Home Authors Posts by എരുമേലി പരമേശ്വരൻപിളള

എരുമേലി പരമേശ്വരൻപിളള

0 POSTS 0 COMMENTS

തസ്ലിമാ നസ്രിൻ രചിച്ച എന്റെ പെൺകുട്ടിക്കാലം

മതാന്ധതയുടെ ഇരുട്ടിൽനിന്ന്‌ വെളിച്ചത്തിലേക്കു കടക്കാനുളള ഒരു മുസ്‌ലിം പെൺകുട്ടിയുടെ തീവ്രയാതനകളുടെ രേഖാചിത്രം. ഒടുങ്ങാത്ത ആത്മവേദനയോടെ കരൾ പിളർക്കുന്ന രോദനം എന്റെ പെൺകുട്ടിക്കാലത്തെ സാക്ഷി നിർത്താനുളള വിചാരണയാകുന്നു. സ്വാതന്ത്ര്യം പ്രാണവായുവായി കരുതുന്ന സർഗ്ഗധനയാണ്‌ തസ്ലീമ നസ്രിൻ. പക്ഷേ ജനിച്ച നാൾ മുതൽ അവൾ അരുതുകളുടെ വേലിക്കെട്ടിലായിരുന്നു. മതാനുശാസനങ്ങളുടെ ചങ്ങലകൾ പൊട്ടിച്ചെറിയാൻ ശ്രമിച്ചപ്പോഴൊക്കെയും, അതവളെ കൂടുതൽ ആഘാതമേല്‌പിക്കുകയായിരുന്നു. അവൾ ഭയന്നു പിന്മാറിയില്ല. ബാല്യത്തിന്റെ നിഷ്‌കളങ്കത ...

സി.വി.ശ്രീരാമൻ രചിച്ച എന്റെ പ്രിയകഥകൾ

കഥാകൃത്ത്‌ സി.വി.ശ്രീരാമന്‌ ഇഷ്‌ടപ്പെട്ട അദ്ദേഹത്തിന്റെ കഥകളുടെ സമാഹാരമാണ്‌ ‘എന്റെ പ്രിയകഥകൾ’. 1954 മുതൽ ഏഴുവർഷം ശ്രീരാമൻ ആന്തമാൻ-നിക്കോബാർ ദ്വീപുകളിലായിരുന്നു. അതും കാടുകളിൽ. ബംഗാളിലെ അഭയാർത്ഥി കേന്ദ്രങ്ങളിൽ നിന്ന്‌ അവിടെ കുടിയേറിപ്പാർത്ത കുടുംബങ്ങളുടെ പ്രശ്‌നങ്ങളായിരുന്നു കൈകാര്യം ചെയ്‌തിരുന്നത്‌. ഇരുളിൽ വെളിച്ചം പകരാനുളള കഠിനശ്രമം. തിരിച്ച്‌ നാട്ടിൽ വന്ന്‌ 22 കൊല്ലത്തിനുശേഷം കഥാകൃത്ത്‌ വീണ്ടും ആന്തമാനിലേക്കു പോകുന്നു. താൻ കൈകൊടുത്ത്‌ ഉയർത്തിയവർ സംതൃപ്‌തർ. പക്ഷേ, ദുഃഖത്തിന്റെ കഥകളും കേൾക്കേണ...

കെ.ബാബു ജോസഫ്‌ രചിച്ച പരിണാമം സിദ്ധാന്തമല്ല, നിയമമ...

പരിണാമവാദത്തെ അടിസ്ഥാനമാക്കിയുള്ള ശാസ്‌ത്രീയാന്വേഷണമാണ്‌ ഡോ.കെ.ബാബു ജോസഫ്‌ എഴുതി ‘പരിണാമം സിദ്ധാന്തമല്ല, നിയമമാണ്‌’. 12 ലേഖനങ്ങളാണുള്ളത്‌. ജീവശാസ്‌ത്രം, ഭൗതീകശാസ്‌ത്രം, ഗണിതശാസ്‌ത്രം എന്നീ ശാസ്‌ത്രവിഷയങ്ങൾ അപഗ്രഥിക്കാനാണ്‌ ശ്രന്ഥകാരൻ ശ്രമിക്കുന്നത്‌. ലോകപ്രശസ്‌ത ശാസ്‌ത്രജ്ഞൻമാരുടെ ശാസ്‌ത്ര സംഭാവനകളെ വിശകലനം ചെയ്യുന്നതിൽ സ്വതന്ത്ര സമീപനമാണ്‌ ബാബു ജോസഫ്‌ സ്വീകരിച്ചിട്ടുള്ളത്‌. മനുഷ്യന്റെ ജൈവപരമായ ഘടനയിലെ ശാസ്‌ത്രീയമാറ്റം, കാലം, ചലനം തുടങ്ങിയ പ്രകൃതിനിയമങ്ങളുമായി ബന്ധപ്പെടുത്തി പരിണാമപ്രക്രിയയെ പര...

തീർച്ചയായും വായിക്കുക