എരുമേലി പരമേശ്വരൻപിളള
പുളിമാനയുടെ ‘അവൾ’ പുനർവായന
കഥാകൃത്ത്, നാടകകൃത്ത്, കവി, എന്നീ നിലകളിൽ ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു പുളിമാന പരമേശ്വരൻപിളള (1912-1948) പുരോഗമനപരമായ സാഹിത്യവീക്ഷണം പിന്തുടർന്ന ഈ സാഹിത്യകാരൻ ഏകാന്ത ഭദ്രമായ സർഗ്ഗാത്മക ജീവിതമാണ് നയിച്ചത്. ആർഭാടങ്ങളിൽനിന്നും ആൾക്കൂട്ടത്തിൽനിന്നും ഒഴിഞ്ഞുനിന്ന അദ്ദേഹത്തിന്റെ സാഹിത്യമനസ്സ് മനുഷ്യമനസ്സുകൾ അപഗ്രഥിക്കുന്നതിനും സാമൂഹിക ചലനങ്ങൾ ഉൾക്കൊളളുന്നതിനും സദാസന്നദ്ധമായിരുന്നു. സ്‌ത്രീവാദസാഹിത്യം കത്തിനിൽക്കുന്ന വർത്തമാനകാലദശാസന്ധിയിൽ സ്‌ത്രീയുടെ സ്വത്വം കണ്ടെത്താനും അപഗ്രഥിക്കാനും തീവ്രമ...