാക്യം – തുടർച്ച
ഭർത്താവിൻ നിയോഗത്തെയാദരിയാതെയതിൽ പ്രത്യുക്തി പറഞ്ഞേറ്റമാത്മാഭിമാനത്തൊടും ചിത്തത്തിൽ പ്രതികൂലമായ് പറഞ്ഞീടുന്നൊരു ഭൃത്യനെ ത്യജിക്കേണം ബുദ്ധിമാനായ നൃപൻ. സകല ഭൂതങ്ങൾക്കും ഹിതമായാത്മാവിനും സുഖമായിരിപ്പതേ ചെയ്യാവൂ ഭൂപാലനും. ബുദ്ധിയും പ്രഭാവവും തേജസ്സുമുത്ഥാനവും സത്വരമേറ്റം വ്യവസായവുമുളളവനു വൃത്തിക്കു ഭരമൊരുനാളുമുണ്ടാകയില്ല വൃത്തിക്കു ഭയമായാൾ നിഷ്‌ഫലം ഗുണമെല്ലാം. നാരിമാരെയും പരന്മാരെയും സർപ്പത്തെയും വൈരിപക്ഷികളെയും സ്വാദ്ധ്യായത്തെയും നിജ ഭോഗാനുഭവത്തെയും വിശ്വാസമുണ്ടാകവേണ്ടാ. സർപ്പാഗ്നിസിംഹങ്ങളും കുലപു...
ശൂർപ്പണഖാഗമനം
രാഘവവാക്യം കേട്ടു രാവണസഹോദരി വ്യാകുലചേതസ്സൊടും ലക്ഷ്മണാന്തികേ വേഗാൽ ചെന്നുനിന്നപേക്ഷിച്ചനേരത്തു കുമാരനു- “മെന്നോടിത്തരം പറഞ്ഞീടൊല്ലാ വെറുതേ നീ. നിന്നിലില്ലേതുമൊരു കാംക്ഷയെന്നറിക നീ മന്നവനായ രാമൻതന്നോടു പറഞ്ഞാലും.” പിന്നെയുമതു കേട്ടു രാഘവസമീപേ പോയ്- ചെന്നുനിന്നപേക്ഷിച്ചാളാശയാ പലതരം. കാമവുമാശാഭംഗംകൊണ്ടു കോപവുമതി- പ്രേമവുമാലസ്യവുംപൂണ്ടു രാക്ഷസിയപ്പോൾ 820 മായാരൂപവും വേർപെട്ടഞ്ജനശൈലംപോലെ കായാകാരവും ഘോരദംഷ്‌ട്രയും കൈക്കൊണ്ടേറ്റം കമ്പമുൾക്കൊണ്ടു സീതാദേവിയോടടുത്തപ്പോൾ സംഭ്രമത്തോടു രാമൻ തടുത...
ബാലകാണ്ഡം
ഹനുമാനു തത്ത്വോപദേശം ശ്രീരാമദേവനേവമരുളിച്ചെയ്തനേരം മാരുതിതന്നെ വിളിച്ചരുളിച്ചെയ്തു ദേവിഃ “വീരന്മാർ ചൂടും മകുടത്തിൻ നായകക്കല്ലേ! ശ്രീരാമപാദഭക്തപ്രവര! കേട്ടാലും നീ. 200 സച്ചിദാനന്ദമേകമദ്വയം പരബ്രഹ്‌മം നിശ്ചലം സർവ്വോപാധിനിർമ്മുക്തം സത്താമാത്രം നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു നിശ്ചയിച്ചാലുമുളളിൽ ശ്രീരാമദേവനെ നീ. നിർമ്മലം നിരഞ്ജനം നിർഗ്ഗുണം നിർവികാരം സന്മയം ശാന്തം പരമാത്മാനം സദാനന്ദം ജന്മനാശാദികളില്ലാതൊരു വസ്തു പര- ബ്രഹ്‌മമീ ശ്രീരാമനെന്നറിഞ്ഞുകൊണ്ടാലും നീ. സർവ്വകാരണം സർവവ്യാപിനം...
ലങ്കാമര്‍ദ്ദനം (തുടര്‍ച്ച)
അമരപതിജിത മമിതബലസഹിതമാത്മജമാത്മഖേദത്തോടണച്ചു ചൊല്ലീടിനാന്‍''പ്രിയതനയ!ശൃണു വചനമിഹ തവ സഹോദരന്‍പ്രേതാധിപാലയം പുക്കതു കേട്ടീലേ?മമ സുതനെ രണശിരസി കൊന്ന കപീന്ദ്രനെമാര്‍ത്താണ്ടജാലയത്തിന്നയച്ചീടുവാന്‍ത്വരിതമഹതു ബലമോടു പോയീടുവന്‍ത്വല്‍ക്കനിഷ്ഠോദഹം പിന്നെ നല്‍കീടുവന്‍''ഇതി ജനകവചനമലിവോടു കേട്ടാദരാ-ലിന്ദ്രജിത്തും പറഞ്ഞീടിനാന്‍ തത്ക്ഷണേ‘’ത്യജ മനസി ജനക! തവ ശോകം മഹാമതേ!തീര്‍ത്തുകൊള്‍വന്‍ ഞാന്‍ പരിഭവമൊക്കെവേമരണവിരഹിതനവനതിന്നില്ല സംശയംമറ്റൊരുത്തന്‍ ബലാലത്ര വന്നീടുമോ?ഭയമവനു മരണകൃതമില്ലെന്നു കാണ്‍കില്‍ ഞാന്‍ ബ്രഹ്മ...
ഭഗവദൂത് (തുടർച്ച)
എന്നതു കേട്ടു ദുരിയോധനനരുൾചെയ്‌താൻഃ ചൊന്നതു നന്നുനന്നു ദേവകീതനയാ! നീ. ചൊല്ലെഴും യയാതിയാം ഭൂപതിതന്റെ മക്ക- ളല്ലയോ യദുമുതൽ നാൽവരുമിരിക്കവേ പൂരുവല്ലയോ പണ്ടു പാരിന്നു പതിയായ- താരുമേയറിയാതെയല്ലിവയിരിക്കുന്നു. നന്നു നിൻ കേട്ടുകേളി മന്നവ! സുയോധന! നിന്നോടൊന്നുണ്ടു പറയുന്നു ഞാനതു കേൾ നീ. പൂജ്യനായ് നൃപഗുണയോഗ്യനായുളളവനേ രാജ്യത്തിൽ പ്രാപ്‌തിയുളളിതെന്നതുകൊണ്ടല്ലയോ? നിന്നുടെ താതൻ ധൃതരാഷ്‌ട്രർതാനിരിക്കവേ മന്നവനായി വാണൂ പാണ്ഡുവെന്നറിക നീ. അപ്പൊഴോ പാണ്ഡുപുത്രനാകിയ യുധിഷ്‌ഠിര- നെപ്പേരുമടക്കിവാണീടുകയല്ലോ വേണ്ടൂ?...
സുന്ദരകാണ്ഡം (തുടര്‍ച്ച)
നിജതനയവചനമിതി കേട്ടു ദശാനനന്‍നില്‍ക്കും പ്രഹസ്തനോടോര്‍ത്തു ചൊല്ലീടിനാന്‍‘’ ഇവനിവിടെ വരുവതിനു കാരണമെന്തെന്നു-മെങ്ങുനിന്നത്ര വരുന്നതെന്നുള്ളതുംഉപവനവുമനിശമതു കാക്കുന്നവരെയു-മുക്കോടു മറ്റുള്ള നക്തഞ്ചരരെയുംത്വരിതമതിബലമൊടു തകര്‍ത്തു പൊടിച്ചതുംതൂമയോടാരുടെ ദൂതനെന്നുള്ളതുംഇവനൊടിനി വിരവിനൊടു ചോദിക്ക നീ ‘’യെന്നു-മിന്ദ്രാരി ചൊന്നതു കേട്ടു പ്രഹസ്തനുംപവനസുതനൊടു വിനയനയസഹിതമാദരാല്‍പപ്രച്ഛ ''നീയാരയച്ചു വന്നു കപേ!നൃപസദസി കഥയ മമ സത്യം മഹാമതേ!നിന്നെയയച്ചവിടുന്നുണ്ടു നിര്‍ണ്ണയംഭയമഖിലമകതളിരില്‍നിന്നു കളഞ്ഞാലുംബ്രഹ്മ...
ഭഗവദൂത് (തുടർച്ച)
ശ്രീവാസുദേവൻ ജഗന്നായകനിവയെല്ലാ- മാവോളമരുൾചെയ്‌ത വാക്കുകൾ കേട്ടശേഷം. അംബികാസുതൻതാനും ഭീഷ്‌മരുമാചാര്യനു- മൻപുളള മറ്റുളളവർതങ്ങളുമുരചെയ്‌താർ. കുരളക്കാരൻ ചൊന്ന വാക്കുകൾ കേളാത നി- യരുളിച്ചെയ്‌തവണ്ണം കേൾക്കെന്നാരെല്ലാവരും. സഭയിലിരുന്നവരെല്ലാരുമൊരുപോലെ ശുഭമായുളള വാക്കു പറഞ്ഞു കേട്ടനേരം നിരന്നീലേതുമുളളിൽ നിറഞ്ഞ കോപത്തോടും ഇരുന്ന സുയോധനൻ നടന്നാൻ കോപത്തോടേ. ജനനി ഗാന്ധാരിയും പറഞ്ഞാളിനി മഹാ- ജനങ്ങളിവർചൊല്ലു കേൾക്ക നീ സുയോധനാ! എന്നമ്മ പറഞ്ഞതു കേളാതെയവൻ പോയി കർണ്ണനും ശകുനിയുമായിട്ടു നിരൂപിച്ചു. ഗോപാലനായ കൃഷ്...