Home Authors Posts by ഏഴംകുളം മോഹൻകുമാർ

ഏഴംകുളം മോഹൻകുമാർ

0 POSTS 0 COMMENTS

പ്രാണഭയം

കോഴിക്കച്ചവടക്കാരന്റെ വിരലുകൾ തടിച്ച ഒരു കോഴിയുടെ ചിറകിലമർന്നപ്പോൾ പ്രാണഭയത്താലത്‌ നിലവിളിക്കാൻ തുടങ്ങി. ഇതുകേട്ട്‌ മറ്റൊരു കോഴി സുഹൃത്തിനോട്‌ പറഞ്ഞു. ‘അത്‌ എന്തു മണ്ടത്തരമാണു കാണിക്കുന്നത്‌. നമ്മളെല്ലാം ഏതു സമയവും ചാകാൻ വിധിക്കപ്പെട്ടവരാണ്‌. കരഞ്ഞാലും ഇല്ലെങ്കിലും കൊല്ലും അതിനാൽ സന്തോഷത്തോടെ ചാകുന്നതല്ലേ നല്ലത്‌.’ സുഹൃത്ത്‌ കോഴി ചോദിച്ചു. ‘അപ്പോൾ നിന്നെ പിടിച്ചാൽ കരയുകയില്ല, അല്ലേ?’ ‘ഇല്ല ഒരിക്കലുമില്ല.’ തത്വശാസ്‌ത്രം പുലമ്പിയ കോഴിയുടെ ചിറകിലാണ്‌ കച്ചവടക്കാരന്റെ അടുത്തപിടി വീണത്‌. തൂക...

രാജകുമാരി

പഴയ കഥകളിലെ രാജകുമാരിമാരുടെ ജീവിതത്തിനു സദൃശ്യമായ ഭാവനയായിരുന്നു അവൾക്ക്‌. നാലു കുതിരകളെ പൂട്ടിയ സ്വർണ്ണത്തേരിൽ രാജകുമാരനോടൊപ്പമുളള യാത്ര, കൊട്ടാരത്തിൽ ചന്ദനക്കട്ടിലിൽ ശയനം, വെളളിപ്പാത്രങ്ങളിൽ മൃഷ്‌ടാനഭോജനം, ആജ്ഞ കാത്തുനിൽക്കുന്ന തോഴിമാർ അങ്ങനെ പലതും. വിവാഹാനന്തരം ഒരുനാൾ അവൾ ഭർത്താവിന്റെ കാതിൽ മന്ത്രിച്ചു. “സ്‌ത്രീധനമായി നല്ലൊരു തുക ലഭിച്ചിട്ടുണ്ടല്ലോ. കുറച്ചുദിവസം അടിച്ചുപൊളിച്ചു ജീവിക്കണം. ഒരു ടൂർ യാത്ര വിമാനത്തിൽ. താമസവും ഭക്ഷണവും സ്‌റ്റാർ ഹോട്ടലുകളിൽ. എന്താ...” പക്ഷേ അയാളുടെ മുഖം തെ...

പ്രവചനം ഫലിച്ചു

സാമ്പത്തികശേഷിയുളള അയാൾ വിവാഹാലോചനയുമായി ഒരു കുടിലിലെത്തുമെന്ന്‌ ആർക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. ആധുനിക സൗകര്യങ്ങളെല്ലാം സ്വപ്‌നമായ ആ വീട്ടിലേക്കയാളെ ആകർഷിച്ചത്‌ അവളുടെ സൗന്ദര്യം മാത്രമായിരുന്നു. വീട്ടുകാരും നാട്ടുകാരും അവൾക്കുണ്ടായ അപ്രതീക്ഷിത ഭാഗ്യത്തിൽ അഭിമാനം കൊണ്ടു. വിവാഹമുറപ്പിച്ച്‌ ഏതാനും നാളുകൾക്കകം മുഖലക്ഷണ വിദഗ്‌ദ്ധനായ ഒരുവൻ അവളുടെ വീട്ടിലെത്തി. അയാൾ ആധുനിക കാലത്തെ ഗതിവിഗതികൾ ഉൾക്കൊണ്ട ബുദ്ധിശാലിയായിരുന്നു. അവളുടെ മുഖത്തുനോക്കി അയാൾ പറഞ്ഞു. ‘ബന്ധം നല്ലതുതന്നെ. കുട്ടിയുടെ ഭാഗ്യമായ...

ചിത്രം

ഒരു പഴയകാല സിനിമ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പിതാവ്‌, മകനോട്‌ പറഞ്ഞു. പണ്ട്‌ പ്രായപൂർത്തിയായവർക്ക്‌ മാത്രം എന്ന ലേബലിൽ ഇറങ്ങിയ ചിത്രമാണത്‌. കാണേണ്ട എന്നാണെന്റെ അഭിപ്രായം. പിതാവിനെ വകവയ്‌ക്കാതെ മകൻ സിനിമ പൂർണ്ണമായും കണ്ടാസ്വദിച്ചു. എന്നിട്ടു ചോദിച്ചു. “ഇതിൽ പ്രായപൂർത്തിയായവർക്ക്‌ മാത്രമായിട്ട്‌ എന്താണുളളത്‌?” മകന്റെ ചോദ്യത്തിനുത്തരം നൽകാനാവാതെ പിതാവ്‌ കുഴങ്ങി. കാരണം ഇന്നവൻ നിത്യേന കാണുന്നത്‌ ഇതിന്റെ നൂറിരട്ടി വിശേഷങ്ങളുളള ചിത്രങ്ങളായിരുന്നു എന്നറിയാമായിരുന്നു. ...

എന്റെ ഗ്രാമം

കവി ഭാവനയ്‌ക്ക്‌ ചാരുതയേകാൻ ഗ്രാമസൗകുമാര്യം എന്നും സംഭാവനകൾ നൽകിയിട്ടുണ്ട്‌. വയലേലകളും പൂക്കളും കിളികളും കായലോളങ്ങളും ഹർഷോന്മാദത്തോടൊപ്പം ഭാവനയുടെ ചിറകു വിടർത്തുന്നു. പൊന്നുവിളയിക്കുന്ന കർഷകനും സൗന്ദര്യം ഒപ്പിയെടുക്കുന്ന ചിത്രകാരനും ഗ്രാമത്തിന്റെ തുടിപ്പുകൾ മറക്കില്ല. നാഗരികതയുടെ കടന്നാക്രമണം ഉണ്ടായിട്ടുകൂടി സൗകുമാര്യം അത്രയൊന്നും നഷ്ടപ്പെട്ടിട്ടില്ലാത്ത ഗ്രാമമാണ്‌ ഏഴംകുളം. പത്തനംതിട്ട ജില്ലയിൽ അടൂരിൽ നിന്നും അഞ്ചുകിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു. പുരാതന കാലം മുതൽ സാംസ്‌കാരിക സമ്പന്നതയാൽ ...

ലോകകപ്പും മാധ്യമങ്ങളും

മാധ്യമങ്ങളിൽ ലോകകപ്പ്‌ വാർത്തകൾ കൊഴുക്കുകയാണ്‌. ഇതൊക്കെ കണ്ടാലും കേട്ടാലും തോന്നും ഇതിൽപ്പരം ഒന്നും ഈ ലോകത്തിലില്ലെന്ന്‌. ചിലമാധ്യമ വാചകങ്ങൾ നോക്കൂ “ഇൻഡ്യയിലെ 105 കോടി ജനങ്ങളുടെയും കണ്ണുകൾ ഇനി നാളുകളോളം വെസ്‌റ്റ്‌ ഇൻഡീസിലേക്കായിരിക്കും ക്രീസിൽ ഇന്ത്യൻ താരങ്ങളുടെ റണ്ണുകള പെരുമഴപോലെ ഒഴുകും” ഉണ്ണാനും ഉടുക്കാനുമില്ലാതെ കോടിക്കണക്കിന്‌ ജനങ്ങൾ വലയുന്ന ഇൻഡ്യാമഹാസാമ്രാജ്യത്തിൽ ഇനിമുതൽ എല്ലാവരും ചാനലുകളുടെ മായാപ്രപഞ്ചത്തിലായിരിക്കും! ഇന്നാട്ടിൽ മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്ന്‌ കേൾവിക്കാരും വായനക്കാരും ധര...

കച്ചവടം

ഇരുന്നൂറുപവനും ഇരുപതുലക്ഷവും ആഡംബരകാറും വാഗ്‌ദാനം ചെയ്‌ത്‌ മകളുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചപ്പോൾ അവിടെ അടുക്കളക്കാരിയുടെ കണ്ണുകൾ നിറഞ്ഞു. അഞ്ചുപവനും അമ്പതിനായിരവും ഇല്ലാത്തതിനാൽ വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന സ്വന്തം മകളെ ഓർത്ത്‌. Generated from archived content: story1_april28_11.html Author: ezhamkulam_mohankumar

തീർച്ചയായും വായിക്കുക